More
    HomeNewsചിദംബരം മഹാശിവരാത്രി നൃത്തോത്സവത്തിൽ അംബിക വാരസ്യാർ നൃത്തം അവതരിപ്പിക്കും

    ചിദംബരം മഹാശിവരാത്രി നൃത്തോത്സവത്തിൽ അംബിക വാരസ്യാർ നൃത്തം അവതരിപ്പിക്കും

    Published on

    ഡോംബിവില്ലി:
    ഡോംബിവില്ലി പാലവാ സിറ്റി കേന്ദ്രമായി പ്രവർത്തിക്കുന്ന ട്രൂ ഇന്ത്യൻ ഭരതനാട്യം ഡാൻസ് അക്കാദമിയുടെ ക്രീയേറ്റീവ് വിങ്ങ് ഡയറക്ടറായ അംബിക വാരസ്യാർക്ക്, തമിഴ്‌നാട്ടിലെ ചിദംബരത്തിൽ നടക്കുന്ന പ്രശസ്തമായ മഹാശിവരാത്രി നൃത്തോത്സവത്തിൽ നൃത്തം അവതരിപ്പിക്കാനുള്ള ക്ഷണം ലഭിച്ചു.

    ചിദംബരം ഭാരതാഞ്ജലി ട്രസ്റ്റ് സംഘടിപ്പിക്കുന്ന മഹാശിവരാത്രി നൃത്തോത്സവം, ഫെബ്രുവരി 13, 14, 15, 16 തീയതികളിലായി നാല് ദിവസങ്ങളിലായി നടക്കും. ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും പ്രശസ്തമായ നൃത്തോത്സവങ്ങളിലൊന്നായ ഈ കലാമേളയിൽ, ഗ്രൂപ്പ് ഇനങ്ങളിലും വ്യക്തിഗത ഇനങ്ങളിലുമായി 2200-ലധികം നർത്തകപ്രതിഭകൾ പങ്കെടുക്കും.

    ഫെബ്രുവരി 16-നാണ് അംബിക വാരസ്യാർക്ക് വേദി അനുവദിച്ചതായി ഔദ്യോഗിക അറിയിപ്പ് ലഭിച്ചത്. ഭാരതനാട്യത്തിന്റെ ശാസ്ത്രീയവും ആത്മീയവുമായ സൗന്ദര്യം വേദിയിൽ അവതരിപ്പിക്കാനാണ് അംബിക വാരസ്യാർ ഒരുങ്ങുന്നത്.

    പ്രശസ്ത നർത്തകി ശ്വേതാ വാരിയരുടെ അമ്മയും ഗുരുവുമാണ് അംബിക വാരസ്യാർ. ഗുരുശിഷ്യ പരമ്പരയിലൂടെ കലാസംസ്കാരത്തിന്റെ പാരമ്പര്യം കൈമാറുന്നതിൽ നിർണായക പങ്ക് വഹിക്കുന്ന കലാകാരിയെന്ന നിലയിലും, ഈ ക്ഷണം പ്രത്യേക പ്രസക്തിയാർജ്ജിക്കുന്നു.

    പ്രവാസി കേരളത്തിൽ നിന്നുള്ള ഒരു കലാകാരി, തമിഴ്‌നാട്ടിലെ അതിപ്രശസ്തമായ ഒരു ദേശീയ നൃത്തോത്സവ വേദിയിൽ ക്ഷണിക്കപ്പെടുന്നത്, മുംബൈ മേഖലയിലെ കലാ–സാംസ്കാരിക രംഗത്തിന് അഭിമാനകരമായ നേട്ടമായാണ് വിലയിരുത്തപ്പെടുന്നത്.

    മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി | AMCHI MUMBAI | EVERY SATURDAY 4.30 P.M. | KAIRALI NEWS

    Latest articles

    മലയാളം മിഷൻ കല്യാൺ – ബദലാപൂർ മേഖല പൊതുയോഗം

    മലയാളം മിഷൻ മുംബൈ ചാപ്റ്റർ കല്യാൺ-ബദലാപൂർ മേഖലയുടെ പൊതുയോഗം ഏപ്രില്‍ 5 ന് ഉച്ചയ്ക്ക് ശേഷം 3 മണി...

    ഖാർഘർ കേരള സമാജം ചെണ്ട വിദ്യാർത്ഥികളുടെ അരങ്ങേറ്റം ശ്രദ്ധേയമായി

    ഖാർഘർ: ഖാർഘർ കേരള സമാജത്തിന്റെ ചെണ്ട വിദ്യാർത്ഥികളുടെ അരങ്ങേറ്റം ഏപ്രിൽ 12-ന് ഖാർഘർ അയ്യപ്പ ക്ഷേത്രത്തിൽ വച്ച് ഭംഗിയായി...

    വിഷുക്കണിയൊരുക്കിയും കൈനീട്ടം നൽകിയും മുംബൈയിൽ മലയാളി ക്ഷേത്രങ്ങളും

    മുംബൈയിലും പ്രാന്ത പ്രദേശങ്ങളിലുമുള്ള മലയാളി ക്ഷേത്രങ്ങൾ വിഷുക്കണിയൊരുക്കിയും കൈനീട്ടം നൽകിയുമാണ് കേരളത്തിന്റെ കാര്ഷികോത്സവത്തെ വരവേറ്റത്. ഡോംബിവിലി പൊന്നു ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ...

    ന്യൂസ്‌മേക്കർ ഓഫ് ദി ഇയർ അവാർഡ് ഡോ. ഉമ്മൻ ഡേവിഡിന്; പുരസ്‌കാരം കൈമാറി സിനിമാ–ടെലിവിഷൻ താരം അനീഷ് രവി.

    മുംബൈയിൽ വിദ്യാഭ്യാസ രംഗത്ത് അഞ്ചു പതിറ്റാണ്ടുകളുടെ സമ്പന്നമായ സേവന പാരമ്പര്യമുള്ള ഡോ. ഉമ്മൻ ഡേവിഡ്, കഴിഞ്ഞ വർഷം വിവിധ...
    spot_img

    More like this