HomeNewsകൊല്ലത്ത് നിന്ന് കാണാതായ അമ്മയെയും രണ്ട് മക്കളെയും തമിഴ്നാട്ടിൽ കണ്ടെത്തി

കൊല്ലത്ത് നിന്ന് കാണാതായ അമ്മയെയും രണ്ട് മക്കളെയും തമിഴ്നാട്ടിൽ കണ്ടെത്തി

Published on

കൊല്ലം: കൊല്ലം അയത്തിൽ സ്വദേശിനിയായ അമ്മയെയും രണ്ട് മക്കളെയും തമിഴ്നാട്ടിൽ കണ്ടെത്തി. ക്ഷേത്രത്തിൽ പോകുന്നുവെന്ന് പറഞ്ഞ് കാറിൽ വീട്ടിൽനിന്ന് പുറപ്പെട്ട ഇവരെ പിന്നീട് കാണാതായതിനെ തുടർന്ന് ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിരുന്നു.

കാറിലാണ് അമ്മയും രണ്ട് കുട്ടികളും വീട്ടിൽനിന്ന് പുറപ്പെട്ടത്. ഇവർ തിരിച്ചെത്താത്തതിനെ തുടർന്ന് ഇന്ന് വൈകുന്നേരം നാലുമണിയോടെ ഇരവിപുരം പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. മുംബൈയിലും ഇവർക്കായി തിരച്ചിൽ നടന്നിരുന്നു.

തുടർന്ന് കേരള പോലീസ് നടത്തിയ അന്വേഷണത്തിലാണ് കുടുംബം തമിഴ്നാട്ടിലെ ഒരു ലോഡ്ജിൽ താമസിക്കുന്നതായി വിവരം ലഭിച്ചത്. നാല്–അഞ്ച് ദിവസമായി അമ്മയും രണ്ട് ചെറിയ കുട്ടികളും ലോഡ്ജിൽ തനിച്ചാണ് താമസിച്ചിരുന്നതെന്നാണ് വിവരം. സാഹചര്യം സംശയാസ്പദമായി തോന്നിയതിനെ തുടർന്ന് ലോഡ്ജ് അധികൃതരാണ് പോലീസിനെ വിവരം അറിയിച്ചത്.

തമിഴ്നാട് പോലീസിൽനിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ കേരള പോലീസ് ഉദ്യോഗസ്ഥരും കുടുംബത്തിലെ ഒരു ബന്ധുവും ലോഡ്ജിലെത്തി അമ്മയെയും കുട്ടികളെയും നേരിൽ കാണുകയായിരുന്നു. ഇവർ സുരക്ഷിതരാണെന്നാണ് ലഭിക്കുന്ന വിവരം.

കുടുംബത്തെ നാളെ കേരളത്തിലെ ബന്ധപ്പെട്ട പോലീസ് സ്റ്റേഷനിൽ എത്തിക്കുമെന്നാണ് വിവരം. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.

Latest articles

നാഗ്പൂരിൽ ടിപ്പർ ലോറിയിടിച്ച് മലയാളി യുവാവിന് ദാരുണാന്ത്യം; സുഹൃത്തിന് ഗുരുതര പരിക്ക്

നാഗ്പൂർ: നാഗ്പൂരിലെ ഡി.എം.എം.സി മെഡിക്കൽ കോളേജ് ക്യാമ്പസിലെ ഉൾറോഡിൽ ടിപ്പർ ലോറിയിടിച്ച് മലയാളി യുവാവ് മരിച്ചു. കണ്ണൂർ സ്വദേശിയും...

ശ്രീനാരായണ ഗുരുവിന്റെ 99-ാം മഹാസമാധി ദിനാചരണം മുംബൈയിൽ ഭക്തിനിർഭരമായി

മുംബൈ: എസ്.എൻ.ഡി.പി. യോഗം മുംബൈ–താനെ യൂണിയന്റെ നേതൃത്വത്തിൽ ശ്രീനാരായണ ഗുരുദേവന്റെ 99-ാം മഹാസമാധി ദിനാചരണം വിവിധ പരിപാടികളോടെ ഭക്തിനിർഭരമായി...

അകോള മലയാളി സമാജം ഓണാഘോഷം സംഘടിപ്പിച്ചു

അകോള: ഫെയ്മ മഹാരാഷ്ട്ര അമരാവതി സോണിന്റെ ആഭിമുഖ്യത്തിൽ പുനഃസംഘടിപ്പിക്കപ്പെട്ട അകോള മലയാളി സമാജത്തിന്റെ ഓണാഘോഷം 2026 സെപ്റ്റംബർ 20-ന്...

ജോഗേശ്വരി ഈസ്റ്റിൽ മലയാളി വെൽഫെയർ അസോസിയേഷന്റെ ഓണാഘോഷം സെപ്റ്റംബർ 27ന്

മുംബൈ: മലയാളി വെൽഫെയർ അസോസിയേഷൻ (Regd.), ജോഗേശ്വരി ഈസ്റ്റിന്റെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 27 ഞായറാഴ്ച...
spot_img

More like this