ഖാർഘർ കേരള സമാജം കായിക ദിനം 2026 കൊണ്ടാടി. ജനുവരി 18 ഞായറാഴ്ച രാവിലെ 9 മണിമുതൽ ഖർഘർ സെക്ടർ 21 ലെ ടെണ്ടുൽക്കർ മൈദാനിൽ വെച്ചായിരുന്നു ഈ വർഷത്തെ കായികദിനാഘോഷം .
16 ഇനങ്ങളിലായി 10 വ്യത്യസ്ഥ ഗ്രൂപ്പു കളിലായിട്ടായിരുന്നു മത്സരങ്ങൾ. ഖാർഘർ കേരള സമാജം അംഗങ്ങളും അല്ലാത്തവരുമായി 60 ൽ പരം മലയാളികൾ ഈ കായിക മത്സരങ്ങളിൽ പങ്കെടുത്തു.
വിജയികൾക്ക് സർട്ടിഫിക്കറ്റും മെഡലുകളും മത്സര മൈതാന വേദിയിൽ വെച്ച് തന്നെ നൽകി അനുമോദിച്ചു.
മത്സര ഇനങ്ങളിലെ അവസാന ഇനമായ വടം വലി മത്സരം മത്സരാർത്ഥികൾക്കും കാണികൾക്കും ഒരുപോലെ ആവേശം പകർന്നു.
സമാജം സ്പോർട്സ് കമ്മിറ്റി കൺവീനർ ശ്രീ ജോസ് ജെയിംസ് കായിക പരിപാടികൾക്ക് നേതൃത്വം നൽകി.
മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി | AMCHI MUMBAI | EVERY SATURDAY 4.30 P.M. | KAIRALI NEWS
