Home70 വയസ്സിന് മുകളിലുള്ള പ്രവാസികൾക്കും എൻ.ആർ.കെ. തിരിച്ചറിയൽ കാർഡ് അനുവദിക്കണം

70 വയസ്സിന് മുകളിലുള്ള പ്രവാസികൾക്കും എൻ.ആർ.കെ. തിരിച്ചറിയൽ കാർഡ് അനുവദിക്കണം

Published on

എൻ.എം.സി.എ. സംഘടിപ്പിച്ച നോർക്ക-റൂട്ട്സ് ഓൺലൈൻ സെമിനാറിൽ ആവശ്യം ശക്തമായി

നാസിക്: 70 വയസ്സിന് മുകളിലുള്ള പ്രവാസികൾക്കും എൻ.ആർ.കെ. തിരിച്ചറിയൽ കാർഡ് അനുവദിക്കണമെന്ന് നാസിക് മലയാളി കൾച്ചറൽ അസോസിയേഷൻ (എൻ.എം.സി.എ.) സംഘടിപ്പിച്ച നോർക്ക-റൂട്ട്സ് ഓൺലൈൻ സെമിനാറിൽ ആവശ്യം ശക്തമായി ഉന്നയിച്ചു.

നോർക്ക-റൂട്ട്സിന്റെ വിവിധ സേവനങ്ങളും ക്ഷേമപദ്ധതികളും സംബന്ധിച്ച് പ്രവാസികൾക്ക് അവബോധം നൽകുന്നതിനായി സംഘടിപ്പിച്ച സെമിനാറിന് ജയപ്രകാശ് നായർ കോർഡിനേറ്ററായി നേതൃത്വം നൽകി. എൻ.എം.സി.എ. പ്രസിഡന്റ് ഗോകുലം ഗോപാലകൃഷ്ണ പിള്ള അധ്യക്ഷത വഹിച്ചു. ഉണ്ണി വി. ജോർജ് സ്വാഗതം പറഞ്ഞു.

നോർക്ക-റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ രാജേഷ് മാധവൻ സെമിനാർ ഉദ്ഘാടനം ചെയ്തു. നോർക്ക-റൂട്ട്സ് ജനറൽ മാനേജർ പ്രകാശ് ജോസഫ് മുഖ്യപ്രഭാഷണം നടത്തി. നോർക്ക-റൂട്ട്സ് ഉദ്യോഗസ്ഥ രമണി കെ. സെമിനാറിൽ പങ്കെടുത്തു.

നോർക്ക-റൂട്ട്സ് മുംബൈ ഡെവലപ്മെന്റ് ഓഫീസർ അരുൺ ആർ. ബി. പ്രവാസികൾക്കായി ലഭ്യമായ വിവിധ സേവനങ്ങളും ക്ഷേമപദ്ധതികളും സംബന്ധിച്ച് വിശദീകരിച്ചു. നോർക്ക ഓഫീസ് പ്രതിനിധി അഖിൽ കൃഷ്ണ ആശംസകൾ നേർന്നു. വിശിഷ്ടാതിഥി സന്തോഷ് കെ. എം. പ്രത്യേക സംവാദത്തിൽ പങ്കെടുത്തു.

മുതിർന്ന പ്രവാസികൾക്കും എൻ.ആർ.കെ. കാർഡ് വേണം

കേരള സർക്കാരുമായും നോർക്ക-റൂട്ട്സുമായും പ്രവാസി മലയാളികൾക്ക് ബന്ധപ്പെടുന്നതിനുള്ള പ്രധാന സംവിധാനങ്ങളിലൊന്നാണ് എൻ.ആർ.കെ. തിരിച്ചറിയൽ കാർഡ്. എന്നാൽ നിലവിലെ പ്രായപരിധി കാരണം 70 വയസ്സിന് മുകളിലുള്ള പ്രവാസികൾക്ക് കാർഡ് ലഭിക്കാത്ത സാഹചര്യം പരിഹരിക്കണമെന്ന് സെമിനാറിൽ ആവശ്യപ്പെട്ടു.

