ദുബായിലെ ക്രൗൺ പ്ലാസ ഹോട്ടലിൽ ജനുവരി 16, 17, 18 തീയതികളിലായി വേൾഡ് മലയാളി ഫെഡറേഷൻ (WMF) സംഘടിപ്പിച്ച 5-ാം ദ്വൈവാർഷിക ആഗോള സമ്മേളനം വൻവിജയമായി നടന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്ത സമ്മേളനം അറിവും അനുഭവങ്ങളും പങ്കുവെച്ച സ്മരണീയ വേദിയായി മാറി.
കൺവെൻഷനിൽ നൂറിൽപരം ലോകരാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്തു
മഹാരാഷ്ട്ര കൗൺസിലിനെ പ്രതിനിധീകരിച്ച് ഡോ. ഉമ്മൻ ഡേവിഡ്, ഡോ റോയ് ജോൺ മാത്യു, ലീല ഡേവിഡ്, ബിജോയ് ഉമ്മൻ, ഡൊമിനിക് പോൾ പറപ്പിള്ളി, ശിവറാം മഠത്തിൽ, അരോഷ് തോമസ് എന്നിവർ സമ്മേളനത്തിൽ പങ്കെടുത്തു.
സമ്മേളനത്തിലെ പ്രധാന നേട്ടമായി മഹാരാഷ്ട്ര സ്റ്റേറ്റ് കൗൺസിലിന് ‘ബെസ്റ്റ് സ്റ്റേറ്റ് കൗൺസിൽ’ അവാർഡ് ലഭിച്ചു.
ചടങ്ങിൽ വിദ്യാഭ്യാസ മേഖലയിലെ സമഗ്ര സംഭാവനകൾ പരിഗണിച്ച് പ്രിൻസിപ്പൽ ബിജോയ് ഉമ്മനെ ‘ബീക്കൺ (BEACON) ഓഫ് എജുക്കേഷൻ’ പുരസ്‌കാരം നൽകി കേന്ദ്രമന്ത്രി സുരേഷ് ഗോപി ആദരിച്ചു.

വിദ്യാഭ്യാസ രംഗത്തെ ദീർഘകാല സേവനങ്ങൾക്കുള്ള അന്താരാഷ്ട്ര അംഗീകാരമായാണ് ഈ പുരസ്കാരം വിലയിരുത്തപ്പെടുന്നത്.
മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി | AMCHI MUMBAI | EVERY SATURDAY 4.30 P.M. | KAIRALI NEWS
