More
    Homeവനിതാ ദിനത്തിൽ ഗുരുവായൂർ ഉത്സവത്തിൽ തിളങ്ങി മുംബൈ നൃത്തസ്വരയിലെ കലാകാരികൾ

    വനിതാ ദിനത്തിൽ ഗുരുവായൂർ ഉത്സവത്തിൽ തിളങ്ങി മുംബൈ നൃത്തസ്വരയിലെ കലാകാരികൾ

    Published on

    അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് ഗുരുവായൂർ ഉത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച തിരുവാതിരകളിയിൽ മുംബൈയിലെ ബോറിവിലിയിൽ ആസ്ഥാനമായ “നൃത്തസ്വര” സംഘത്തിലെ വനിതകൾ ശ്രദ്ധേയ പങ്കാളിത്തം നടത്തി. കേരളത്തിന്റെ തനത് നൃത്തരൂപമായ തിരുവാതിരയെ ചിട്ടയോടെ അവതരിപ്പിച്ചാണ് ഇവരെല്ലാം, പ്രവാസി മലയാളികളുടെ സാംസ്കാരിക സാന്നിധ്യം വേദിയിൽ അടയാളപ്പെടുത്തിയത് .

    പരമ്പരാഗത വേഷഭൂഷയിലും ചിട്ടയായ ചുവടുകളിലും അവതരിച്ച നൃത്തസ്വര അംഗങ്ങളുടെ പ്രകടനം പ്രേക്ഷകപ്രീതി നേടി. സ്ത്രീകളുടെ ആത്മവിശ്വാസവും കൂട്ടായ്മയും പ്രതിഫലിപ്പിക്കുന്ന ഈ കലാപരിപാടി, വനിതാ ദിനാഘോഷങ്ങൾക്ക് കൂടുതൽ തിളക്കം പകർന്നു.

    പരിപാടിയിൽ പങ്കെടുത്ത എല്ലാ കലാകാരികളെയും കേന്ദ്രമന്ത്രി സുരേഷ് ഗോപി പുരസ്‌കാരങ്ങൾ നൽകി ആദരിച്ചു. വനിതകളുടെ സാംസ്കാരിക പങ്കാളിത്തവും സമൂഹത്തിലെ സജീവ ഇടപെടലും അഭിനന്ദിച്ച കേന്ദ്രമന്ത്രി , ഇത്തരം കൂട്ടായ്മകൾ പുതുതലമുറയ്ക്ക് പ്രചോദനമാണെന്നും അഭിപ്രായപ്പെട്ടു.

    മുംബൈയിൽ നിന്നുള്ള കലാസംഘങ്ങൾ കേരളത്തിലെ പ്രധാന വേദികളിൽ എത്തി പ്രകടനം കാഴ്ചവെക്കുന്നത് പ്രവാസി സമൂഹത്തിന്റെ സാംസ്കാരിക ബന്ധങ്ങളെ കൂടുതൽ ദൃഢമാക്കുന്നതായി സംഘാടകർ വ്യക്തമാക്കി.

    വനിതാ ദിനത്തിന്റെ പ്രാധാന്യം കൂടുതൽ ഉയർത്തിപ്പിടിച്ച ഈ തിരുവാതിരക്കളി, കലയും സംസ്കാരവും ഒന്നിക്കുന്ന മനോഹരമായ അനുഭവമായി മാറി.

    മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി | AMCHI MUMBAI | EVERY SATURDAY 4.30 P.M. | KAIRALI NEWS

    Latest articles

    പതിനാലാം മലയാളോത്സവത്തിന് തിരശ്ശീല വീണു.

    മലയാള ഭാഷാ പ്രചാരണ സംഘത്തിന്‍റെ പതിനാലാം മലയാളോത്സവം സമാപനം മാര്‍ച്ച് 15, ഞായറാഴ്ച വൈകീട്ട് 5 മണി മുതല്‍...

    സംഗീതത്തിൻ്റെ അലൗകിക ലഹരിയിൽ ​ഒരു പിറന്നാൾ കൂടി

    കല്യാണ്‍ സാംസ്‌കാരികവേദിയുടെ രണ്ടാം വാര്‍ഷികാഘോഷം സഹൃദയ സദസ്സിന് വേറിട്ടൊരു സംഗീത വിരുന്നായി മാറി. മലയാള ചലച്ചിത്രഗാനങ്ങളുടെ ഭാവുകത്വ പരിണാമങ്ങളെ...

    നവി മുംബൈയിൽ ‘പെയിന്റ് മാസ്റ്റർ’ കാർ പെയിന്റിംഗ് സർവീസ് സെന്റർ ഉദ്ഘാടനം ചെയ്തു (Video)

    നവി മുംബൈയിലെ നെരൂളിൽ ആരംഭിച്ച Paint Master കാർ പെയിന്റിംഗ് സർവീസ് സെന്ററിന്റെ ഉദ്ഘാടനം ഞായറാഴ്ച നടന്നു. നെരൂൾ...

    സമൂഹ ശാക്തീകരണ സന്ദേശവുമായി ഭാരത് ഭാരതി കുടുംബ സംഗമങ്ങൾ

    മുംബൈ: സംഘ ശതാബ്ദിയോടനുബന്ധിച്ച് രാഷ്‌ട്രീയ സ്വയം സേവക് സംഘത്തിന്റെ ഭാരത് ഭാരതി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ മഹാനഗരത്തിൽ രണ്ട് സ്ഥലങ്ങളിലായി...
    spot_img

    More like this