More
    Homeസയൻസിന്റെ അതിരുകൾക്കപ്പുറത്താണ് കവിതയുടെ ഭൂപടം: ഹൃഷികേശൻ പി.ബി

    സയൻസിന്റെ അതിരുകൾക്കപ്പുറത്താണ് കവിതയുടെ ഭൂപടം: ഹൃഷികേശൻ പി.ബി

    Published on

    കണക്കുകളുടെയും കൃത്യതയുടെയും അറിവായ സയൻസിന്റെ അതിരുകൾ അവസാനിക്കുന്നിടത്താണ് കവിതയുടെ ലോകം ആരംഭിക്കുന്നതെന്ന് കവി പി.ബി. ഹൃഷികേശൻ പറഞ്ഞു. ലോജിക്കില്ലാത്ത സങ്കൽപ്പങ്ങളുടെ അനന്തസാദ്ധ്യതകളാണ് ഓരോ കവിതയും; എന്നാൽ അതിൽ തന്നെ ഒരു ആഭ്യന്തര ലോജിക് ഉണ്ടെന്ന തോന്നൽ കവിത സൃഷ്ടിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

    കവിത, സയൻസു പോലെ എല്ലായിടത്തും ഒരുപോലെ യാവുന്നില്ല, ഹൃഷികേശൻ പ്രസ്താവിച്ചു.

    സീവുഡ്സ് മലയാളി സമാജത്തിന്റെ ഇരുപത്തിനാലാം വാർഷികാഘോഷം ഞായറാഴ്ച വൈകിട്ട് നെരൂൾ അഗ്രി കോളി സംസ്കൃതി ഭവനിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

    മഹാനഗര സാഹചര്യത്തിൽ അർത്ഥപൂർണ്ണവും സാംസ്കാരികവുമായ പ്രവർത്തനങ്ങൾ നടത്തി വരികയാൽ സീവുഡ്സ് മലയാളി സമാജത്തിന്റെ ഇരുപത്തിനാലാം വാർഷികം വൈവിധ്യവും തനിമയും കൊണ്ട് ശ്രദ്ധേയമായതായി അദ്ദേഹം അഭിപ്രായപ്പെട്ടു.

    വാർഷികാഘോഷങ്ങളുടെ ഭാഗമായി സമാജത്തിലെ മുതിർന്ന പൗരന്മാരെ മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ ആദരിച്ചു.

    കൺവീനർമാരായ ഉഷ ശ്രീകാന്ത്, സജീവൻ നായർ, ട്രഷറർ അജിതാകുമാരൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. സെക്രട്ടറി രാജീവ് നായർ സ്വാഗതം ആശംസിച്ച ചടങ്ങിൽ പ്രസിഡണ്ട് ശശിധരൻ നായർ അധ്യക്ഷത വഹിച്ചു.

    തിരുവനന്തപുരത്തെ ഫേവറേറ്റ് ഹോംസിന്റെ പ്രതിനിധികളായ നീതു ബി.എസ്, അഞ്ജലി പിള്ള എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.

    തുടർന്ന് നവീൻ പാലക്കാട് നയിച്ച ഹാസ്യസന്ധ്യയും ഗാനമേളയും അരങ്ങേറി.

    മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി | AMCHI MUMBAI | EVERY SATURDAY 4.30 P.M. | KAIRALI NEWS

    Latest articles

    ഹോളി ഏയ്ഞ്ചൽസ് സ്കൂൾ & ജൂനിയർ കോളേജ് 36-ാം വാർഷികാഘോഷം വർണ്ണാഭമായി

    മുംബൈ:ഹോളി ഏയ്ഞ്ചൽസ് സ്കൂൾ & ജൂനിയർ കോളേജിന്റെ 36-ാം വാർഷികാഘോഷം ഉത്സവാന്തരീക്ഷത്തിൽ വർണ്ണാഭമായ പരിപാടികളോടെ സംഘടിപ്പിച്ചു. ഫൗണ്ടർ ഡയറക്ടർ...

    ഉന്നതവിദ്യാഭ്യാസ രംഗത്തെ ഐക്കണിക് നേതൃത്വം: പ്രൊഫ. ഡോ. പ്രകാശ് ദിവാകരന് ദേശീയ അംഗീകാരം

    Guwahati ഹിമാലയൻ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ പ്രൊഫ. ഡോ. പ്രകാശ് ദിവാകരന് “Iconic Leadership in Higher...

    മലയാളം മിഷൻ പരീക്ഷ ഫലപ്രഖ്യാപനം – മുംബൈ ചാപ്റ്ററിന് 100 ശതമാനം വിജയം.

    2026 ജനുവരി 4നു നടന്ന മലയാളം മിഷൻ പഠനോത്സവത്തിന്‍റെ ഫലപ്രഖ്യാപനം നടന്നു. കണിക്കൊന്ന, സൂര്യകാന്തി, ആമ്പൽ എന്നീ കോഴ്സുകളില്‍...

    ‘ഒറ്റ ഞാവൽ മരം’ നാടകം മുംബൈയിൽ

    മുംബൈ: ഇപ്റ്റ കേരള മുംബൈ ചാപ്റ്ററിന്റെ നേതൃത്വത്തിൽ, മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയ നടി ബീന...
    spot_img

    More like this