More
    Homeഒറ്റ ഞാവൽ മരമായി പകർന്നാടാൻ നടി ബീന ആർ ചന്ദ്രൻ

    ഒറ്റ ഞാവൽ മരമായി പകർന്നാടാൻ നടി ബീന ആർ ചന്ദ്രൻ

    Published on

    മുംബൈ: 2023-ൽ ഉർവശിക്കൊപ്പം മികച്ച നടിയായി പുരസ്കൃതയായ ബീന ആർ ചന്ദ്രൻ ഒറ്റ ഞാവൽ മരമായി പകർന്നാടും.

    ഇപ്റ്റ കേരള മുംബൈ ചാപ്റ്റർ സംഘടിപ്പിക്കുന്ന പരിപാടിയിൽ ഇന്ത്യയ്ക്കും പുറത്തും നിരവധി അവതരണങ്ങൾ നടത്തി പ്രശസ്തമായ ഏകാംഗ നാടകം ‘ഒറ്റ ഞാവൽ മരം’ ഫെബ്രുവരി 21 ന് വൈകിട്ട് 6.59 ന് നവി മുംബൈയിലെ നെരൂൾ സമാജത്തിലെ മൂന്നാം നിലയിലെ ഹാളിൽ അരങ്ങേറും.

    മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരം നേടിയ നടി ബീന ആർ. ചന്ദ്രൻ ഇതാദ്യമായാണ് മുംബൈയിൽ നാടകവുമായി എത്തുന്നത്.

    മികച്ച നവാഗത സംവിധായകനുള്ള അവാർഡ് ലഭിച്ച ഫാസിൽ റസാഖിന്റെ ‘തടവ്’ എന്ന സിനിമയിലെ വേഷത്തിനായിരുന്നു പുരസ്കാരം.

    നാടകവേദികളിൽ സജീവമായ ബീന ആർ. ചന്ദ്രൻ, മാധവിക്കുട്ടിയുടെ കഥ ‘വേനലിന്റെ ഒഴിവ്’ അടിസ്ഥാനമാക്കി ‘ഒറ്റ ഞാവൽ മരം’ എന്ന ഏകപാത്ര നാടകമാക്കി അവതരിപ്പിച്ചത്
    ആഗോളശ്രദ്ധ നേടി.

    ബീന ആർ. ചന്ദ്രൻ വേദിയിലെത്തുന്ന ഈ നാടകത്തിൻ്റെ രചന നിർവഹിച്ചിരിക്കുന്നത് കെ.വി. ശ്രീജയും, സംവിധാനം സി.എം. നാരായണനും ആണ്.

    കലാപാഠശാല ആറങ്ങോട്ടുകരയുടെ അവതരണത്തിലാണ് ഈ നാടകം പ്രേക്ഷകരുടെ മുൻപിലെത്തുന്നത്.

    വിവിധ നാടകസംഘങ്ങളിൽ പ്രവർത്തിച്ചിട്ടുള്ള ബീന ആർ. ചന്ദ്രൻ, കലാപാഠശാലയുടെ മുപ്പതോളം നാടകങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.

    അധ്യാപികയായ ബീന ആർ. ചന്ദ്രൻ പട്ടാമ്പി പരുതൂർ സ്വദേശിനിയാണ്.

    നാടകാവതരണത്തിനെ തുടർന്ന് നടിയുമായി മുഖാമുഖവും അരങ്ങേറും.

    നിങ്ങള് നിങ്ങളെ മാത്രം ഇഷ്ടപ്പെടല്ലപ്പാ, ‘പെരുത്ത ഭൂമീന്റെ ഉള്ളിന്റുള്ളില് ഒരു ചെറിയ ഭൂമീണ്ട്’ തുടങ്ങിയ പാട്ടുകളുടെ രചയിതാവും നാടക പ്രവർത്തകനുമായ കെ വി വിജേഷിന് ഇപ്റ്റ കേരള മുംബൈ ഘടകം ശ്രദ്ധാഞ്ജലിയും അർപ്പിക്കും.

    മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി | AMCHI MUMBAI | EVERY SATURDAY 4.30 P.M. | KAIRALI NEW

    Latest articles

    സുകുമാർ അഴീക്കോട് പുരസ്‌കാരം പ്രേമൻ ഇല്ലത്തിനു സമ്മാനിച്ചു; “എഴുത്തുകാരനാക്കിയത് മുംബൈ നഗരം”

    കണ്ണൂർ വേവ്സ് സാംസ്‌കാരിക ട്രസ്റ്റിന്റെ ഈ വർഷത്തെ സുകുമാർ അഴീക്കോട് പുരസ്‌കാരം പ്രമുഖ നോവലിസ്റ്റ് പ്രേമൻ ഇല്ലത്തിനു സമ്മാനിച്ചു....

    NDCA & The Smashers Professional Cup 2026; മികച്ച ഓൾറൗണ്ടർ പ്രകടനത്തിലൂടെ ടീമിനെ ഫൈനലിലെത്തിച്ച് നാസിക് മലയാളി സുധീഷ് നായർ

    NDCA & ദി സ്മാഷേഴ്സ് പ്രൊഫഷണൽ കപ്പ് 2026-ൽ ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ച് പ്രോ ജംബോ ടീം റണ്ണേഴ്‌സ്-അപ്പ്...

    മുംബൈ മെട്രോ തൂണിന്റെ ഒരു ഭാഗം തകർന്നു വീണ് ഒരാൾ മരിച്ചു. 3 പേർക്ക് പരിക്ക്

    മുംബൈയിലെ മുളുണ്ടിൽ ഇന്ന് ഉച്ചയോടെയാണ് സംഭവം. നിർമ്മാണത്തിലിരുന്ന മെട്രോ പില്ലറിന്റെ ഒരു ഭാഗം അപ്രതീക്ഷിതമായി തകർന്നു താഴേക്ക് പതിക്കുകയായിരുന്നു. ഓടിക്കൊണ്ടിരുന്ന...

    പുണെ ബീഡ് ജില്ലയിലെ അഷ്ടിയിൽ മലയാളി ഹൃദയാഘാതം മൂലം മരിച്ചു

    മറാത്തവാഡ സോണിലെ ബീഡ് ജില്ലയിലെ അഷ്‌ടിയിൽ ശബരി ഇലക്ട്രിക്കൽസ് എന്ന കമ്പനിയിൽ ജോലി ചെയ്തിരുന്ന പത്തനംതിട്ട സ്വദേശിയായ വർഗ്ഗീസ്...
    spot_img

    More like this