മഹാരാഷ്ട്ര സ്റ്റേറ്റ് ബോർഡ് 2025-26 അധ്യയന വർഷത്തിലെ SSC (പത്താം ക്ലാസ്) പരീക്ഷാ ഫലം പ്രഖ്യാപിച്ചപ്പോൾ മികച്ച വിജയം നേടി മലയാളി സ്കൂളുകളും. പരീക്ഷയെഴുതിയ 317 വിദ്യാർത്ഥികളിൽ 316 പേർ വിജയിച്ച് സ്കൂൾ 99.68% വിജയം കരസ്ഥമാക്കി. മഹക് ജതിൻ ചെദ്ദ സ്കൂൾ ടോപ്പർ

വിദ്യാർത്ഥികളുടെ മികവും അധ്യാപകരുടെ സമർപ്പണവും ഒരുമിച്ചുചേർന്ന വിജയമായാണ് ഈ നേട്ടത്തെ ഭരണസമിതി വിലയിരുത്തുന്നത്. 211 വിദ്യാർത്ഥികൾ ഡിസ്റ്റിങ്ക്ഷനും, 91 പേർ ഫസ്റ്റ് ക്ലാസും നേടി.

സ്കൂളിലെ ടോപ്പറായി കുമാരി മഹക് ജതിൻ ചെദ്ദ 97.40% മാർക്ക് നേടി. രണ്ടാം സ്ഥാനം മാസ്റ്റർ ശൈലേഷ് കമലാകാന്ത് ത്രിപാഠിക്ക് 96.60% മാർക്കോടെയാണ്. മാസ്റ്റർ ഹർഷവർധൻ നയൻ പട്ടീൽ, കുമാരി റിയ വിനോദ് പിള്ള എന്നിവർ 96% മാർക്കോടെ മൂന്നാം സ്ഥാനം പങ്കിട്ടു.
മാർക്ക് അടിസ്ഥാനത്തിലുള്ള പ്രകടനവും ശ്രദ്ധേയമാണ്. 90 ശതമാനത്തിന് മുകളിൽ 52 വിദ്യാർത്ഥികളും, 85 ശതമാനത്തിന് മുകളിൽ 51 പേരും, 75 ശതമാനത്തിന് മുകളിൽ 108 വിദ്യാർത്ഥികളും വിജയം നേടി.

സ്കൂളിന്റെ ഈ നേട്ടം ഡോംബിവലിയിലെ വിദ്യാഭ്യാസരംഗത്തിന് അഭിമാന നിമിഷമായി മാറിയിരിക്കുകയാണ്
മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി | AMCHI MUMBAI | SATURDAY 4.30 P.M. | KAIRALI NEWS
