HomeNewsഡോ. ഉമ്മൻ ഡേവിഡിന് ഐഡിയൽ ടീച്ചർ അവാർഡ്

ഡോ. ഉമ്മൻ ഡേവിഡിന് ഐഡിയൽ ടീച്ചർ അവാർഡ്

Published on

ഡോംബിവിലി: വിദ്യാഭ്യാസ രംഗത്തെ ഗുണമേന്മയും ആധുനികതയും ഒരുപോലെ മുന്നോട്ടുകൊണ്ടുപോകുന്ന അധ്യാപക-വിദ്യാഭ്യാസ രംഗത്തെ പ്രമുഖനാണ് ഡോ. ഉമ്മൻ ഡേവിഡ്. ഡോംബിവിലിയിലെ വിദ്യാഭ്യാസ മേഖലയിൽ ശ്രദ്ധേയമായ മാറ്റങ്ങൾക്ക് നേതൃത്വം നൽകിയ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണ് ഐഡിയൽ ടീച്ചർ അവാർഡ് 2026.

2026 ജൂലൈ 24-ന് താനെയിൽ നടന്ന ചടങ്ങിൽ മഹാരാഷ്ട്ര സാംസ്കാരിക കാര്യ വകുപ്പ് മന്ത്രി ആശിഷ് ഷേലാറിറിൽ നിന്നാണ് ഡോ ഉമ്മൻ ഡേവിഡ് അവാർഡ് ഏറ്റു വാങ്ങിയത്. കൊങ്കൺ മേഖലയിൽ നിന്നുള്ള എം.എൽ.സി. നിരഞ്ജൻ ദൗഖർ തുടങ്ങി നിരവധി പ്രമുഖർ സന്നിഹിതരായിരുന്നു.

വിദ്യാർത്ഥികളുടെ ഭാവി രൂപപ്പെടുത്തുന്നതിന് പിന്നിലെ അധ്യാപകരുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും ഉത്തരവാദിത്വവും വെല്ലുവിളികളും നേരിട്ട് മനസ്സിലാക്കിയ വ്യക്തിയാണ് ഡോ. ഉമ്മൻ ഡേവിഡ്. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഡോംബിവിലി ഈസ്റ്റിലെ പി.എൻ.ടി. കോളനി പ്രദേശത്ത് 1990-ൽ ആരംഭിച്ച ഹോളി ഏഞ്ചൽസ് സ്കൂൾ ഇന്ന് പ്രീ-പ്രൈമറി മുതൽ പ്രൈമറി, സെക്കൻഡറി, ജൂനിയർ കോളേജ്, ഡിഗ്രി കോളേജ് വരെയുള്ള വിദ്യാഭ്യാസ സൗകര്യങ്ങളുള്ള പ്രമുഖ സ്ഥാപനമായി വളർന്നിരിക്കുകയാണ്.

ട്രിനിറ്റി എജ്യുക്കേഷൻ ട്രസ്റ്റിന്റെ കീഴിൽ കഴിഞ്ഞ 35 വർഷമായി പ്രവർത്തിക്കുന്ന സ്ഥാപനത്തിന് വിദ്യാഭ്യാസ രംഗത്തെ ദീർഘകാല പരിചയസമ്പന്നരായ മാനേജ്മെന്റിന്റെ പിന്തുണയുണ്ട്. സ്ഥാപനത്തിന്റെ വളർച്ചയിൽ ട്രസ്റ്റി ലീല ഉമ്മൻ വഹിക്കുന്ന പങ്കും നിർണായകമാണ്. വിദ്യാഭ്യാസ മേഖലയിൽ മൂന്ന് പതിറ്റാണ്ടിനടുത്ത് അനുഭവസമ്പത്തുള്ള അവർ സ്ഥാപനത്തിന്റെ മുന്നേറ്റത്തിന് ശക്തമായ പിന്തുണ നൽകിവരുന്നു.

ഏകദേശം രണ്ടര പതിറ്റാണ്ടിലേറെയായി വിദ്യാഭ്യാസ രംഗത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ഹോളി ഏഞ്ചൽസ് സ്കൂൾ, ഹരിതാഭമായ അന്തരീക്ഷത്തിലൂടെയും മികച്ച അടിസ്ഥാന സൗകര്യങ്ങളിലൂടെയും ശ്രദ്ധേയമാണ്. വിശാലമായ ക്ലാസ് മുറികൾ, ലബോറട്ടറി, മികച്ച ലൈബ്രറി, കളിസ്ഥലങ്ങൾ തുടങ്ങിയ സൗകര്യങ്ങൾക്കൊപ്പം ആധുനിക സാങ്കേതികവിദ്യയും വിദ്യാഭ്യാസ പ്രവർത്തനങ്ങളുടെ ഭാഗമാക്കിയിട്ടുണ്ട്. ഇന്റർനെറ്റ് സൗകര്യമുള്ള കമ്പ്യൂട്ടർ ലാബുകളും ഡിജിറ്റലൈസ്ഡ് ലൈബ്രറിയും ഇതിന്റെ പ്രത്യേകതകളാണ്. അധ്യാപകർക്ക് നിരന്തര പരിശീലനവും നൽകിവരുന്നു.

