More
    HomeNewsബോംബെ കേരളീയ സമാജം അക്ഷരശ്ലോക സദസ്സും മത്സരവും

    ബോംബെ കേരളീയ സമാജം അക്ഷരശ്ലോക സദസ്സും മത്സരവും

    Published on

    ബോംബെ കേരളീയ സമാജം പ്രതിവർഷ മത്സര പരിപാടിയായ അക്ഷരശ്ലോക സദസ്സും മത്സരവും 15-03-2026 ഞായർ കേരള ഭവനത്തിൽ നടന്നു. രാജ്യസഭാ എം.പിയും എഴുത്തുകാരനും സൈദ്ധാന്തികനുമായ ശ്രീ. സി. സദാനന്ദൻ മാസ്റ്റർ രാവിലെ 10 മണിക്ക് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.

    ശരണ്യ കൃഷ്ണകുമാറിൻ്റെ ശിക്ഷണത്തിൽ അക്ഷരശ്ലോകം അഭ്യസിക്കുന്ന പത്ത് കുട്ടികളും ഇത്തവണ പരിപാടിയിൽ പങ്കെടുത്തത് മുന്നോട്ടുള്ള പ്രയാണത്തിന് പ്രചോദനമായെന്ന് സംഘാടകർ പറഞ്ഞു. . മുതിർന്നവരും കുട്ടികളുമടക്കമുള്ള മത്സരാർത്ഥികളെയും ശ്രോതാക്കളെയും സദാനന്ദൻ മാസ്റ്റർ അഭിസംബോധന ചെയ്ത് സംസാരിച്ചു.

    ഷീല മേനോൻ, അംബിക നായർ, അഞ്ജലി കേശവൻ, രമ്യദേവി, ദേവകി കേശവൻ, ശരണ്യ കൃഷ്ണകുമാർ, അശോക മേനോൻ, ( മുൻപിൽ) ശങ്കരി രാമനാഥൻ, കുമാരി വിജയൻ, ഐ എൻ എൻ നമ്പൂതിരി, പുരുഷോത്തമൻ, പി കേശവൻ, Dr പി സുരേന്ദ്രൻ, അവിനാഷ് തലേഗാവ്‌കർ

    സമാജം സെക്രട്ടറി എ.ആർ. ദേവദാസ് സ്വാഗതം പറഞ്ഞു. അക്ഷരങ്ങളോടുള്ള സ്നേഹം അറിവിൻ്റെ ഉറവിടമാണെന്നും അതു കൊണ്ട് അമ്മാനമാടുന്ന കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള ധൈഷണിക പ്രതിഭകൾ മറുനാട്ടിലും മലയാളത്തിൻ്റെ പ്രതിഭാ വിലാസങ്ങളെ അടയാളപ്പെടുത്തുകയും അതിന് കളമൊരുക്കുന്ന ബോംബെ കേരളീയ സമാജം ഇക്കാര്യത്തിൽ മാതൃകാപരമായ നടത്തുന്ന പ്രവർത്തനങ്ങൾ അഭിനന്ദ നാർഹമാണെന്നും അദ്ദേഹം പറഞ്ഞു.

    മുംബൈയിലെ തല മുതിർന്ന അക്ഷരശ്ലോകാചാര്യൻ നാരായണൻ കുട്ടി വാര്യരെ സദാനന്ദൻ മാസ്റ്റർ പൊന്നാടയും ഫലകവും നൽകി ആദരിച്ചു. കഴിഞ്ഞ വർഷത്തെ വിജയിയും അക്ഷരശ്ലോകരംഗത്തെ പ്രഗൽഭയുമായിരുന്ന സുമാ രാമചന്ദ്രൻ്റെ ഓർമ്മകൾക്കു മുന്നിൽ ആദരാജ്ഞലി അർപ്പിച്ചുകൊണ്ടാണ് ചടങ്ങ് തുടങ്ങിയത്.

