കേരളത്തിന്റെ പ്രവാസി സമൂഹത്തിന്റെ പൊതു ജനാധിപത്യ വേദിയായ ലോക കേരള സഭയുടെ അഞ്ചാം സമ്മേളനത്തിന്റെ ഭാഗമായി, മഹാരാഷ്ട്രയിൽ നിന്ന് ലോക കേരള സഭാംഗമായി ഫെയ്‌മ മഹാരാഷ്ട്ര സംസ്ഥാന പ്രസിഡന്റും നാസിക് മലയാളി കൾച്ചറൽ അസോസിയേഷൻ (NMCA) വർക്കിങ് പ്രസിഡന്റുമായ ജയപ്രകാശ് നായരെ തിരഞ്ഞെടുത്തു.
ഈ നേട്ടത്തിൽ ഫെയ്‌മ മഹാരാഷ്ട്ര ട്രഷററും എൻഎംസി എ വൈസ് പ്രസിഡന്റുമായ ഉണ്ണി വി. ജോർജ്, ഫെയ്‌മ മഹാരാഷ്ട്ര സീനിയർ സിറ്റിസൺ ക്ലബ് ചെയർമാൻ രവീന്ദ്രൻ നായർ, ഫെയ്‌മ മഹാരാഷ്ട്ര റെയിൽ പാസഞ്ചേഴ്സ് അസോസിയേഷൻ കൺവീനറും എൻഎംസി എ ജോയിന്റ് സെക്രട്ടറിയുമായ കെ. പി. എസ്. നായർ, ഫെയ്‌മ മഹാരാഷ്ട്ര സീനിയർ സിറ്റിസൺ ക്ലബ് നാസിക് സോണൽ കൺവീനറും എൻഎംസി എ കമ്മിറ്റി അംഗവുമായ ജി. കെ. ശശികുമാർ എന്നിവർ ചേർന്ന് ജയപ്രകാശ് നായരെ അനുമോദിച്ചു.
പ്രവാസി മലയാളികളുടെ പ്രശ്നങ്ങളും ആവശ്യങ്ങളും ലോക കേരള സഭയിൽ ശക്തമായി അവതരിപ്പിക്കാൻ ജയപ്രകാശ് നായരുടെ സാന്നിധ്യം സഹായകരമാകുമെന്ന പ്രതീക്ഷയും സംഘടനാ പ്രതിനിധികൾ പങ്കുവച്ചു.
മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി | AMCHI MUMBAI | EVERY SATURDAY 4.30 P.M. | KAIRALI NEWS