അക്കാദമിക് രംഗത്തെ മികച്ച നേട്ടമാണ് സ്ഥാപനത്തിന്റെ മറ്റൊരു പ്രത്യേകത. കഴിഞ്ഞ 20 വർഷമായി പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ് ബോർഡ് പരീക്ഷകളിൽ 100 ശതമാനം വിജയമാണ് ഹോളി ഏഞ്ചൽസ് കൈവരിച്ചുവരുന്നത്. അക്കാദമിക് മികവിനൊപ്പം കായികരംഗത്തും കലാരംഗത്തും വിദ്യാർത്ഥികളുടെ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിന് പ്രത്യേക ശ്രദ്ധ നൽകുന്നു. ആർട്ട്, സ്പോർട്സ്, നാടകം തുടങ്ങിയ മേഖലകളിൽ വിദ്യാർത്ഥികൾക്ക് പരിശീലനവും വിവിധ മത്സരങ്ങളിൽ പങ്കെടുക്കാനുള്ള അവസരങ്ങളും നൽകുന്നു.

ഡോംബിവിലിയിൽ ഉന്നത വിദ്യാഭ്യാസത്തിനുള്ള മികച്ച അവസരങ്ങളുടെ കുറവ് പരിഹരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഡോ. ഉമ്മൻ ഡേവിഡ് ജൂനിയർ കോളേജിന് പിന്നാലെ ഡിഗ്രി കോളേജിനും തുടക്കമിട്ടത്. മുമ്പ് ബിരുദ പഠനത്തിനായി വിദ്യാർത്ഥികൾ മുംബൈയിലേക്കും മറ്റ് നഗരങ്ങളിലേക്കും യാത്ര ചെയ്യേണ്ട സാഹചര്യമുണ്ടായിരുന്നു. ഈ ബുദ്ധിമുട്ട് പരിഹരിക്കുന്നതിനൊപ്പം വിദ്യാർത്ഥികൾക്ക് ആധുനികവും തൊഴിൽ കേന്ദ്രീകൃതവുമായ ഉന്നത വിദ്യാഭ്യാസം പ്രാദേശികമായി തന്നെ ലഭ്യമാക്കുകയാണ് സ്ഥാപനത്തിന്റെ ലക്ഷ്യം.

നിലവിൽ ഡോ. ഡേവിഡ്‌സ് കോളേജ് ഓഫ് ഹയർ എജ്യുക്കേഷനിൽ ബി.കോം, ബി.എ. കോഴ്സുകൾ പ്രവർത്തിച്ചുവരുന്നു. 2026–27 അധ്യയന വർഷത്തിൽ ഔദ്യോഗിക സർക്കാർ, സർവകലാശാലാ അനുമതികൾക്ക് വിധേയമായി കൂടുതൽ ആധുനികവും തൊഴിൽ സാധ്യതയുള്ളതുമായ ബിരുദ കോഴ്സുകൾ ആരംഭിക്കാനും പദ്ധതിയുണ്ട്.

പുതിയ തലമുറ കോഴ്സുകൾ

സയൻസ് വിഭാഗം

  • B.Sc. കമ്പ്യൂട്ടർ സയൻസ്
  • B.Sc. ഇൻഫർമേഷൻ ടെക്നോളജി
  • B.Sc. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് & ഡാറ്റ സയൻസ്

കൊമേഴ്സ് വിഭാഗം

  • B.Com. അക്കൗണ്ടിംഗ് & ഫിനാൻസ് (BAF)
  • B.Com. ബാങ്കിംഗ് & ഇൻഷുറൻസ് (BBI)
  • B.Com. ഫിനാൻഷ്യൽ ടെക്നോളജി (FinTech)

വ്യവസായ മേഖലയിലെ പുതിയ തൊഴിൽ സാധ്യതകൾക്കും ഹൈടെക് മേഖലകളിലെ മാറുന്ന ആവശ്യങ്ങൾക്കും അനുയോജ്യമായ രീതിയിൽ വിദ്യാർത്ഥികളെ സജ്ജരാക്കുകയാണ് ഈ കോഴ്സുകളിലൂടെ ലക്ഷ്യമിടുന്നത്.

വിദ്യാഭ്യാസ മേഖലയിൽ അഞ്ച് പതിറ്റാണ്ടിലേറെ അനുഭവസമ്പത്തുള്ള ഡോ. ഉമ്മൻ ഡേവിഡ്, വിവിധ വിദ്യാഭ്യാസ-സാമൂഹിക സംഘടനകളുടെ പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്. ദേശീയ-അന്തർദേശീയ തലങ്ങളിൽ നിരവധി പുരസ്കാരങ്ങളും അംഗീകാരങ്ങളും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.

