More
    Homeമാനേജ്മെന്റ് ഗുരു 'ചാണക്യ' രാധാകൃഷ്ണ പിള്ള വിട പറഞ്ഞു.

    മാനേജ്മെന്റ് ഗുരു ‘ചാണക്യ’ രാധാകൃഷ്ണ പിള്ള വിട പറഞ്ഞു.

    Published on

    മുംബൈ: ചാണക്യ തത്വചിന്തകളെ ആധുനിക മാനേജ്മെന്റിലേക്കും കോർപ്പറേറ്റ് നേതൃത്വത്തിലേക്കും ബന്ധിപ്പിച്ച് ജനപ്രിയമാക്കിയ പ്രശസ്ത എഴുത്തുകാരനും മാനേജ്മെന്റ് ഉപദേഷ്ടാവുമായ ഡോ രാധാകൃഷ്ണ പിള്ള അന്തരിച്ചു. 50 വയസ്സായിരുന്നു. ഹൃദയസ്തംഭനമായിരുന്നു മരണ കാരണം. മംഗലാപുരത്ത് വച്ചായിരുന്നു ഉറക്കത്തിൽ അന്ത്യം സംഭവിച്ചത്.

    ‘കോർപ്പറേറ്റ് ചാണക്യ’ എന്ന ബെസ്റ്റ് സെല്ലർ പുസ്തകത്തിലൂടെ രാജ്യത്താകമാനം ശ്രദ്ധേയനായ അദ്ദേഹം നേതൃത്വ പരിശീലന രംഗത്തെ പ്രമുഖ വ്യക്തിത്വമായിരുന്നു രാധാകൃഷ്ണ പിള്ള.

    നിരവധി സാഹിത്യ കൃതികളിലൂടെ മുംബൈയിലെ മലയാളികൾക്കിടയിൽ സുപരിചിതനായിരുന്ന പരേതനായ കൊച്ചുകുഞ്ഞു പിള്ളയുടെ മകനാണ് ഡോ. രാധാകൃഷ്ണൻ പിള്ള.

    കൗടില്യന്റെ അർത്ഥശാസ്ത്രത്തിൽ പി.എച്ച്.ഡി നേടിയിരുന്ന ഡോ. രാധാകൃഷ്ണൻ പിള്ള സംസ്കൃതത്തിൽ മാസ്റ്റേഴ്‌സ് ബിരുദവും നേടിയിരുന്നു. ചാണക്യന്റെ രാഷ്ട്രീയ, ഭരണ, നേതൃത്വ തത്വങ്ങൾ ആധുനിക ബിസിനസ് ലോകത്തും വ്യക്തിജീവിതത്തിലും എങ്ങനെ പ്രയോഗിക്കാമെന്ന വിഷയത്തിൽ അദ്ദേഹം ദീർഘകാല പഠനങ്ങൾ നടത്തി.

    ‘Corporate Chanakya’, ‘Chanakya’s 7 Secrets of Leadership’, ‘Chanakya in You’, ‘Katha Chanakya’, ‘Inside Chanakya’s Mind’ തുടങ്ങി നിരവധി ശ്രദ്ധേയ ഗ്രന്ഥങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ട്. ഇന്ത്യയിലെയും വിദേശത്തെയും വിവിധ സ്ഥാപനങ്ങളിൽ നേതൃത്വ പരിശീലന ക്ലാസുകളും പ്രഭാഷണങ്ങളും നടത്തിയിരുന്നു. ജർമനി, സിംഗപ്പൂർ, യുകെ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ അദ്ദേഹം പരിശീലന പരിപാടികൾക്ക് നേതൃത്വം നൽകി.
    മുംബൈ സർവകലാശാലയിലെ കലീന ക്യാമ്പസിലുള്ള ചാണക്യ ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലീഡർഷിപ്പ് സ്റ്റഡീസിന്റെ (CIILS) ഡെപ്യൂട്ടി ഡയറക്ടറായും സേവനമനുഷ്ഠിച്ചു. ‘ചാണക്യ ആന്വീക്ഷികി’ എന്ന സ്ഥാപനത്തിന്റെ സ്ഥാപകനുമായിരുന്ന അദ്ദേഹം “Ask Chanakya” എന്ന റേഡിയോ പരിപാടിയിലൂടെയും ജനശ്രദ്ധ നേടിയിരുന്നു.

    പ്രാചീന ഇന്ത്യൻ ജ്ഞാന പാരമ്പര്യം ആധുനിക ജീവിതത്തിലെ വെല്ലുവിളികൾക്ക് പരിഹാരമാകുമെന്ന ആശയം ശക്തമായി മുന്നോട്ടുവച്ചിരുന്ന ഡോ. രാധാകൃഷ്ണൻ പിള്ളയുടെ നിര്യാണം വിദ്യാഭ്യാസ, സാഹിത്യ, മാനേജ്മെന്റ് മേഖലകളിൽ വലിയ നഷ്ടമായി വിലയിരുത്തപ്പെടുന്നു.

    മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി | AMCHI MUMBAI | MAY 9, 2026 SATURDAY 4.30 P.M. | KAIRALI NEWS

    Latest articles

    പോരാട്ടങ്ങളുടെ പാതയിൽ പി.ആർ കൃഷ്ണൻ; ഡോംബിവ്‌ലിയിൽ ‘Resolute on the Path of Struggles’ പ്രകാശനം

    ഡോംബിവ്‌ലി: കേരളീയ സമാജം ഡോംബിവ്‌ലിയുടെ മെയ് മാസ സാഹിത്യസായാഹ്നം ശ്രദ്ധേയമായി. മഹാരാഷ്ട്രയിലെ പി. ആർ കൃഷ്ണന്റെ ജീവിത പോരാട്ടങ്ങളെ...

    KSD തുഞ്ചൻ സ്മാരക പുരസ്കാരത്തിന് രചനകൾ ക്ഷണിക്കുന്നു.

    കേരളീയ സമാജം ഡോംബിവ്ലി (KSD) ഏർപ്പെടുത്തുന്ന "KSD തുഞ്ചൻ സ്മാരക പുരസ്കാരം" ഈ വർഷം മഹാരാഷ്ട്രയിൽ സ്ഥിരതാമസമാക്കിയ മലയാളി...

    മുംബൈയിൽ കലാമഹോത്സവമായി ‘ഗ്ലോബൽ ആർട്ട് കോൺഫ്ലുവൻസ്’

    Global Art Confluence എന്ന പേരിൽ സംഘടിപ്പിച്ച മൂന്നാമത് ഗ്രൂപ്പ് ആർട്ട് എക്സിബിഷൻ മുംബൈയിലെ താജ്‌മഹൽ ഹോട്ടലിലെ താജ്...

    “ക്രിയേറ്റീവ് വിമൻ” ആറാം കോൺഫറൻസിന് വേദിയൊരുക്കി ന്യൂ ബോംബെ കൾച്ചറൽ സെന്റർ

    സാമൂഹിക ബോധവൽക്കരണവും സാംസ്കാരിക ഉണർവും കൈകോർക്കുന്ന ദേശീയ വനിതാ കൂട്ടായ്മയുടെ ആറാം അധ്യായം മുംബൈയിലെ...
    spot_img

    More like this