നവി മുംബൈയുടെ റിയൽ എസ്റ്റേറ്റ് ഭാവി ഒരുമിച്ചു കാണാനുള്ള അവസരമൊരുക്കി നവി മുംബൈ പ്രോപ്പർട്ടി എക്സ്പോ 2025. വാശിയിലെ സിഡ്‌കോ എക്സിബിഷൻ സെന്ററിൽ നടക്കുന്ന ഈ പ്രദർശനം, വീടുവാങ്ങാൻ ആഗ്രഹിക്കുന്നവർക്കും നിക്ഷേപകർക്കും ഡെവലപ്പർമാർക്കും ഒരുപോലെ പ്രയോജനകരമായ വേദിയായി മാറുകയാണ്.
CREDAI–BANM (Builders Association of Navi Mumbai) സംഘടിപ്പിക്കുന്ന എക്സ്പോ “Navi Mumbai: Runway to the Future” എന്ന പ്രമേയത്തിലാണ് നടക്കുന്നത്. നഗരത്തിന്റെ വേഗമേറിയ വികസനവും ഭാവി സാധ്യതകളും ഏറ്റവും പുതിയ നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളവും അടയാളപ്പെടുത്തിയാണ് പ്രമേയം അവതരിപ്പിച്ചിരിക്കുന്നത്.

വിമാനത്തിന്റെ മാതൃകയിൽ ഒരുക്കിയ മുഖ്യ പ്രായോജകരായ നവി മുംബൈയിലെ പ്രമുഖ മലയാളി ഡെവലപ്പർമാരായ ഈവി ഹോംസ് ഒരുക്കിയ വിമാന മാതൃകയിലുള്ള ലോഞ്ച് നൂതനാനുഭവമായി. പുനർവികസന പദ്ധതികളുടെ ഭാഗമായി നവി മുംബൈയിലെ പ്രൈം മേഖലകളിൽ ആഡംബര ഫ്ലാറ്റുകൾ ഓഫർ ചെയ്താണ് ഇ വി ഹോംസ് ശ്രദ്ധ നേടുന്നത്. കൂടാതെ കേരളത്തിൽ ആലുവയിൽ ദേശത്തും ഈ വി ഹോംസ് പദ്ധതികൾ മുഖ്യ ആകർഷണമാണ്. സെലിബ്രിറ്റികൾ അടക്കമുള്ളവരാണ് വിളിപ്പാടകലെ വിമാനത്താവളവും റെയിൽവേ സ്റ്റേഷനുകളും മറ്റ് യാത്രാ സൗകര്യങ്ങളുമുള്ള പദ്ധതിയിലെ പ്രധാന നിക്ഷേപകർ.

വിശ്വാസത്തിന്റെയും സമയബന്ധിതമായ വിതരണത്തിന്റെയും പാരമ്പര്യമാണ് ഇ വി ഹോംസ് മുഖമുദ്രയെന്ന് മാനേജിങ് ഡയറക്ടർ ഇ വി തോമസ് അവകാശപ്പെടുന്നു.
നവി മുംബൈ നഗര നവീകരണ മേഖലയിൽ ഇവി ഹോംസിന്റെ സാന്നിധ്യം ഉറപ്പിക്കുന്നതാണ് വാഷി സെക്ടർ 9 ലെ നക്ഷത്ര സൊസൈറ്റിയുടെ പുനർവികസനം. കമ്പനിയുടെ വിശ്വാസ്യതയ്ക്കും നിർവ്വഹണ കഴിവുകൾക്കുമുള്ള വലിയ അംഗീകാരമായി കാണുന്നുവെന്ന് ഡയറക്ടർ വിക്കി തോമസ് പറഞ്ഞു.
എക്‌സ്‌പോയുടെ പ്രധാന ആകർഷണങ്ങളിലൊന്ന് എക്‌സ്‌ക്ലൂസീവ് സ്‌പോട്ട് ഓഫറുകളും, എളുപ്പത്തിലുള്ള പേയ്മെന്റ് പ്ലാനുകളും, ബാങ്കുകൾ വഴിയുള്ള ഓൺ-ദി-സ്പോട്ട് ഹോം ലോൺ സൗകര്യവുമാണ്. ഡെവലപ്പർമാരുമായി നേരിട്ട് സംവദിക്കാനും RERA, കൈമാറ്റ തീയതി, നിർമ്മാണ പുരോഗതി തുടങ്ങിയ കാര്യങ്ങളിൽ വ്യക്തത നേടാനും ഇത് സന്ദർശകർക്ക് സഹായകരമാണ്.
