ഡോംബിവ്ലി: കേരളീയ സമാജം ഡോംബിവ്‌ലിയുടെ മെയ് മാസ സാഹിത്യസായാഹ്നം ശ്രദ്ധേയമായി. മഹാരാഷ്ട്രയിലെ പി. ആർ കൃഷ്ണന്റെ ജീവിത പോരാട്ടങ്ങളെ ആസ്പദമാക്കി കെ. രാജൻ രചിച്ച് പരിധി പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ച “Resolute on the Path of Struggles” എന്ന പുസ്തകത്തിന്റെ പ്രകാശനം പാണ്ഡുരംഗവാഡി മോഡൽ സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടന്നു.
കേരളീയ സമാജം പ്രസിഡന്റ് ഇ. പി. വാസു, സമാജം ജനറൽ സെക്രട്ടറി രാജശേഖരൻ നായർക്ക് ആദ്യപ്രതി കൈമാറി പുസ്തകപ്രകാശനം നിർവഹിച്ചു. സി. പി. കൃഷ്ണകുമാർ പുസ്തകപരിചയം നടത്തി.

തുടർന്ന് നടന്ന ചർച്ചാസമ്മേളനത്തിൽ ഗ്രന്ഥകർത്താവ് കെ. രാജൻ, രാജശേഖരൻ നായർ, ശ്രീകാന്ത് നായർ, കാട്ടൂർ മുരളി, അനിൽ പ്രകാശ്, എം. ജി. അരുൺ, കെ. പി. വിനയൻ, ബാലൻ തൃപ്പൂണിത്തറ, ഇ. എസ്. സജീവൻ, അഡ്വ. രാജ്‌കുമാർ, ഡോ. കെ. എം. ഭാസ്കരൻ, ബാലകൃഷ്ണക്കുറുപ്പ്, പ്രേമൻ ഇല്ലത്ത്, പി. ഡി. ബാബു, രാജേന്ദ്രൻ കുറ്റൂർ, മുരളി വട്ടേനാട്ട്, മലയാളഭൂമി ശശിധരൻ നായർ, വിനയൻ കളത്തൂർ, നിഷ മനോജ് നായർ, രമേഷ് നാരായണൻ, എൻ. ടി. പിള്ള, അമ്പിളി കൃഷ്ണകുമാർ, ടി. കെ. രാജേന്ദ്രൻ, ഡോ. പി. പി. രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.
നാരായണൻകുട്ടി മേനോൻ ചർച്ച നിയന്ത്രിച്ച യോഗത്തിൽ സാഹിത്യസായാഹ്നം കൺവീനർ ജോയ് ഗുരുവായൂർ സ്വാഗതവും കേരളീയ സമാജം ആർട്സ് & കൾച്ചർ സെക്രട്ടറി കെ. കെ. സുരേഷ് ബാബു നന്ദിയും രേഖപ്പെടുത്തി.
മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി | AMCHI MUMBAI | MAY 9, 2026 SATURDAY 4.30 P.M. | KAIRALI NEWS
