ഈ വർഷത്തെ മഹാരാഷ്ട്രാ എസ് എസ് സി പരീക്ഷയുടെ റിസൾട്ട് പ്രഖ്യാപിച്ചപ്പോൾ മലയാളികൾ നേതൃത്വo നൽകുന്ന താനെയിലെ മലനാട് എഡ്യൂക്കേഷണൽ ആൻഡ് വെൽഫെയർ അസ്സോസിയേഷന്റെ (മേവ) ആഭിമുഖ്യത്തിലുള്ള വിദ്യാനികേതൻ ഇഗ്ലീഷ് സ്കൂളിന് നൂറുമേനി തിളക്കം.പരീക്ഷക്കിരുന്ന 90വിദ്യാർഥികളും വിജയം കൈവരിച്ചു.18 ഡിസ്റ്റിൻഷനും 42ഫസ്റ്റ് ക്ലാസ്സുകളും 24 സെക്കന്റ് ക്ലാസ്സുകളും സ്കൂൾ നേടി.സ്കൂളിന്റെ ഈ വർഷത്തെ ഉന്നത സ്ഥാനങ്ങളിൽ എത്തിയവർ :ഒന്നാം സ്ഥാനം മിസ്സ് ചൗദരി ഹെട്വി അംബാവി 94.20%, രണ്ടാം സ്ഥാനം മിസ്സ്.യാദവ് അങ്കിത അശോക് 89.80% , മൂന്നാം സ്ഥാനം മിസ്റ്റർ റാവുൽ ദേവേഷ് സത്യവാൻ 88.60% ,നാലാം സ്ഥാനം മിസ്സ്.ഗൗരി മാഹിൻ മുഹമ്മദ് ആരിഫ് 88.00% സ്ഥാനവും കൈവരിച്ചു.
തുടർച്ചയായി ഇരുപതാമത്തെ പ്രാവശ്യമാണ് വിദ്യാനികേതൻ സ്കൂൾ നൂറു ശതമാനം വിജയം കരസ്തമാക്കുന്നതെന്നുo അതിൽ ടീം മേവ അഭിമാനിക്കുന്നുവെന്നും ജനറൽ സെക്രട്ടറി ശ്രീകാന്ത് നായർ അറിയിച്ചു.അഡ്വ.പി ആർ രാജ്‌കുമാർ പ്രസിഡന്റ്, അഡ്വ രവീന്ദ്രൻ നായർ വൈസ് പ്രസിഡന്റ്, ശ്രീകാന്ത് നായർ ജനറൽ സെക്രട്ടറി,സീനാ മനോജ് ഖജാൻജി,അഡ്വ.പ്രേമാ മേനോൻ ചെയർപേഴ്സൺ , കെ.മുരളീധരൻ ജോയിന്റ് ട്രഷറർ, കമ്മിറ്റി അംഗങ്ങളായ അഡ്വ എസ് ബാലൻ, എം. പി വർഗീസ്,പി. ഡി നമ്പ്യാർ, ടി. എം സതീഷ്, മണികണ്ഠൻ നായർ എന്നിവരാണ് മേവ യുടെ ഭരണ സമിതി അംഗങ്ങൾ.
മിസിസ്സ് ശർമിള സ്റ്റീഫനാണ് സ്കൂളിന്റെ പ്രധാന അധ്യാപിക
മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി | AMCHI MUMBAI | SATURDAY 4.30 P.M. | KAIRALI NEWS
