ഡോംബിവ്ലി ഈസ്റ്റിലെ പാലാവ, ഒടോപിയയിൽ താമസിക്കുന്ന ജയരാജ് നായർ നിര്യാതനായി. 68 വയസ്സായിരുന്നു. മാവേലിക്കര സ്വദേശിയാണ്. കുറച്ച് നാളുകളായി അസുഖബാധിതനായി ചികത്സയിലായിരുന്നു. തിങ്കളാഴ്ച രാത്രി 11:40നായിരുന്നു അന്ത്യം.
ഭാര്യ ഗിരിജ ടീച്ചർ. രണ്ടു പെണ്മക്കൾ.
വിദേശത്തുള്ള ഇളയ മകളുടെ വിവാഹം ഫെബ്രുവരി ആദ്യ വാരം നടക്കാനിരിക്കെയാണ് അകാല വിയോഗം.
സൗമ്യനും മിതഭാഷിയുമായ ജയരാജ് പ്രദേശത്തെ സാമൂഹിക സാംസ്‌കാരിക രംഗത്തും സജീവമായിരുന്നു.
