മഹാരാഷ്ട്ര ഹയർ സെക്കന്ററി പരീക്ഷാഫലം പ്രഖ്യാപിച്ചപ്പോൾ, കേരളീയ സമാജം ഡോമ്പിവലി മോഡൽ കോളേജ് ശ്രദ്ധേയമായ വിജയമാണ് സ്വന്തമാക്കിയത്. എല്ലാ വിഭാഗങ്ങളിലും ഉയർന്ന വിജയശതമാനം രേഖപ്പെടുത്തിയതോടെ സ്ഥാപനത്തിന്റെ അക്കാദമിക് മികവ് വീണ്ടും തെളിഞ്ഞു. കൊമേഴ്‌സ് വിഭാഗത്തിൽ 99% വിജയവും, സയൻസ് വിഭാഗത്തിൽ 97% വിജയവും, ആർട്സ് വിഭാഗത്തിൽ 96% വിജയവുമാണ് ഈ വർഷം നേടിയത്.
പരീക്ഷയെഴുതിയ വിദ്യാർത്ഥികളുടെ എണ്ണം:
കൊമേഴ്‌സ്: 749
സയൻസ്: 279
ആർട്സ്: 52
ടോപ്പേഴ്‌സ് വിഭാഗം
സയൻസ്: മാനസ് പ്രശാന്ത് കോൽവെക്കർ (92.50%), ശ്രേയ ഋഷികേഷ് പലാണ്ടെ (89.67%), മാധുരി ജമുന മേഹ്ത്താ (84.17%)
ആർട്സ്: അദ്വിത നിഖിൽകുമാർ ഗംഗവൽ (86.33%), സലോനി ശശി നായർ (85.33%), സജീ അജിത് ഗോവിൽക്കാർ (83.67%)
കൊമേഴ്‌സ്: അഭിനവ് സുരേഷ് നായർ (94.33%), പല്ലവി കിരൺ മഹിന്ദർകാർ (93.33%), വേദിക വൈഭവ് ഷെട്ടി
വിജയത്തിന് പിന്നിൽ അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും കൂട്ടായ പരിശ്രമമാണെന്ന് കോളേജ് ഭരണസമിതി വ്യക്തമാക്കി. തുടര്‍ച്ചയായ മികച്ച പ്രകടനം സ്ഥാപനത്തിന്റെ നിലവാരവും ശിക്ഷണ സംവിധാനവും തെളിയിക്കുന്നതാണെന്നും അധികൃതർ അറിയിച്ചു.
ഈ നേട്ടം, നഗരത്തിലെ വിദ്യാഭ്യാസ രംഗത്ത് മോഡൽ കോളേജിനെ വീണ്ടും മുൻനിരയിലേക്ക് ഉയർത്തിയിരിക്കുകയാണ്.
മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി | AMCHI MUMBAI
