മുംബൈ: ജോഗേശ്വരി ഈസ്റ്റ് മലയാളി വെൽഫെയർ അസോസിയേഷന്റെ വാർഷിക പൊതുയോഗം 2026 സെപ്റ്റംബർ 6 ഞായറാഴ്ച രാവിലെ 10 മണിക്ക് ജോഗേശ്വരി ഈസ്റ്റിലെ സന്ത് ശിരോമണി രോഹിത് ദാസ് സമാജ് കേന്ദ്രയിൽ, ശ്രീരാം മന്ദിർ വൈഷ്ണവ് ട്രസ്റ്റിന് എതിർവശത്തുള്ള ഹാളിൽ നടക്കും.
അസോസിയേഷന്റെ കഴിഞ്ഞ വർഷത്തെ പ്രവർത്തന റിപ്പോർട്ട്, വരവ്–ചെലവ് കണക്കുകൾ, ഓഡിറ്റ് റിപ്പോർട്ട് എന്നിവ വാർഷിക പൊതുയോഗത്തിൽ അവതരിപ്പിക്കും. കൂടാതെ സംഘടനയുടെ ഭാവി പ്രവർത്തനങ്ങൾ, അംഗങ്ങളുടെ ക്ഷേമം, സംഘടനയുടെ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള പദ്ധതികൾ തുടങ്ങിയ വിവിധ വിഷയങ്ങൾ യോഗത്തിൽ ചർച്ച ചെയ്യും.
അസോസിയേഷൻ പ്രസിഡന്റ് സുനിൽകുമാർ യോഗത്തിൽ അധ്യക്ഷത വഹിക്കും. സെക്രട്ടറി രഞ്ജിനി കഴിഞ്ഞ വർഷത്തെ പ്രവർത്തന റിപ്പോർട്ടും ട്രഷറർ ശ്രീജ സുനിൽ കാപ്പാചേരി വരവ്–ചെലവ് കണക്കുകളും അവതരിപ്പിക്കും.
അസോസിയേഷനിൽ അംഗത്വമുള്ള 18 വയസ്സിന് മുകളിലുള്ള എല്ലാ അംഗങ്ങളും വാർഷിക പൊതുയോഗത്തിൽ കൃത്യസമയത്ത് പങ്കെടുക്കണമെന്ന് ഭാരവാഹികൾ അഭ്യർത്ഥിച്ചു.
ബന്ധപ്പെടേണ്ടവർ:
പ്രസിഡന്റ്: സുനിൽകുമാർ – 9967646057
സെക്രട്ടറി: രഞ്ജിനി – 9869486382
ട്രഷറർ: ശ്രീജ സുനിൽ കാപ്പാചേരി – 9987676164
മഹാരാഷ്ട്രയിലെ വാർത്തകളും വിശേഷങ്ങളും വിശകലനവും
AMCHI MUMBAI | Every Saturday | 4:30 PM | Kairali News
