More
    Homeഹോളി ഏയ്ഞ്ചൽസ് സ്കൂൾ & ജൂനിയർ കോളേജ് 36-ാം വാർഷികാഘോഷം വർണ്ണാഭമായി

    ഹോളി ഏയ്ഞ്ചൽസ് സ്കൂൾ & ജൂനിയർ കോളേജ് 36-ാം വാർഷികാഘോഷം വർണ്ണാഭമായി

    Published on

    മുംബൈ:
    ഹോളി ഏയ്ഞ്ചൽസ് സ്കൂൾ & ജൂനിയർ കോളേജിന്റെ 36-ാം വാർഷികാഘോഷം ഉത്സവാന്തരീക്ഷത്തിൽ വർണ്ണാഭമായ പരിപാടികളോടെ സംഘടിപ്പിച്ചു. ഫൗണ്ടർ ഡയറക്ടർ ഡോ. ഉമ്മൻ ഡേവിഡ്, അധ്യാപകർ, വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, വിശിഷ്ടാതിഥികൾ എന്നിവർ പങ്കെടുത്ത ചടങ്ങ് സ്കൂളിന്റെ വിദ്യാഭ്യാസ–സാംസ്കാരിക മുന്നേറ്റത്തിന്റെ ശക്തമായ പ്രതിഫലനമായി.

    പ്രാർത്ഥനാഗാനത്തോടെ ആരംഭിച്ച ചടങ്ങ് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. ഡോ. ഉമ്മൻ ഡേവിഡിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പൽ ബിജോയി ഉമ്മൻ സ്വാഗതപ്രഭാഷണം നടത്തി. ബോർഡ് പരീക്ഷകളിൽ 100% വിജയനേട്ടം കൈവരിച്ച വിദ്യാർത്ഥികളെ അദ്ദേഹം അഭിനന്ദിക്കുകയും, സ്ഥാപനത്തിന്റെ സമഗ്രവികസനത്തിന് പിന്നിലെ ഫൗണ്ടർ ഡയറക്ടറുടെ അക്ഷീണ പരിശ്രമങ്ങളെ പ്രത്യേകമായി പ്രശംസിക്കുകയും ചെയ്തു.

    തുടർന്ന് ഹെഡ്മിസ്ട്രസ് നീതു ശർമ്മ വാർഷിക അക്കാദമിക് റിപ്പോർട്ട് അവതരിപ്പിച്ചു. അക്കാദമിക് നേട്ടങ്ങൾക്കും സഹപാഠ്യ പ്രവർത്തനങ്ങളിലെയും കായികരംഗത്തെയും മികവിനും റിപ്പോർട്ടിൽ പ്രത്യേക പ്രാധാന്യം നൽകി.

    വിശിഷ്ടാതിഥികളായ മഞ്ജുശ്രീ പാട്ടിലും, ഡോ. ഷൈസൺ ഔസേപ്പും വിദ്യാർത്ഥികൾക്ക് പ്രചോദനമേകുന്ന സന്ദേശങ്ങൾ നൽകി. കുട്ടികളെ പരസ്പരം താരതമ്യം ചെയ്യാതെ അവരുടെ വ്യത്യസ്ത കഴിവുകൾ തിരിച്ചറിഞ്ഞ് വളർത്തേണ്ടതിന്റെ ആവശ്യകത ഇരുവരും ഊന്നിപ്പറഞ്ഞു. എസ്.എസ്.സി., എച്ച്.എസ്.സി. ബോർഡ് പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ ചടങ്ങിൽ പ്രത്യേകം ആദരിച്ചു.

