കെ എം എയുടെ ജനറൽ ബോഡി യോഗം 2026 ജനുവരി 17-ന് പ്രസിഡണ്ട് കെ. പി. ഷരീഫ് സാഹിബിന്റെ അധ്യക്ഷതയിൽ ഹുസൈൻ സാഹിബിന്റെ എസ്കോൺ ഹാളിൽ ഖിറാഅത്തോടെ ആരംഭിച്ച് വിജയകരമായി നടന്നു.
യോഗത്തിൽ ജനറൽ സെക്രട്ടറി സി. ടി. കെ. അബ്ദുള്ള സാഹിബ് സംഘടനയുടെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. തുടർന്ന് ട്രഷറർ പി. കെ. സുബൈർ സാഹിബ് കണക്കുകൾ വിശദമായി ബോധിപ്പിച്ചു. ഇതിന് ശേഷം നിലവിലെ കമ്മിറ്റി പിരിച്ചുവിടുകയും, റിട്ടേണിംഗ് ഓഫീസർ ഹാരിസ് സാഹിബിന്റെ നേതൃത്വത്തിൽ 2026–2029 കാലയളവിലേക്കുള്ള പുതിയ കമ്മിറ്റി രൂപീകരിക്കുകയും ചെയ്തു.
ഇഫ്താർ പാർട്ടി, ഫാമിലി മീറ്റ്, ചാരിറ്റി പ്രവർത്തനങ്ങൾ തുടങ്ങിയവയെക്കുറിച്ച് വിശദമായ ചർച്ചകൾ നടത്തി. ഫാമിലി മീറ്റ് 2026 ജനുവരി 25-നും ഇഫ്താർ പാർട്ടി 2026 ഫെബ്രുവരി 28-നും നടത്താൻ തീരുമാനിച്ചു.
യോഗത്തിൽ എ. എച്ച്. മുഹമ്മദ്, പി. കെ. ഹുസൈൻ, എം. എ. ബെക്കർ, ഫിറോസ് ഇബ്രാഹിം, പി. പി. കെ. അബ്ദുള്ള എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. ഷിഹാബുദ്ദീൻ സ്വാഗതവും എം. എ. ഉളുവാർ നന്ദിയും രേഖപ്പെടുത്തി.
2026–2029 കാലയളവിലേക്കുള്ള കെ എം എ പുതിയ കമ്മിറ്റി
പട്രോണുകൾ
എൻ. അബ്ദുൽ റാഹിമൻ
ഹുസൈൻ പി. കുന്നേൽ
എ. എച്ച്. മുഹമ്മദ്
ഭാരവാഹികൾ
കെ. പി. ഷരീഫ് – പ്രസിഡന്റ്
എം. എ. ഉളുവാർ – വൈസ് പ്രസിഡന്റ്
സി. ടി. കെ. അബ്ദുള്ള – ജനറൽ സെക്രട്ടറി
പി. കെ. സുബൈർ – ട്രഷറർ
പി. എം. റഹൂഫ് – സെക്രട്ടറി
എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ
പി. എസ്. അലി ബറാമി
എം. എ. ബെക്കർ
അബ്ദുള്ള കൊട്ട്യാട്
എം. ഷിഹാബുദ്ദിൻ
പി. പി. കെ. അബ്ദുള്ള
അബ്ദുൽ ഗഫൂർ ഉമ്മർ
ഫിറോസ് ഇബ്രാഹിം
അലി മോട്ടുമ്മൽ
സംഘടനയുടെ മുന്നോട്ടുള്ള പ്രവർത്തനങ്ങൾക്ക് പുതിയ കമ്മിറ്റിക്ക് ജനറൽ ബോഡി വിജയാശംസകൾ നേർന്നു.
മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി | AMCHI MUMBAI | EVERY SATURDAY 4.30 P.M. | KAIRALI NEWS
