More
    HomeNewsമാരത്തോൺ ഒരു കൂട്ടയോട്ടമല്ല; മുംബൈയുടെ ഹൃദയമിടിപ്പാണെന്ന് ഇടശ്ശേരി രാമചന്ദ്രൻ

    മാരത്തോൺ ഒരു കൂട്ടയോട്ടമല്ല; മുംബൈയുടെ ഹൃദയമിടിപ്പാണെന്ന് ഇടശ്ശേരി രാമചന്ദ്രൻ

    Published on

    മുംബൈ മാരത്തോൺ വെറും ഒരു കായികമത്സരം മാത്രമല്ല; അത് നഗരത്തിന്റെ സ്പന്ദനവും വികാരവും ഹൃദയമിടിപ്പുമാണെന്ന് സാമൂഹ്യ പ്രവർത്തകനായ ഇടശ്ശേരി രാമചന്ദ്രൻ പറഞ്ഞു.

    2004ലാണ് മുംബൈ മാരത്തോണിന് തുടക്കമായത്. തുടക്കകാലത്ത് സ്റ്റാൻഡേർഡ് ചാർട്ടേഡ് ബാങ്ക് ആയിരുന്നു പ്രധാന സ്പോൺസർ. അതിനാൽ തന്നെ സ്റ്റാൻഡേർഡ് ചാർട്ടേഡ് മുംബൈ മാരത്തോൺ എന്ന പേരിലാണ് ഇത് അറിയപ്പെട്ടിരുന്നത്. 14 വർഷങ്ങൾക്ക് ശേഷം, 2018ൽ, സ്പോൺസർഷിപ്പ് ടാറ്റ ഗ്രൂപ്പിലേക്ക് മാറി. അതിനുശേഷം മാരത്തോൺ ടാറ്റാ മുംബൈ മാരത്തോൺ (TMM) എന്ന പേരിൽ അറിയപ്പെടുന്നു.

    2004ൽ തന്നെ ടാറ്റ ഗ്രൂപ്പിൽ പുതിയ ജോലിയിൽ പ്രവേശിച്ച രാമചന്ദ്രൻ, ആ വർഷം മുതൽ തുടർച്ചയായി മുംബൈ മാരത്തോണിൽ പങ്കെടുത്തുവരികയായിരുന്നു. ചില വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം, ഈ വർഷം വീണ്ടും മാതൃസ്ഥാപനമായ ടാറ്റ തന്നെ സ്പോൺസർ ചെയ്യുന്ന ഏഷ്യയിലെ ഏറ്റവും വലിയ മാരത്തോണിൽ സജീവമായി പങ്കെടുക്കാനായതിൽ പ്രത്യേക സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

    അറുപതിനായിരത്തിലധികം പേർ പങ്കെടുത്ത മാരത്തോണിൽ, 5.90 കിലോമീറ്റർ ദൈർഘ്യമുള്ള ഡ്രീം റൺ വിഭാഗത്തിലാണ് അദ്ദേഹം പങ്കെടുത്തത്. വിവിധ കോർപറേറ്റ് സ്ഥാപനങ്ങൾ, ബാങ്കുകൾ, എൻജിഒകൾ എന്നിവിടങ്ങളിൽ നിന്നുള്ള ജീവനക്കാരാണ് ചാരിറ്റിക്ക് പ്രാധാന്യം നൽകുന്ന ഈ വിഭാഗത്തിൽ പ്രധാനമായും പങ്കെടുത്തത്.

    “മുംബൈ മാരത്തോൺ ഒരു വലിയ അനുഭവമാണ്. ഓടുമ്പോഴും, ഓട്ടത്തിന് ശേഷവും അനുഭവപ്പെടുന്ന ആ വൈബ്… അത് അനുഭവിച്ചവർക്കേ പൂർണമായി മനസ്സിലാകൂ,” രാമചന്ദ്രൻ പറഞ്ഞു.

    മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി | AMCHI MUMBAI | EVERY SATURDAY 4.30 P.M. | KAIRALI NEWS

    Latest articles

    ഗോരേഗാവ് അയ്യപ്പ ക്ഷേത്രത്തിൽ ത്യാഗരാജാ ആരാധനോത്സവം: ഭക്തിയും സംഗീതവും ചേർന്ന സായാഹ്നം

    മുംബൈയിലെ ഗോരേഗാവ് അയ്യപ്പ ക്ഷേത്രത്തിൽ ഭക്തിയും സംഗീതവും സമന്വയിച്ച അപൂർവ സാംസ്കാരിക അനുഭവമായി ത്യാഗരാജാ ആരാധനോത്സവം അരങ്ങേറി. ഗോരേഗോൺ...

    വനിതാ ദിനത്തിൽ ഗുരുവായൂർ ഉത്സവത്തിൽ തിളങ്ങി മുംബൈ നൃത്തസ്വരയിലെ കലാകാരികൾ

    അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് ഗുരുവായൂർ ഉത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച തിരുവാതിരകളിയിൽ മുംബൈയിലെ ബോറിവിലിയിൽ ആസ്ഥാനമായ “നൃത്തസ്വര” സംഘത്തിലെ...

    പതിനാലാം മലയാളോത്സവത്തിന് തിരശ്ശീല വീണു.

    മലയാള ഭാഷാ പ്രചാരണ സംഘത്തിന്‍റെ പതിനാലാം മലയാളോത്സവം സമാപനം മാര്‍ച്ച് 15, ഞായറാഴ്ച വൈകീട്ട് 5 മണി മുതല്‍...

    സംഗീതത്തിൻ്റെ അലൗകിക ലഹരിയിൽ ​ഒരു പിറന്നാൾ കൂടി

    കല്യാണ്‍ സാംസ്‌കാരികവേദിയുടെ രണ്ടാം വാര്‍ഷികാഘോഷം സഹൃദയ സദസ്സിന് വേറിട്ടൊരു സംഗീത വിരുന്നായി മാറി. മലയാള ചലച്ചിത്രഗാനങ്ങളുടെ ഭാവുകത്വ പരിണാമങ്ങളെ...
    spot_img

    More like this