More
    HomeNewsവനിതാശക്തിക്ക് ആദരം: ഗോരെഗാവ് കേരളകലാ സമിതിയുടെ വനിതാദിനാഘോഷം ശ്രദ്ധേയമായി

    വനിതാശക്തിക്ക് ആദരം: ഗോരെഗാവ് കേരളകലാ സമിതിയുടെ വനിതാദിനാഘോഷം ശ്രദ്ധേയമായി

    Published on

    മുംബൈ:ഗോരേഗാവ് കേരള കലാ സമിതിയുടെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്രാ വനിതാ ദിനം ആഘോഷിച്ചു. മാർച്ച് 14-ന് ഗോരെഗാവിലെ ഗാലക്സി ഹാളിൽ നടന്ന ചടങ്ങിൽ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച വനിതകളെ ആദരിച്ചു . തുടർന്ന് നടന്ന കലാപരിപാടികൾ ശ്രദ്ധേയമായി.

    പരിപാടി വാർഡ് കോർപ്പറേറ്ററായ ശ്രീകല പിള്ള ഉദ്ഘാടനം ചെയ്തു. സമൂഹത്തിന്റെ വിവിധ മേഖലകളിൽ സ്വപ്രയത്നത്തിലൂടെ വ്യക്തിത്വം തെളിയിച്ച വനിതകളെ ചടങ്ങിൽ ആദരിച്ചു.

    പ്രസന്ന വാരിയർ, ദീപാ സന്തോഷ്, നീതു സോമാനി, പരുൾ ഭട്ട്നഗർ, സ്നേഹൽ, സൊനാലി രൂപേഷ്, എന്നിവരാണ് ചടങ്ങിൽ ആദരിച്ച വനിതാ പ്രതിഭകൾ.

    സമിതിയുടെ അഡ്വൈസറും മുംബൈ മുനിസിപ്പൽ കോർപ്പറേഷനിലെ മുൻ ഡെപ്യൂട്ടി കമ്മിഷണറുമായ Balachandran ചടങ്ങിൽ പങ്കെടുത്തു.

    വനിതാദിനാഘോഷത്തിന്റെ ഭാഗമായി സമിതിയുടെ വനിതാ വിഭാഗം കലാകാരികൾ അവതരിപ്പിച്ച സംഗീതവും നൃത്തനൃത്യങ്ങളും പരിപാടിക്ക് നിറംപകർന്നു. കലയും ആഘോഷവും ഒരുമിച്ച ആ വേദി സദസ്യർക്കും പ്രേക്ഷകർക്കും ഒരുപോലെ ഹൃദ്യമായ അനുഭവമായി.

    വനിതാശക്തിയുടെ സംഭാവനകളെ ആദരിക്കുകയും സമൂഹത്തിൽ അവരുടെ പങ്ക് ഉയർത്തിപ്പിടിക്കുകയും ചെയ്യുന്നതായിരുന്നു പരിപാടിയുടെ പ്രധാന ലക്ഷ്യമെന്ന് സംഘാടകർ അറിയിച്ചു. പരിപാടിയിൽ സമിതിയംഗങ്ങളും സാംസ്കാരിക പ്രവർത്തകരും പങ്കെടുത്തു

    മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി | AMCHI MUMBAI | EVERY SATURDAY 4.30 P.M. | KAIRALI NEWS

    Latest articles

    മോഹിനിയാട്ടത്തിലൂടെ ‘ദേവയാനി’യായി നീനാ പ്രസാദ് താനെയിൽ

    മകളുടെ എല്ലാ ആഗ്രഹങ്ങളും സാധിച്ചു കൊടുക്കുന്ന ഒരു അച്ഛനും, ആ സ്നേഹത്തിന്റെ പശ്ചാത്തലത്തിൽ വളർന്ന ഒരു പിടിവാശിക്കാരിയായ മകളും...

    ഗോരേഗാവ് അയ്യപ്പ ക്ഷേത്രത്തിൽ ത്യാഗരാജാ ആരാധനോത്സവം: ഭക്തിയും സംഗീതവും ചേർന്ന സായാഹ്നം

    മുംബൈയിലെ ഗോരേഗാവ് അയ്യപ്പ ക്ഷേത്രത്തിൽ ഭക്തിയും സംഗീതവും സമന്വയിച്ച അപൂർവ സാംസ്കാരിക അനുഭവമായി ത്യാഗരാജാ ആരാധനോത്സവം അരങ്ങേറി. ഗോരേഗോൺ...

    വനിതാ ദിനത്തിൽ ഗുരുവായൂർ ഉത്സവത്തിൽ തിളങ്ങി മുംബൈ നൃത്തസ്വരയിലെ കലാകാരികൾ

    അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് ഗുരുവായൂർ ഉത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച തിരുവാതിരകളിയിൽ മുംബൈയിലെ ബോറിവിലിയിൽ ആസ്ഥാനമായ “നൃത്തസ്വര” സംഘത്തിലെ...

    പതിനാലാം മലയാളോത്സവത്തിന് തിരശ്ശീല വീണു.

    മലയാള ഭാഷാ പ്രചാരണ സംഘത്തിന്‍റെ പതിനാലാം മലയാളോത്സവം സമാപനം മാര്‍ച്ച് 15, ഞായറാഴ്ച വൈകീട്ട് 5 മണി മുതല്‍...
    spot_img

    More like this