നോർക്ക-റൂട്ട്സ് നൽകുന്ന വിവിധ സേവനങ്ങളും ക്ഷേമ ആനുകൂല്യങ്ങളും പ്രയോജനപ്പെടുത്തുന്നതിന് തിരിച്ചറിയൽ കാർഡ് പ്രധാനമാണെന്നും, പ്രായപരിധിയുടെ പേരിൽ മുതിർന്ന പ്രവാസികൾ സേവനങ്ങളിൽ നിന്ന് ഒഴിവാകുന്ന സാഹചര്യം ഉണ്ടാകരുതെന്നും ചർച്ചയിൽ ചൂണ്ടിക്കാട്ടി.

ഇൻഷുറൻസ് പരിരക്ഷയുമായി ബന്ധപ്പെട്ട സാങ്കേതിക പരിമിതികളാണ് 70 വയസ്സിന് മുകളിലുള്ളവർക്ക് കാർഡ് അനുവദിക്കുന്നതിന് തടസ്സമെങ്കിൽ, ഇൻഷുറൻസ് പരിരക്ഷ ഇല്ലാതെയെങ്കിലും ഔദ്യോഗിക തിരിച്ചറിയൽ രേഖയായി എൻ.ആർ.കെ. കാർഡ് അനുവദിക്കുന്നതിന് പ്രത്യേക സംവിധാനം ഏർപ്പെടുത്തുന്നത് പരിഗണിക്കണമെന്നും ആവശ്യപ്പെട്ടു.

നോർക്ക കെയർ പ്ലസ്: ആശുപത്രികളുടെ ശൃംഖല വിപുലീകരിക്കണം

നോർക്ക കെയർ പ്ലസ് പദ്ധതിയിൽ കൂടുതൽ ആശുപത്രികളെ ഉൾപ്പെടുത്തി ചികിത്സാ ശൃംഖല വിപുലീകരിക്കണമെന്നും സെമിനാറിൽ ആവശ്യപ്പെട്ടു. മുതിർന്ന പ്രവാസികൾക്കായി ആരോഗ്യസംരക്ഷണം, ചികിത്സാ സഹായം, ക്ഷേമം തുടങ്ങിയ മേഖലകളിൽ കൂടുതൽ പ്രത്യേക ആനുകൂല്യങ്ങളും പദ്ധതികളും നോർക്ക-റൂട്ട്സ് മുഖേന നടപ്പാക്കണമെന്നും നിർദേശമുയർന്നു.

മുതിർന്ന പ്രവാസികൾ ഉൾപ്പെടെ എല്ലാ പ്രവാസി മലയാളികൾക്കും നോർക്ക-റൂട്ട്സിന്റെ സേവനങ്ങളും ക്ഷേമപദ്ധതികളും കൂടുതൽ ഫലപ്രദമായി ലഭ്യമാക്കുന്നതിനുള്ള നടപടികൾ അടിയന്തരമായി സ്വീകരിക്കണമെന്നും സെമിനാർ ആവശ്യപ്പെട്ടു.

ചർച്ചയിൽ എൻ.എം.സി.എ. ജനറൽ സെക്രട്ടറി അനൂപ് പുഷ്പാംഗതൻ, വിശ്വനാഥൻ പിള്ള, എൻ.എം.സി.എ. മഹിളാ സമാജം പ്രസിഡന്റ് ശ്രീരേഖ, ഫെയ്മ മഹാരാഷ്ട്ര മലയാളി വെൽഫെയർ സെൽ ചെയർമാൻ ഷൈൻ പാലമൂട്ടിൽ, കൺവീനർ ജോൺസൺ വർഗീസ്, രവി മാധവൻ, രമേഷ് അമ്പലപ്പുഴ എന്നിവർ സജീവമായി പങ്കെടുത്തു.

എൻ.എം.സി.എ. മഹിളാ സമാജം സെക്രട്ടറി ഡോ. സ്മിത നന്ദി പറഞ്ഞു.

