മുളുണ്ട് കേരള സമാജത്തിന്റെ ആഭിമുഖ്യത്തിൽ ആര്യ വൈദ്യ ഫാർമസി കോയമ്പത്തൂർ ലിമിറ്റഡ് (AVP) സഹകരണത്തോടെ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു.
ജനുവരി 25 (ഞായർ) രാവിലെ 10.30 മുതൽ വൈകിട്ട് 5.30 വരെ,
മുളുണ്ട് വെസ്റ്റ് ആർ.ആർ.ടി. റോഡ്, ഗൗരവ് പ്ലാസയിലെ സമാജം ഡിസ്‌പെൻസറിയിൽ ക്യാമ്പ് നടക്കും.
സമാജം ഡോക്ടർ ദിനേശൻ നമ്പൂതിരിയും, ആര്യ വൈദ്യ ഫാർമസിയിലെ രണ്ട് വിദഗ്ധ ഡോക്ടർമാരും രോഗികളെ പരിശോധിക്കും.
ക്യാമ്പിന്റെ ഉദ്ഘാടനം സമാജം പ്രസിഡന്റ് ടി. കെ. രാജേന്ദ്രബാബു നിർവ്വഹിക്കും.
ചികിത്സയും നിർദ്ദേശങ്ങളും ലഭ്യമാകുന്ന രോഗങ്ങൾ:
പ്രമേഹം, അമിതവണ്ണം, പി.സി.ഒ.ഡി, രക്തസമ്മർദ്ദം, മൈഗ്രെൻ, വാതം, ത്വക്ക് രോഗങ്ങൾ, സന്ധിവേദന, കരൾ രോഗങ്ങൾ, ദഹന സംബന്ധമായ രോഗങ്ങൾ, മറ്റ് ജീവിതശൈലി രോഗങ്ങൾ.
കുറഞ്ഞ വിലയ്ക്ക് മരുന്നുകളും ലഭ്യമാകും.
റെജിസ്ട്രേഷൻ & കൂടുതൽ വിവരങ്ങൾക്ക്:
📞 9833244982 | 9322277577 | 9819002955 | 9892067131 | 9223293774 | 9870400444
മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി | AMCHI MUMBAI | EVERY SATURDAY 4.30 P.M. | KAIRALI NEWS
