മുംബൈയിലെ സാമൂഹിക പ്രവർത്തകനായ വിനോദ് കുമാറിന്റെ അകാല വിയോഗത്തിൽ ഞെട്ടലോടെ മുംബൈ മലയാളികൾ.
ഗ്രാമീണ ഗ്രന്ഥാലയത്തിന് സമീപത്തെ പരേതനായ നരോത്ത് ഗോവിന്ദന്റെയും കാപ്പാടൻ ദേവകിയുടെയും മകനാണ് വിനോദ് കുമാർ. 54 വയസ്സ് വയസ്സായിരുന്നു. ഇന്ന് രാവിലെ മുംബൈ താനെ കിംസ് ഹോസ്പിറ്റലിൽ വച്ചായിരുന്നു അന്ത്യം.
40 വർഷത്തിലധികമായി മുംബൈയിൽ ബിസിനസ് നടത്തുകയാണ്. മുംബൈ സാക്കിനാക്കിയിൽ സിപിഐഎം അംഗമായി പ്രവർത്തിക്കുന്നു. മലയാളി സമാജത്തിന്റെയും പ്രോഗ്രസീവ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെയും ഭാരവാഹിയാണ്.
താനെ നിവാസിയാണ്. ഭാര്യ ശ്രീലത ഇരിണാവ് മക്കൾ അദിൻ, അദ്വൈത. സഹോദരങ്ങൾ എൻ ബാലകൃഷ്ണൻ മലയാളി സമാജം കേരളീയ കേന്ദ്ര സംഘടനയുടെ വൈസ് പ്രസിഡണ്ട്,മുംബൈ, സി എൻ മോഹനൻ കേരള ബാങ്ക് ( സിപിഐഎം മൊറാഴ ലോക്കൽ കമ്മിറ്റി അംഗം കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ സംസ്ഥാന വൈസ് പ്രസിഡണ്ട് ) എൻ അനിത ചൊറുകുന്ന് കോവ്വപ്രം
മൃതദേഹം നാളെ 12 മണി മുതൽ മോറാഴ ഗ്രാമീണ ഗ്രന്ഥാലയത്തിൽ പൊതുദർശനം. രണ്ടു മണിമുതൽ വീട്ടിലും മൂന്നു മണിക്ക് സംസ്കാരം ശാന്തിതീരം വാതാക ശ്മശാനം ധർമ്മശാല.
വിനോദിന്റെ അകാല വിയോഗം സഹപ്രവർത്തകർക്കും സുഹൃത്തുക്കൾക്കും വലിയ നഷ്ടമായി.
മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി | AMCHI MUMBAI | EVERY SATURDAY 4.30 P.M. | KAIRALI NEWS