പുനർവികസന സാധ്യതകളെക്കുറിച്ച് അവബോധം നൽകുന്ന പ്രത്യേക സെമിനാറുകളും എക്‌സ്‌പോയുടെ ഭാഗമാണ്. വീടുവാങ്ങാൻ ഉദ്ദേശിക്കുന്നവർക്കും നിക്ഷേപകർക്കും ഒരേ സമയം നിരവധി പദ്ധതികൾ താരതമ്യം ചെയ്ത് തീരുമാനമെടുക്കാൻ ഈ പ്രോപ്പർട്ടി എക്സ്പോ മികച്ച വേദിയാകുകയാണ്.
നവി മുംബൈ പ്രോപ്പർട്ടി എക്സ്പോയിൽ 50-ലധികം പ്രമുഖ ഡെവലപ്പർമാരുടെ 500-ത്തിലധികം റെസിഡൻഷ്യൽ, കൊമേഴ്ഷ്യൽ, ടൗൺഷിപ്പ് പ്രോജക്ടുകൾ അവതരിപ്പിക്കുന്നു. ₹20 ലക്ഷം മുതൽ ₹20 കോടി വരെയുള്ള വിവിധ ബജറ്റുകളിലായി വീടുകളും നിക്ഷേപ അവസരങ്ങളും ഇവിടെ ലഭ്യമാണ്.
എക്സ്പോയുടെ പ്രധാന ആനുകൂല്യങ്ങൾ
🔹 എക്സ്പോ സ്‌പെഷ്യൽ ഓഫറുകളും ഡിസ്‌കൗണ്ടുകളും
🔹 ഡെവലപ്പർമാരുമായി നേരിട്ട് സംസാരിക്കാനുള്ള അവസരം
🔹 ഓൺ-ദ-സ്പോട്ട് ഹോം ലോൺ സഹായം – ബാങ്കുകളും ഫിനാൻസ് സ്ഥാപനങ്ങളും സജ്ജം
🔹 RERA രജിസ്ട്രേഷൻ, കൈമാറ്റ തീയതി, പേയ്‌മെന്റ് പ്ലാൻ തുടങ്ങിയ കാര്യങ്ങളിൽ വ്യക്തത
🔹 വിവിധ പ്രോജക്ടുകൾ ഒരേ സ്ഥലത്ത് താരതമ്യം ചെയ്യാം
ആദ്യമായി വീട് വാങ്ങുന്നവർക്കും സുരക്ഷിത നിക്ഷേപം തേടുന്നവർക്കും ഈ എക്സ്പോ വലിയ ആശ്വാസമാണ്.
ഇൻഫ്രാസ്ട്രക്ചർ വളർച്ചയും റിയൽ എസ്റ്റേറ്റ് സാധ്യതയും
നവി മുംബൈ ഇന്റർനാഷണൽ എയർപോർട്ട്, മെട്രോ ലൈൻ, പുതിയ റോഡ് നെറ്റ്‌വർക്കുകൾ എന്നിവ യാഥാർഥ്യമാകുന്ന ഘട്ടത്തിൽ, നഗരത്തിലെ റിയൽ എസ്റ്റേറ്റ് വിപണി വലിയ വളർച്ചയുടെ പാതയിലാണ്. ഈ പശ്ചാത്തലത്തിലാണ് പ്രോപ്പർട്ടി എക്സ്പോ കൂടുതൽ ശ്രദ്ധ നേടുന്നത്.
റീഡെവലപ്മെന്റ് സെമിനാറുകളും
ഹൗസിംഗ് സൊസൈറ്റികൾക്കും ഭൂമിയുടമകൾക്കും പ്രയോജനപ്പെടുന്ന റീഡെവലപ്മെന്റ് സെമിനാറുകളും എക്സ്പോയുടെ ഭാഗമായുണ്ട്. നഗരത്തിലെ നവീകരണ സാധ്യതകളെക്കുറിച്ച് വിദഗ്ധരുടെ വിശദീകരണങ്ങളും ഇവിടെ ലഭിക്കും.
ഒറ്റവാക്കിൽ വീട് വാങ്ങൽ, നിക്ഷേപം, അല്ലെങ്കിൽ നവി മുംബൈയുടെ റിയൽ എസ്റ്റേറ്റ് ഭാവി അറിയൽ — എല്ലാം ഒരിടത്ത് ലഭ്യമാക്കുന്ന സമഗ്ര വേദിയാണ് നവി മുംബൈ പ്രോപ്പർട്ടി എക്സ്പോ 2025.
