മുംബൈയിലെ മുളുണ്ടിൽ ഇന്ന് ഉച്ചയോടെയാണ് സംഭവം. നിർമ്മാണത്തിലിരുന്ന മെട്രോ പില്ലറിന്റെ ഒരു ഭാഗം അപ്രതീക്ഷിതമായി തകർന്നു താഴേക്ക് പതിക്കുകയായിരുന്നു.
ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയുടെ മുകളിലേക്കാണ് കോൺക്രീറ്റ് അവശിഷ്ടങ്ങൾ വീണത്. റിക്ഷയിലുണ്ടായിരുന്ന യാത്രക്കാർക്ക് ഗുരുതരമായി പരിക്കേറ്റു. അപകടത്തിൽ ഒരാൾ മരിച്ചു. നാല് പേർക്ക് പരിക്കേറ്റതിൽ രണ്ട് പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്.
തൊട്ടടുത്തുണ്ടായിരുന്ന ഒരു കാറിന്റെ ബോണറ്റും തകർന്നു. സംഭവത്തിനുശേഷം പ്രദേശത്ത് ഭീതിയും ആശങ്കയും നിറഞ്ഞു.
തകർന്ന ഓട്ടോറിക്ഷയ്ക്കുള്ളിൽ നിന്ന് ഒരാൾ പുറത്തേക്കു രക്ഷപ്പെടാൻ ശ്രമിക്കുന്നതും സമീപത്തുണ്ടായിരുന്ന ആളുകൾ ചേർന്ന് രക്ഷാപ്രവർത്തനം നടത്തുന്നതും ദൃശ്യങ്ങളിൽ കാണാം.
സംഭവസ്ഥലത്ത് മെട്രോ പ്രോജക്ട് സംഘം എത്തി. ദുരന്തനിവാരണ അതോറിറ്റികളുമായും ചേർന്ന് രക്ഷാപ്രവർത്തനങ്ങളും പ്രദേശം സുരക്ഷിതമാക്കാനുള്ള നടപടികളും പുരോഗമിക്കുകയാണ്
അപകടത്തിന്റെ കാരണം കണ്ടെത്താൻ അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.
മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി | AMCHI MUMBAI | EVERY SATURDAY 4.30 P.M. | KAIRALI NEWS