മഹാരാഷ്ട്രയിലെ വാർത്തകളും വിശേഷങ്ങളും വിശകലനവും
AMCHI MUMBAI | Every Saturday | 4:30 PM | Kairali News

Latest articles

നോർക്ക ഇൻഷുറൻസ്, പ്രവാസി ക്ഷേമനിധി പെൻഷൻ: മഹാരാഷ്ട്രയിലെ പ്രവാസികളുടെ പരാതികൾ തേടി ഫെയ്മ വെൽഫെയർ സെൽ

മുംബൈ: കേരള സർക്കാർ പ്രവാസികൾക്കായി നടപ്പാക്കുന്ന നോർക്ക ഇൻഷുറൻസ് പദ്ധതി, കേരള പ്രവാസി കേരളീയ ക്ഷേമനിധി ബോർഡിന്റെ പെൻഷൻ...

ജോഗേശ്വരി ഈസ്റ്റ് മലയാളി വെൽഫെയർ അസോസിയേഷൻ വാർഷിക പൊതുയോഗം സെപ്റ്റംബർ 6ന്

മുംബൈ: ജോഗേശ്വരി ഈസ്റ്റ് മലയാളി വെൽഫെയർ അസോസിയേഷന്റെ വാർഷിക പൊതുയോഗം 2026 സെപ്റ്റംബർ 6 ഞായറാഴ്ച രാവിലെ 10...

തനിമ “പ്രവാസി മലയാളിരത്ന പുരസ്കാരം” ഒക്ടോബർ 4-ന്; സിനിമാ-സീരിയൽ താരം ഷാലു കുര്യൻ പങ്കെടുക്കും

മുംബൈ, ഓഗസ്റ്റ് 24: മഹാരാഷ്ട്രയുടെ മണ്ണിൽ മലയാളത്തിന്റെ അഭിമാനമുദ്ര പതിപ്പിച്ച് കലാ, സാംസ്കാരിക, സാമൂഹിക, സാഹിത്യ, ജീവകാരുണ്യ, പത്രപ്രവർത്തന,...

ബി.കെ.എസ് കൈകൊട്ടിക്കളി മത്സരം: ഡോംബിവലി കേരളീയ സമാജത്തിന് ഹാട്രിക് കിരീടം

മുംബൈ: ബോംബെ കേരളീയ സമാജം സംഘടിപ്പിച്ച മൂന്നാമത് മെഗാ കൈകൊട്ടിക്കളി മത്സരത്തിൽ ഡോംബിവലി കേരളീയ സമാജം ഒന്നാം സ്ഥാനം...
spot_img

More like this

നോർക്ക ഇൻഷുറൻസ്, പ്രവാസി ക്ഷേമനിധി പെൻഷൻ: മഹാരാഷ്ട്രയിലെ പ്രവാസികളുടെ പരാതികൾ തേടി ഫെയ്മ വെൽഫെയർ സെൽ

മുംബൈ: കേരള സർക്കാർ പ്രവാസികൾക്കായി നടപ്പാക്കുന്ന നോർക്ക ഇൻഷുറൻസ് പദ്ധതി, കേരള പ്രവാസി കേരളീയ ക്ഷേമനിധി ബോർഡിന്റെ പെൻഷൻ...

ജോഗേശ്വരി ഈസ്റ്റ് മലയാളി വെൽഫെയർ അസോസിയേഷൻ വാർഷിക പൊതുയോഗം സെപ്റ്റംബർ 6ന്

മുംബൈ: ജോഗേശ്വരി ഈസ്റ്റ് മലയാളി വെൽഫെയർ അസോസിയേഷന്റെ വാർഷിക പൊതുയോഗം 2026 സെപ്റ്റംബർ 6 ഞായറാഴ്ച രാവിലെ 10...

തനിമ “പ്രവാസി മലയാളിരത്ന പുരസ്കാരം” ഒക്ടോബർ 4-ന്; സിനിമാ-സീരിയൽ താരം ഷാലു കുര്യൻ പങ്കെടുക്കും

മുംബൈ, ഓഗസ്റ്റ് 24: മഹാരാഷ്ട്രയുടെ മണ്ണിൽ മലയാളത്തിന്റെ അഭിമാനമുദ്ര പതിപ്പിച്ച് കലാ, സാംസ്കാരിക, സാമൂഹിക, സാഹിത്യ, ജീവകാരുണ്യ, പത്രപ്രവർത്തന,...