ഡോംബിവിലിയുടെ വിദ്യാഭ്യാസ മേഖലയിലെ മാറ്റങ്ങൾക്കൊപ്പം സഞ്ചരിച്ച്, അക്കാദമിക് മികവിനും വിദ്യാർത്ഥികളുടെ സമഗ്രവികസനത്തിനും പ്രാധാന്യം നൽകുന്ന വിദ്യാഭ്യാസ മാതൃകയാണ് ഹോളി ഏഞ്ചൽസ് മുന്നോട്ടുവയ്ക്കുന്നത്. സ്കൂൾ വിദ്യാഭ്യാസം മുതൽ ഉന്നത വിദ്യാഭ്യാസം വരെ ഒരു തുടർച്ചയായ പഠനാന്തരീക്ഷം ഒരുക്കാനുള്ള ശ്രമങ്ങളിലൂടെ, ഡോ. ഉമ്മൻ ഡേവിഡിന്റെ നേതൃത്വത്തിലുള്ള സ്ഥാപനം ഡോംബിവിലിയിലെ വിദ്യാഭ്യാസ ഭൂപടത്തിൽ പുതിയ അധ്യായം കുറിക്കുകയാണ്.

മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി | AMCHI MUMBAI | EVERY SATURDAY 4.30 P.M. | KAIRALI NEWS

Latest articles

നാഗ്പൂരിൽ ടിപ്പർ ലോറിയിടിച്ച് മലയാളി യുവാവിന് ദാരുണാന്ത്യം; സുഹൃത്തിന് ഗുരുതര പരിക്ക്

നാഗ്പൂർ: നാഗ്പൂരിലെ ഡി.എം.എം.സി മെഡിക്കൽ കോളേജ് ക്യാമ്പസിലെ ഉൾറോഡിൽ ടിപ്പർ ലോറിയിടിച്ച് മലയാളി യുവാവ് മരിച്ചു. കണ്ണൂർ സ്വദേശിയും...

ശ്രീനാരായണ ഗുരുവിന്റെ 99-ാം മഹാസമാധി ദിനാചരണം മുംബൈയിൽ ഭക്തിനിർഭരമായി

മുംബൈ: എസ്.എൻ.ഡി.പി. യോഗം മുംബൈ–താനെ യൂണിയന്റെ നേതൃത്വത്തിൽ ശ്രീനാരായണ ഗുരുദേവന്റെ 99-ാം മഹാസമാധി ദിനാചരണം വിവിധ പരിപാടികളോടെ ഭക്തിനിർഭരമായി...

അകോള മലയാളി സമാജം ഓണാഘോഷം സംഘടിപ്പിച്ചു

അകോള: ഫെയ്മ മഹാരാഷ്ട്ര അമരാവതി സോണിന്റെ ആഭിമുഖ്യത്തിൽ പുനഃസംഘടിപ്പിക്കപ്പെട്ട അകോള മലയാളി സമാജത്തിന്റെ ഓണാഘോഷം 2026 സെപ്റ്റംബർ 20-ന്...

ജോഗേശ്വരി ഈസ്റ്റിൽ മലയാളി വെൽഫെയർ അസോസിയേഷന്റെ ഓണാഘോഷം സെപ്റ്റംബർ 27ന്

മുംബൈ: മലയാളി വെൽഫെയർ അസോസിയേഷൻ (Regd.), ജോഗേശ്വരി ഈസ്റ്റിന്റെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 27 ഞായറാഴ്ച...
spot_img

More like this

നാഗ്പൂരിൽ ടിപ്പർ ലോറിയിടിച്ച് മലയാളി യുവാവിന് ദാരുണാന്ത്യം; സുഹൃത്തിന് ഗുരുതര പരിക്ക്

നാഗ്പൂർ: നാഗ്പൂരിലെ ഡി.എം.എം.സി മെഡിക്കൽ കോളേജ് ക്യാമ്പസിലെ ഉൾറോഡിൽ ടിപ്പർ ലോറിയിടിച്ച് മലയാളി യുവാവ് മരിച്ചു. കണ്ണൂർ സ്വദേശിയും...

ശ്രീനാരായണ ഗുരുവിന്റെ 99-ാം മഹാസമാധി ദിനാചരണം മുംബൈയിൽ ഭക്തിനിർഭരമായി

മുംബൈ: എസ്.എൻ.ഡി.പി. യോഗം മുംബൈ–താനെ യൂണിയന്റെ നേതൃത്വത്തിൽ ശ്രീനാരായണ ഗുരുദേവന്റെ 99-ാം മഹാസമാധി ദിനാചരണം വിവിധ പരിപാടികളോടെ ഭക്തിനിർഭരമായി...

അകോള മലയാളി സമാജം ഓണാഘോഷം സംഘടിപ്പിച്ചു

അകോള: ഫെയ്മ മഹാരാഷ്ട്ര അമരാവതി സോണിന്റെ ആഭിമുഖ്യത്തിൽ പുനഃസംഘടിപ്പിക്കപ്പെട്ട അകോള മലയാളി സമാജത്തിന്റെ ഓണാഘോഷം 2026 സെപ്റ്റംബർ 20-ന്...