    ചടങ്ങിൽ മാനേജിംഗ് ട്രസ്റ്റി ലീലാ ഉമ്മൻ, ജൂനിയർ കോളേജ് കോ-ഓർഡിനേറ്റർ ശിവകുമാർ ശൺമുഖൻ, ഏയ്ഞ്ചൽസ് പാരഡൈസ് കോ-ഓർഡിനേറ്റർ ലത നാരായൺ എന്നിവർ സന്നിഹിതരായിരുന്നു. 2026 മുതൽ കമ്പ്യൂട്ടർ സയൻസിൽ ബൈ-ഫോക്കൽ കോഴ്‌സിന് രണ്ട് ഡിവിഷനുകളും ക്ലാസ് XI സയൻസിൽ മൂന്നാം ഡിവിഷനും ആരംഭിക്കുന്നതായും, ഡിഗ്രി കോളേജ് തലത്തിൽ പുതിയ കോഴ്‌സുകൾക്കായി അപേക്ഷ നൽകിയതായും ശിവകുമാർ അറിയിച്ചു.

    അക്കാദമിക്, കായിക, സഹപാഠ്യ മേഖലകളിൽ മികവ് തെളിയിച്ച വിദ്യാർത്ഥികൾക്ക് പുരസ്കാരങ്ങളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. “പരമ്പരാ സെ പ്രഗതി തക്” എന്ന പ്രമേയത്തെ ആസ്പദമാക്കിയാണ് നൃത്ത–സംഗീത പരിപാടികളുടെ അവതരണം. ഫിനാലെയിൽ ഉൾപ്പെടുത്തിയ പൈറോടെക്നിക്സും വെടിക്കെട്ടും ആഘോഷത്തിന് ദൃശ്യവിസ്മയം പകർന്നു.

    ദേശീയഗാനത്തോടുകൂടി സമാപിച്ച വാർഷികാഘോഷം, ഹോളി ഏയ്ഞ്ചൽസ് സ്കൂൾ & ജൂനിയർ കോളേജിന്റെ തുടർച്ചയായ പുരോഗതിയിലേക്കുള്ള മറ്റൊരു ശക്തമായ പടിയായി മാറി.

    മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി | AMCHI MUMBAI | EVERY SATURDAY 4.30 P.M. | KAIRALI NEWS

    Latest articles

    സയൻസിന്റെ അതിരുകൾക്കപ്പുറത്താണ് കവിതയുടെ ഭൂപടം: ഹൃഷികേശൻ പി.ബി

    കണക്കുകളുടെയും കൃത്യതയുടെയും അറിവായ സയൻസിന്റെ അതിരുകൾ അവസാനിക്കുന്നിടത്താണ് കവിതയുടെ ലോകം ആരംഭിക്കുന്നതെന്ന് കവി പി.ബി. ഹൃഷികേശൻ പറഞ്ഞു. ലോജിക്കില്ലാത്ത...

    ഉന്നതവിദ്യാഭ്യാസ രംഗത്തെ ഐക്കണിക് നേതൃത്വം: പ്രൊഫ. ഡോ. പ്രകാശ് ദിവാകരന് ദേശീയ അംഗീകാരം

    Guwahati ഹിമാലയൻ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ പ്രൊഫ. ഡോ. പ്രകാശ് ദിവാകരന് “Iconic Leadership in Higher...

    മലയാളം മിഷൻ പരീക്ഷ ഫലപ്രഖ്യാപനം – മുംബൈ ചാപ്റ്ററിന് 100 ശതമാനം വിജയം.

    2026 ജനുവരി 4നു നടന്ന മലയാളം മിഷൻ പഠനോത്സവത്തിന്‍റെ ഫലപ്രഖ്യാപനം നടന്നു. കണിക്കൊന്ന, സൂര്യകാന്തി, ആമ്പൽ എന്നീ കോഴ്സുകളില്‍...

    ‘ഒറ്റ ഞാവൽ മരം’ നാടകം മുംബൈയിൽ

    മുംബൈ: ഇപ്റ്റ കേരള മുംബൈ ചാപ്റ്ററിന്റെ നേതൃത്വത്തിൽ, മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയ നടി ബീന...
    spot_img

    More like this