നവി മുംബൈയിലെ നെരൂളിൽ ആരംഭിച്ച Paint Master കാർ പെയിന്റിംഗ് സർവീസ് സെന്ററിന്റെ ഉദ്ഘാടനം ഞായറാഴ്ച നടന്നു. നെരൂൾ എം.ഐ.ഡി.സി. ടി.ടി.സി. ഡി ബ്ലോക്കിലുള്ള സ്ഥാപനത്തിന്റെ ഉദ്ഘാടനം കോർപ്പറേറ്ററും ചെയർപേഴ്സണുമായ ദീപക് പവാർ നിർവഹിച്ചു.
ചടങ്ങിൽ കോർപ്പറേറ്റർ ഗിരീഷ് കൻഹാ മ്ഹത്രെ, നഗരസേവിക സന്തോഷി ഗണേഷ് മ്ഹത്രെ എന്നിവർ വിശിഷ്ടാതിഥികളായിരുന്നു .

ഓട്ടോമൊബൈൽ പെയിന്റിംഗിൽ പ്രത്യേക പരിചയസമ്പത്തോടുകൂടി പ്രവർത്തനം ആരംഭിച്ച സ്ഥാപനത്തിൽ 2K പെയിന്റ് സംവിധാനവും പ്രൊഫഷണൽ പെയിന്റ് മിക്സിംഗ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഉയർന്ന നിലവാരത്തിലുള്ള കാർ പെയിന്റിംഗ് സേവനങ്ങൾ നൽകുക എന്ന ലക്ഷ്യത്തോടെയാണ് സ്ഥാപനത്തിന്റെ പ്രവർത്തനം ആരംഭിച്ചതെന്ന് കമ്പനി മേധാവി ബിജു പി കെ അറിയിച്ചു.
നഗരത്തിലെ വാഹന ഉടമകൾക്ക് വിശ്വസനീയവും നിലവാരമുള്ളതുമായ ഓട്ടോമൊബൈൽ പെയിന്റിംഗ് സേവനം നൽകാൻ സ്ഥാപനത്തിന് സാധിക്കുമെന്ന് ചടങ്ങിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. പ്രദേശത്തെ വ്യാപാരികളും ബിസിനസ്സ് അസ്സോസിയേറ്റ്‌സും,അഭ്യുദയകാംക്ഷികളും വിവിധ മേഖലകളിലെ പ്രതിനിധികളും ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.
മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി | AMCHI MUMBAI | EVERY SATURDAY 4.30 P.M. | KAIRALI NEWS
