More
    Homeകേരളീയ സമാജം ഡോംബിവ്‌ലി സാഹിത്യസായാഹ്നം മെയ് 10ന്; പി ആർ കൃഷ്ണന്റെ ജീവചരിത്രഗ്രന്ഥം പ്രകാശനവും ചർച്ചയും

    കേരളീയ സമാജം ഡോംബിവ്‌ലി സാഹിത്യസായാഹ്നം മെയ് 10ന്; പി ആർ കൃഷ്ണന്റെ ജീവചരിത്രഗ്രന്ഥം പ്രകാശനവും ചർച്ചയും

    Published on

    കേരളീയ സമാജം (Regd) ഡോംബിവ്‌ലി സംഘടിപ്പിക്കുന്ന സാഹിത്യസായാഹ്നത്തിൽ പുസ്തക പ്രകാശനവും ചർച്ചയും നടക്കും. മെയ് 10-ന് വൈകുന്നേരം 4:30ന് പാണ്ഡുരംഗവാഡിയിലെ മോഡൽ സ്‌കൂൾ ഓഡിറ്റോറിയത്തിലാണ് പരിപാടി അരങ്ങേറുന്നത്.

    കെ. രാജൻ രചിച്ച് പരിധി പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ച “Resolute on the Path of Struggles – P. R. Krishnan’s Life in Maharashtra” എന്ന ജീവചരിത്രഗ്രന്ഥം ചടങ്ങിൽ പ്രകാശനം ചെയ്യും. കേരളീയ സമാജം പ്രസിഡന്റ് ഇ. പി. വാസു, സമാജം ജനറൽ സെക്രട്ടറി രാജശേഖരൻ നായർക്ക് ആദ്യ പ്രതി നൽകി പ്രകാശനം നിർവഹിക്കും.

    പ്രമുഖ സാഹിത്യകാരനും നിരൂപകനുമായ സി. പി. കൃഷ്ണകുമാർ ഗ്രന്ഥാവലോകനം നടത്തും. പി. ആർ. കൃഷ്ണന്റെ സാന്നിധ്യത്തിൽ നടക്കുന്ന ചർച്ചയിൽ മുംബൈയിലെ പ്രമുഖ സാമൂഹിക-സാംസ്കാരിക പ്രവർത്തകർ പങ്കെടുക്കും.

    സാഹിത്യ-സാംസ്കാരിക രംഗത്തെ സജീവ ഇടപെടലായി ഈ പരിപാടി മാറുമെന്ന് സംഘാടകർ അറിയിച്ചു. പരിപാടിയുടെ ഏകോപനം ആർട്സ് & കൾച്ചർ സെക്രട്ടറി കെ. കെ. സുരേഷ് ബാബുവും സാഹിത്യസായാഹ്നം കൺവീനർ ജോയ് ഗുരുവായൂരും നിർവഹിക്കുന്നു.

    കൂടുതൽ വിവരങ്ങൾക്ക്: 7715057407 / 9820886717

    മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി | AMCHI MUMBAI | SATURDAY 4.30 P.M. | KAIRALI NEWS

    Latest articles

    ഡോംബിവിലിയിൽ നടന്ന ‘ഭാവാമൃതം’ പ്രേക്ഷക ഹൃദയം കീഴടക്കി

    ഇന്റർനാഷണൽ ഡാൻസ് ദിനത്തിന്റെ ഭാഗമായി ഡോംബിവിലി ഹോളി ഏയ്ഞ്ചൽസ് സ്കൂളിൽ നടന്ന കലാക്ഷേത്രത്തിന്റെ ഭാവാമൃതം ശ്രദ്ധേയമായി. നൃത്തസന്ധ്യയിൽ ഗുരു...

    കേരളത്തിലെ യുഡിഎഫ് വിജയം: മുംബൈയിൽ കോൺഗ്രസ് പ്രവർത്തകരുടെ വിജയാഘോഷം

    കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് (യു.ഡി.എഫ്) നേടിയ വിജയത്തിന്റെ സന്തോഷം പങ്കുവെച്ച് മുംബൈയിലെ കോൺഗ്രസ് പ്രവർത്തകർ. ദാദറിലെ...

    മഹാരാഷ്ട്ര ഹയർ സെക്കന്ററി ഫലം: മികച്ച നേട്ടവുമായി മോഡൽ കോളേജ്

    മഹാരാഷ്ട്ര ഹയർ സെക്കന്ററി പരീക്ഷാഫലം പ്രഖ്യാപിച്ചപ്പോൾ, കേരളീയ സമാജം ഡോമ്പിവലി മോഡൽ കോളേജ് ശ്രദ്ധേയമായ വിജയമാണ് സ്വന്തമാക്കിയത്. എല്ലാ...

    മുംബൈ വിമാനത്താവളത്തിൽ കുടുങ്ങി സ്‌പൈസ്‌ജെറ്റ് യാത്രക്കാർ

    മുംബൈ:കഴിഞ്ഞ ദിവസം രാത്രി മുഴുവൻ മുംബൈ വിമാനത്താവളത്തിൽ കുടുങ്ങിയ നൂറുകണക്കിന് യാത്രക്കാരെ ഒഴിപ്പിക്കാൻ സ്പെഷ്യൽ ജെറ്റ് വിമാനങ്ങൾ സജ്ജമായി....
    spot_img

    More like this