HomeNewsവിശുദ്ധ ബർത്തലോമിയയുടെ തിരുശേഷിപ്പ് ആദ്യമായി ഇന്ത്യയിലേക്ക്; ആഗസ്റ്റ് 2ന് കല്യാൺ ഈസ്റ്റ് ഇടവകയിൽ സ്ഥാപിക്കും

വിശുദ്ധ ബർത്തലോമിയയുടെ തിരുശേഷിപ്പ് ആദ്യമായി ഇന്ത്യയിലേക്ക്; ആഗസ്റ്റ് 2ന് കല്യാൺ ഈസ്റ്റ് ഇടവകയിൽ സ്ഥാപിക്കും

Published on

വിശുദ്ധ ബർത്തലോമിയയുടെ തിരുശേഷിപ്പ് ആദ്യമായി ഇന്ത്യയിലെത്തുന്നു. മഹാരാഷ്ട്രയിലെ കല്യാൺ അതിരൂപതയിലെ കല്യാൺ ഈസ്റ്റ് സെന്റ് ബർത്തലോമിയ ഇടവകയ്ക്കാണ് ഈ ചരിത്രനിമിഷത്തിന് വേദിയാകാനുള്ള ഭാഗ്യം.

റോമിൽ നിന്നെത്തിക്കുന്ന തിരുശേഷിപ്പ് ഓഗസ്റ്റ് രണ്ടിന് ഇടവക ദേവാലയത്തിൽ സ്ഥാപിക്കും. വിശുദ്ധ ബർത്തലോമിയയുടെ തിരുശേഷിപ്പ് ആദ്യമായാണ് ഇന്ത്യയിലെത്തുന്നതെന്ന പ്രത്യേകതയും ഈ ചടങ്ങിനുണ്ട്.

വടക്കുപടിഞ്ഞാറൻ ഇന്ത്യയിലും ഏഷ്യയുടെ വിവിധ ഭാഗങ്ങളിലും ക്രിസ്തുവിന്റെ സുവിശേഷം പ്രഘോഷിച്ച അപ്പസ്തോലനായിരുന്നു വിശുദ്ധ ബർത്തലോമിയയെന്ന് ചരിത്രരേഖകൾ വ്യക്തമാക്കുന്നു.

ഈ ചരിത്ര മുഹൂർത്തത്തിന് സാക്ഷ്യം വഹിക്കാനുള്ള ആവേശത്തിലാണ് കല്യാൺ ഈസ്റ്റ് സെന്റ് ബർത്തലോമിയ ദേവാലയത്തിലെ ഇടവകാംഗങ്ങൾ. ഇടവക വികാരി ഫാദർ നെക്സൺ പല്ലന്റെ നേതൃത്വത്തിൽ തിരുശേഷിപ്പ് കമ്മിറ്റിയും ആഘോഷ കമ്മിറ്റിയും മുഴുവൻ ഇടവകാംഗങ്ങളും ചേർന്ന് ചടങ്ങിന്റെ ഒരുക്കങ്ങൾ പൂർത്തിയാക്കുന്ന തിരക്കിലാണ്.

വിശ്വാസത്തിന്റെയും ചരിത്രത്തിന്റെയും അപൂർവ സംഗമത്തിന് സാക്ഷിയാകാൻ ഒരുങ്ങുകയാണ് കല്യാൺ ഇടവക.

മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി | AMCHI MUMBAI | EVERY SATURDAY 4.30 P.M. | KAIRALI NEWS

Latest articles

നാഗ്പൂരിൽ ടിപ്പർ ലോറിയിടിച്ച് മലയാളി യുവാവിന് ദാരുണാന്ത്യം; സുഹൃത്തിന് ഗുരുതര പരിക്ക്

നാഗ്പൂർ: നാഗ്പൂരിലെ ഡി.എം.എം.സി മെഡിക്കൽ കോളേജ് ക്യാമ്പസിലെ ഉൾറോഡിൽ ടിപ്പർ ലോറിയിടിച്ച് മലയാളി യുവാവ് മരിച്ചു. കണ്ണൂർ സ്വദേശിയും...

ശ്രീനാരായണ ഗുരുവിന്റെ 99-ാം മഹാസമാധി ദിനാചരണം മുംബൈയിൽ ഭക്തിനിർഭരമായി

മുംബൈ: എസ്.എൻ.ഡി.പി. യോഗം മുംബൈ–താനെ യൂണിയന്റെ നേതൃത്വത്തിൽ ശ്രീനാരായണ ഗുരുദേവന്റെ 99-ാം മഹാസമാധി ദിനാചരണം വിവിധ പരിപാടികളോടെ ഭക്തിനിർഭരമായി...

അകോള മലയാളി സമാജം ഓണാഘോഷം സംഘടിപ്പിച്ചു

അകോള: ഫെയ്മ മഹാരാഷ്ട്ര അമരാവതി സോണിന്റെ ആഭിമുഖ്യത്തിൽ പുനഃസംഘടിപ്പിക്കപ്പെട്ട അകോള മലയാളി സമാജത്തിന്റെ ഓണാഘോഷം 2026 സെപ്റ്റംബർ 20-ന്...

ജോഗേശ്വരി ഈസ്റ്റിൽ മലയാളി വെൽഫെയർ അസോസിയേഷന്റെ ഓണാഘോഷം സെപ്റ്റംബർ 27ന്

മുംബൈ: മലയാളി വെൽഫെയർ അസോസിയേഷൻ (Regd.), ജോഗേശ്വരി ഈസ്റ്റിന്റെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 27 ഞായറാഴ്ച...
spot_img

More like this