ഡോംബിവ്‌ലിയിലെ സാമൂഹിക സാംസ്‌കാരിക രംഗത്തെ നിശബ്ദ സാന്നിധ്യമായിരുന്ന ജയരാജ് നായർക്ക് കണ്ണീരോടെ വിട നൽകി സുഹൃത്തുക്കളും സഹപ്രവർത്തകരും.
കഴിഞ്ഞ കുറച്ചു നാളുകളായി അസുഖബാധയെ തുടർന്ന് ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു അന്ത്യം.
പലാവയിലെ വീട്ടിലെത്തി സുഹൃത്തുക്കളും സഹപ്രവർത്തകരും വിവിധ സംഘടനാ പ്രതിനിധികളും അന്ത്യാഞ്ജലിയർപ്പിച്ചു.
രാംനഗർ ശ്മാശാനത്തിൽ രണ്ടര മണിയോടെ സംസ്കാര ചടങ്ങുകൾ നടന്നു.

