കല്യാൺ ആസ്ഥാനമായ കണ്ണൂർ വെൽഫെയർ അസോസിയേഷൻ (KANWA) 24-ാം വാർഷിക കുടുംബ സംഗമം 2026 ഫെബ്രുവരി 8 ഞായറാഴ്ച ഉച്ചയ്ക്ക് 2.30 മുതൽ കല്യാൺ വെസ്റ്റിലെ കെ. സി. ഗാന്ധി ഓഡിറ്റോറിയത്തിൽ വിവിധ കലാ-സാംസ്‌കാരിക പരിപാടികളോടെ ആഘോഷിക്കും.
വാർഷികാഘോഷത്തിന്റെ ഭാഗമായി കഴിഞ്ഞ മാസങ്ങളിൽ സംഘടിപ്പിച്ച ഫുട്ബോൾ, ക്രിക്കറ്റ്, ബാഡ്മിന്റൺ ടൂർണമെന്റുകൾ ഉൾപ്പെടെയുള്ള കലാ-കായിക മത്സരങ്ങളിലെ വിജയികൾക്ക് സമ്മാനദാനം നടത്തിയാണ് പരിപാടികൾക്ക് തുടക്കം കുറിക്കുക. തുടർന്ന് KANWA കുടുംബാംഗങ്ങൾ അവതരിപ്പിക്കുന്ന കലാവിരുന്നും, ഫ്ലവർസ് ടിവി സ്റ്റാർ സിംഗർ വിജയി മാസ്റ്റർ ശിവശങ്കർ കൃഷ്ണ നയിക്കുന്ന ഗാനമേളയും, AEM ടീം അവതരിപ്പിക്കുന്ന DJ പാർട്ടിയും അരങ്ങേറും.
സാംസ്‌കാരിക സമ്മേളനം കല്യാണിലെ മുതിർന്ന സാമൂഹിക പ്രവർത്തകനായ രാമൻകുട്ടി വി. ആർ. ഉദ്ഘാടനം നിർവഹിക്കും. കുടുംബാംഗങ്ങളുടെയും അതിഥികളുടെയും സാന്നിധ്യത്തിൽ വർണാഭമായ ആഘോഷമാക്കാനാണ് സംഘാടകരുടെ ഒരുക്കം.
മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി | AMCHI MUMBAI | EVERY SATURDAY 4.30 P.M. | KAIRALI NEWS
