More
    HomeNewsഉല്ലാസ് ആർട്സ് & വെൽഫെയർ അസോസിയേഷൻ വനിതാദിനം മാർച്ച് 22-ന്; ഡോ.ജയശ്രീ മേനോൻ മുഖ്യാതിഥി

    ഉല്ലാസ് ആർട്സ് & വെൽഫെയർ അസോസിയേഷൻ വനിതാദിനം മാർച്ച് 22-ന്; ഡോ.ജയശ്രീ മേനോൻ മുഖ്യാതിഥി

    Published on

    അന്താരാഷ്ട്ര വനിതാ ദിനം ആചരിക്കുന്നതിന്റെ ഭാഗമായി ഉല്ലാസ് ആർട്ട്സ് ആൻഡ് വെൽഫെയർ അസോസിയേഷൻ വിവിധ കലാപരിപാടികളോടെ വനിതാദിനാഘോഷം സംഘടിപ്പിക്കുന്നു. മാർച്ച് 22-ന് (ഞായറാഴ്ച) വൈകുന്നേരം 4 മണിക്ക് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ പരിപാടി നടക്കും.

    അസോസിയേഷൻ അംഗങ്ങൾ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും ആഘോഷത്തിന്റെ ഭാഗമായിരിക്കും. വനിതാശക്തിയെയും സമൂഹത്തിലെ അവരുടെ സംഭാവനകളെയും ആദരിക്കുന്നതിനായി സംഘടിപ്പിക്കുന്ന പരിപാടിയിൽ വിവിധ മേഖലകളിലെ പ്രമുഖർ പങ്കെടുക്കും.

    പരിപാടിയിൽ കോളേജ് അധ്യാപികയായ ഡോ ജയശ്രീ എസ് മേനോൻ മുഖ്യാതിഥിയായി പങ്കെടുക്കും. കൂടാതെ മലയാളം മിഷൻ കല്യാൺ സോൺ കോഓർഡിനേറ്ററായ സിന്ധു വി നായർ വിശിഷ്ടാതിഥിയായിരിക്കും.

    വനിതാ വിഭാഗം കൺവീനർ അനിത രാധാകൃഷ്ണന്റെ നേതൃത്വത്തിലാണ് പരിപാടിയുടെ ഒരുക്കങ്ങൾ നടക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് 7083020523 എന്ന നമ്പറിൽ ബന്ധപ്പെടാമെന്ന് അസോസിയേഷൻ മാനേജിങ് കമ്മിറ്റി അറിയിച്ചു.

    മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി | AMCHI MUMBAI | EVERY SATURDAY 4.30 P.M. | KAIRALI NEWS

    Latest articles

    വനിതാ ദിനത്തിൽ ഗുരുവായൂർ ഉത്സവത്തിൽ തിളങ്ങി മുംബൈ നൃത്തസ്വരയിലെ കലാകാരികൾ

    അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് ഗുരുവായൂർ ഉത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച തിരുവാതിരകളിയിൽ മുംബൈയിലെ ബോറിവിലിയിൽ ആസ്ഥാനമായ “നൃത്തസ്വര” സംഘത്തിലെ...

    പതിനാലാം മലയാളോത്സവത്തിന് തിരശ്ശീല വീണു.

    മലയാള ഭാഷാ പ്രചാരണ സംഘത്തിന്‍റെ പതിനാലാം മലയാളോത്സവം സമാപനം മാര്‍ച്ച് 15, ഞായറാഴ്ച വൈകീട്ട് 5 മണി മുതല്‍...

    സംഗീതത്തിൻ്റെ അലൗകിക ലഹരിയിൽ ​ഒരു പിറന്നാൾ കൂടി

    കല്യാണ്‍ സാംസ്‌കാരികവേദിയുടെ രണ്ടാം വാര്‍ഷികാഘോഷം സഹൃദയ സദസ്സിന് വേറിട്ടൊരു സംഗീത വിരുന്നായി മാറി. മലയാള ചലച്ചിത്രഗാനങ്ങളുടെ ഭാവുകത്വ പരിണാമങ്ങളെ...

    നവി മുംബൈയിൽ ‘പെയിന്റ് മാസ്റ്റർ’ കാർ പെയിന്റിംഗ് സർവീസ് സെന്റർ ഉദ്ഘാടനം ചെയ്തു (Video)

    നവി മുംബൈയിലെ നെരൂളിൽ ആരംഭിച്ച Paint Master കാർ പെയിന്റിംഗ് സർവീസ് സെന്ററിന്റെ ഉദ്ഘാടനം ഞായറാഴ്ച നടന്നു. നെരൂൾ...
    spot_img

    More like this