കണ്ണൂർ വേവ്സ് സാംസ്‌കാരിക ട്രസ്റ്റിന്റെ ഈ വർഷത്തെ സുകുമാർ അഴീക്കോട് പുരസ്‌കാരം പ്രമുഖ നോവലിസ്റ്റ് പ്രേമൻ ഇല്ലത്തിനു സമ്മാനിച്ചു. കണ്ണൂർ ജവാഹർ ഓഡിറ്റോറിയത്തിൽ നടന്ന പ്രൗഢമായ ചടങ്ങിൽ കേരള നിയമസഭാ സ്പീക്കർ A. N. ഷംസീർ പുരസ്‌കാരം കൈമാറി.
കണ്ണൂർ ജവാഹർ ഓഡിറ്റോറിയത്തിൽ നടന്ന പ്രൌഢമായ ചടങ്ങിൽ കണ്ണൂർ കോർ പറേഷൻ മേയർ ഇന്ദിര പി പരിപാടികൾ ഉദ്ഘാടനം ചെയ്തു. സുധിർ പൂച്ചാലി നഗരത്തിന്റെ മാനിഫെസ്റ്റോ പരിചയപ്പെടുത്തി. കണ്ണൂർ വേവ്സ് പ്രസിഡന്റ് കെ പി ശ്രീശൻ അധ്യക്ഷനായിരുന്നു.

മലയാളത്തിലെ മഹാ പ്രതിഭകൾക്കു നൽകിവന്നിരുന്ന ഈ പുരസ്‌കാരം കേരളത്തിന് പുറത്തു നിന്നെഴുതുന്നവർക്ക് നൽകാൻ തീരുമാനിച്ചത് അഭിനന്ദനാർഹമാണെന്നും സാഹിത്യരചനയിൽ ദീർഘകാല പ്രാവീണ്യം തെളിയിച്ച പ്രേമൻ ഇല്ലത്തിന് പുരസ്‌കാരം നൽകിയത് അർഹമായ അംഗീകാരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മറുപടി പ്രസംഗത്തിൽ പ്രേമൻ ഇല്ലത്ത് തന്റെ രചനകളുടെ പശ്ചാത്തലങ്ങളും പ്രമേയങ്ങൾ രൂപപ്പെട്ട വഴികളും വിശദീകരിച്ചു. “ബോംബെ എന്ന നഗരം ഇല്ലായിരുന്നെങ്കിൽ ഞാൻ എഴുത്തുകാരനാകുമായിരുന്നില്ല,” എന്ന് നോവലിസ്റ്റ് പറഞ്ഞു. മുംബൈയിലെ ജീവിതാനുഭവങ്ങളും നഗരത്തിന്റെ വൈവിധ്യവും തന്റെ എഴുത്തിന്റെ ദിശ നിർണ്ണയിച്ചതായും പ്രേമൻ വ്യക്തമാക്കി.
സാഹിത്യ-സാംസ്‌കാരിക രംഗത്തെ നിരവധി പ്രമുഖർ പങ്കെടുത്ത ചടങ്ങ് ശ്രദ്ധേയമായി.
മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി | AMCHI MUMBAI | EVERY SATURDAY 4.30 P.M. | KAIRALI NEWS