    വൈകുന്നേരം നടന്ന സമാപന സമ്മേളനത്തിൽ വിജയികൾക്ക് ക്യാഷ് അവാർഡും ഫലകവും പങ്കെടുത്തവർക്കെല്ലാം ഫലകങ്ങളും വിതരണം ചെയ്തു. മുൻ സെക്രട്ടറി പ്രേമരാജൻ നമ്പ്യാർ സ്വാഗതവും മുൻ ട്രഷററും ഇപ്പോഴത്തെ ഭരണസമിതി അംഗവുമായ പി. സുരേഷ് ബാബു നന്ദിയും പറഞ്ഞു. വനിതാ വിഭാഗം അംഗം ജ്യോതിർമയി സംബന്ധിച്ചു. മത്സരാർത്ഥികൾ അവരുടെ അനുഭവങ്ങൾ പങ്കുവെച്ചു. ഏകാക്ഷര മത്സരത്തിൽ ഡോ.പി സുരേന്ദ്രൻ ഒന്നാം സ്ഥാനം കരസ്ഥമാക്കി. അഞ്ജലി കേശവൻ,ഷീല എസ്സ് മേനോൻ എന്നിവർ രണ്ടും മൂന്നും സ്ഥാനം നേടി.

    Cover photo : ദേവിക നമ്പ്യാർ, ശരണ്യ കൃഷ്ണകുമാർ (ഗുരു), കാർത്തിക് മനോജ്‌, അദ്വിത വിനീഷ്, ശ്രീബാല കൃഷ്ണ കുമാർ, അശ്വന്ത് അശോക് നായർ, ഹർഷ് വിനു നായർ, വൈഷ്ണവ് വാര്യർ, വൈശാഖ് വാര്യർ, ശ്രീഹരി കൃഷ്ണകുമാർ, രേഷ്മ സുരേഷ്

    മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി AMCHI MUMBAI

    Latest articles

    മോഹിനിയാട്ടത്തിലൂടെ ‘ദേവയാനി’യായി നീനാ പ്രസാദ് താനെയിൽ

    മകളുടെ എല്ലാ ആഗ്രഹങ്ങളും സാധിച്ചു കൊടുക്കുന്ന ഒരു അച്ഛനും, ആ സ്നേഹത്തിന്റെ പശ്ചാത്തലത്തിൽ വളർന്ന ഒരു പിടിവാശിക്കാരിയായ മകളും...

    ഗോരേഗാവ് അയ്യപ്പ ക്ഷേത്രത്തിൽ ത്യാഗരാജാ ആരാധനോത്സവം: ഭക്തിയും സംഗീതവും ചേർന്ന സായാഹ്നം

    മുംബൈയിലെ ഗോരേഗാവ് അയ്യപ്പ ക്ഷേത്രത്തിൽ ഭക്തിയും സംഗീതവും സമന്വയിച്ച അപൂർവ സാംസ്കാരിക അനുഭവമായി ത്യാഗരാജാ ആരാധനോത്സവം അരങ്ങേറി. ഗോരേഗോൺ...

    വനിതാ ദിനത്തിൽ ഗുരുവായൂർ ഉത്സവത്തിൽ തിളങ്ങി മുംബൈ നൃത്തസ്വരയിലെ കലാകാരികൾ

    അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് ഗുരുവായൂർ ഉത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച തിരുവാതിരകളിയിൽ മുംബൈയിലെ ബോറിവിലിയിൽ ആസ്ഥാനമായ “നൃത്തസ്വര” സംഘത്തിലെ...

    പതിനാലാം മലയാളോത്സവത്തിന് തിരശ്ശീല വീണു.

    മലയാള ഭാഷാ പ്രചാരണ സംഘത്തിന്‍റെ പതിനാലാം മലയാളോത്സവം സമാപനം മാര്‍ച്ച് 15, ഞായറാഴ്ച വൈകീട്ട് 5 മണി മുതല്‍...
    spot_img

    More like this