HomeNewsഓപ്പറേഷൻ തൂഫാൻ: രമേശ് ചെന്നിത്തലയ്ക്ക് മുംബൈ മലയാളി സമൂഹത്തിന്റെ ആദരം

ഓപ്പറേഷൻ തൂഫാൻ: രമേശ് ചെന്നിത്തലയ്ക്ക് മുംബൈ മലയാളി സമൂഹത്തിന്റെ ആദരം

Published on

തിരുവനന്തപുരം: കേരളത്തെ ലഹരിമുക്തമാക്കാനും ക്രമസമാധാനം ഉറപ്പാക്കാനുമായി ആഭ്യന്തര വകുപ്പ് വിജയകരമായി നടപ്പിലാക്കി വരുന്ന ‘ഓപ്പറേഷൻ തൂഫാൻ’ എന്ന മാതൃകാപരമായ ദൗത്യത്തിന് നേതൃത്വം നൽകുന്ന ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ മുംബൈ മലയാളി സമൂഹത്തിനുവേണ്ടി ജോജോ തോമസ് അഭിനന്ദിച്ചു

മഹാരാഷ്ട്ര പ്രദേശ് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറിയും ഓൾ മുംബൈ മലയാളി അസോസിയേഷൻ (AMMA) പ്രസിഡന്റുമായ ജോജോ തോമസ് തിരുവനന്തപുരത്ത് മന്ത്രിയുടെ ഓഫീസിലെത്തിയാണ് മുംബൈ മലയാളികളുടെ ഹൃദയപൂർവ്വമായ അഭിനന്ദനങ്ങൾ അറിയിച്ചത്. മന്ത്രിയെ പൊന്നാട അണിയിച്ച് അദ്ദേഹം ആദരവ് അർപ്പിച്ചു.

കൂടിക്കാഴ്ചയിൽ പ്രവാസി മലയാളികൾ നേരിടുന്ന വിവിധ വിഷയങ്ങളെക്കുറിച്ചും, ലഹരിക്കെതിരെയുള്ള പോരാട്ടത്തിൽ പ്രവാസി സമൂഹത്തിന്റെ പങ്കാളിത്തത്തെക്കുറിച്ചും ജോജോ തോമസ് മന്ത്രിയുമായി ചർച്ച നടത്തി. സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ മാതൃകാപരമായ പ്രവർത്തനങ്ങൾക്ക് മുംബൈ മലയാളി സമൂഹത്തിന്റെ പൂർണ്ണ പിന്തുണയും അദ്ദേഹം വാഗ്ദാനം ചെയ്തു.

പൂഞ്ഞാർ എം.എൽ.എ. എം.ജെ. സെബാസ്റ്റ്യൻ ഉൾപ്പെടെയുള്ള പ്രമുഖരും ഈ അവസരത്തിൽ സന്നിഹിതരായിരുന്നു.

മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും | EVERY SATURDAY 4.30 P.M. IN KAIRALI NEWS

Latest articles

നാഗ്പൂരിൽ ടിപ്പർ ലോറിയിടിച്ച് മലയാളി യുവാവിന് ദാരുണാന്ത്യം; സുഹൃത്തിന് ഗുരുതര പരിക്ക്

നാഗ്പൂർ: നാഗ്പൂരിലെ ഡി.എം.എം.സി മെഡിക്കൽ കോളേജ് ക്യാമ്പസിലെ ഉൾറോഡിൽ ടിപ്പർ ലോറിയിടിച്ച് മലയാളി യുവാവ് മരിച്ചു. കണ്ണൂർ സ്വദേശിയും...

ശ്രീനാരായണ ഗുരുവിന്റെ 99-ാം മഹാസമാധി ദിനാചരണം മുംബൈയിൽ ഭക്തിനിർഭരമായി

മുംബൈ: എസ്.എൻ.ഡി.പി. യോഗം മുംബൈ–താനെ യൂണിയന്റെ നേതൃത്വത്തിൽ ശ്രീനാരായണ ഗുരുദേവന്റെ 99-ാം മഹാസമാധി ദിനാചരണം വിവിധ പരിപാടികളോടെ ഭക്തിനിർഭരമായി...

അകോള മലയാളി സമാജം ഓണാഘോഷം സംഘടിപ്പിച്ചു

അകോള: ഫെയ്മ മഹാരാഷ്ട്ര അമരാവതി സോണിന്റെ ആഭിമുഖ്യത്തിൽ പുനഃസംഘടിപ്പിക്കപ്പെട്ട അകോള മലയാളി സമാജത്തിന്റെ ഓണാഘോഷം 2026 സെപ്റ്റംബർ 20-ന്...

ജോഗേശ്വരി ഈസ്റ്റിൽ മലയാളി വെൽഫെയർ അസോസിയേഷന്റെ ഓണാഘോഷം സെപ്റ്റംബർ 27ന്

മുംബൈ: മലയാളി വെൽഫെയർ അസോസിയേഷൻ (Regd.), ജോഗേശ്വരി ഈസ്റ്റിന്റെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 27 ഞായറാഴ്ച...
spot_img

More like this