ശ്രീനാരായണ മന്ദിര സമിതി മുംബൈയുടെ കലാക്ഷേത്രക്കായി സുനിൽ ഹെന്ററി സംവിധാനം ചെയ്ത് അവതരിപ്പിക്കുന്ന രണ്ടാമത്തെ നാടകമാണ് “നിഴലുകൾക്കും നിറഭേദമോ”. നാടക രചനയും സംവിധാനവും സുനിൽ ഹെന്ററിയാണ് നിർവഹിച്ചിരിക്കുന്നത്. അഞ്ച് കഥാപാത്രങ്ങളെ ആസ്പദമാക്കി തയ്യാറാക്കിയ 20 മിനിറ്റ് ദൈർഘ്യമുള്ള ലഘുനാടകമാണിത്.
ഗുരുദേവഗിരി തീർത്ഥാടനത്തോടനുബന്ധിച്ച് ജനുവരി 30-ന് വൈകുന്നേരം 6 മണിക്ക് നെറുൾ ഗുരുദേവഗിരിയിൽ നാടകം അരങ്ങേറും.
നാടകത്തിൽ N. S. രാജൻ, K. സുനിൽ കുമാർ, മനു മോഹൻ, ലത രമേശൻ, ഷീബ സുനിൽ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നു.
സംവിധായകനും നാടകകൃത്തുമായ സുനിൽ ഹെന്ററി കഴിഞ്ഞ പത്ത് വർഷമായി നാടക രംഗത്ത് സജീവമാണ്. കഥാപാത്രവേഷങ്ങൾ ഉൾപ്പെടെ 15-ലധികം ടെലിവിഷൻ സീരിയലുകളിലും മൂന്ന് സിനിമകളിലും അഭിനയിച്ചിട്ടുള്ള അദ്ദേഹം നിരവധി വെബ് സീരീസുകളിലും ഷോർട്ട് ഫിലിമുകളിലും ശ്രദ്ധേയമായ പ്രകടനം കാഴ്ചവച്ചിട്ടുണ്ട്. കൂടാതെ, മുംബൈയിൽ കഴിഞ്ഞ ഇരുപത് വർഷമായി റോളർ സ്കേറ്റിംഗ് കോച്ചായും പ്രവർത്തിച്ചുവരുന്നു.
കലയും സാമൂഹിക ചിന്തയും ഒരുമിച്ചു ചേരുന്ന ഈ ലഘുനാടകത്തിന് കലാസ്നേഹികളുടെ ശ്രദ്ധ നേടാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് സംഘാടകർ.
മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി | AMCHI MUMBAI | EVERY SATURDAY 4.30 P.M. | KAIRALI NEWS
