More
    Homeവേൾഡ് മലയാളി ഫെഡറേഷൻ എം.പി.എൽ സീസൺ 1; ഡോംബിവിലി കേരളീയ സമാജം ചാമ്പ്യന്മാർ; നവകേരള ബ്ലാസ്റ്റേഴ്സ്...

    വേൾഡ് മലയാളി ഫെഡറേഷൻ എം.പി.എൽ സീസൺ 1; ഡോംബിവിലി കേരളീയ സമാജം ചാമ്പ്യന്മാർ; നവകേരള ബ്ലാസ്റ്റേഴ്സ് റണ്ണറപ്പ്

    Published on

    വേൾഡ് മലയാളി ഫെഡറേഷൻ (മഹാരാഷ്ട്ര) സംഘടിപ്പിച്ച മലയാളി പ്രീമിയർ ലീഗ് സീസൺ 1 ആവേശകരമായ ഫൈനലോടെ പരിസമാപ്തിയായി.

    കരുത്തും ഏകോപനവും കാട്ടിയ ഡോംബിവ്‌ലി കേരളീയ സമാജം ടീം കിരീടം സ്വന്തമാക്കി. ശക്തമായ പോരാട്ടത്തിന് ശേഷം നവകേരള ബ്ലാസ്റ്റേഴ്‌സ് റണ്ണറപ്പായി. മൂന്നാം സ്ഥാനത്തെത്തി കൊമ്പൻ കിങ്‌സും ചരിത്രമുഹൂർത്തത്തിന്റെ ഭാഗമായി.

    ഫൈനൽ മത്സരം ആവേശഭരിതമായിരുന്നു. ഇരുടീമുകളും മികച്ച പ്രകടനം കാഴ്ചവെച്ചെങ്കിലും നിർണായക ഘട്ടങ്ങളിൽ ആത്മവിശ്വാസത്തോടെ മുന്നേറിയ ഡോംബിവ്‌ലി കേരളീയ സമാജം വിജയം ഉറപ്പിച്ചു.

    ഈ ടൂർണമെന്റിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി നിരവധി ശക്തമായ ടീമുകളാണ് മാറ്റുരച്ചത്. Weekend Warriors, Nasik Lions, Thane Titans, Vashi XI, NBCC Titans, Rebel XI, Keraleeya Samajam Dombivli, Mallu Strikers, Cricket Warriors Mumbai, Grace XI, Chinchpada Warriors, Travancore Titans, Rio Kerala Kings, Komban Kings എന്നിവ ഉൾപ്പെടെയുള്ള മലയാളി ടീമുകൾ മത്സരരംഗം ചൂടുപിടിപ്പിച്ചു. ഐ പി എൽ നിലവാരത്തിലുള്ള മികച്ച പ്രകടനമാണ് ഇവരെല്ലാം കാഴ്ച വച്ചത്.

    ടൂർണമെന്റിലുടനീളം സ്ഥിരതയാർന്ന പ്രകടനം കാഴ്ചവെച്ച വിജയികൾക്ക് അഭിനന്ദനവുമായി കേരളീയ സമാജം പ്രസിഡന്റ് ഇ പി വാസു, ചെയർമാൻ വർഗ്ഗീസ് ഡാനിയൽ, തുടങ്ങിയവരും സന്നിഹിതരായിരുന്നു. നവകേരള ബ്ലാസ്റ്റേഴ്സും മികച്ച പോരാട്ടത്തിലൂടെ ശ്രദ്ധ നേടി.

    വിജയികൾക്ക് ആകർഷകമായ ക്യാഷ് അവാർഡുകളും സമ്മാനങ്ങളും വിതരണം ചെയ്തു. ഒന്നാം സ്ഥാനത്തിന് 50,000 രൂപയും ട്രോഫിയും, രണ്ടാം സ്ഥാനത്തിന് 25,000 രൂപയും ട്രോഫിയും, മൂന്നാം സ്ഥാനത്തിന് 15,000 രൂപയും ട്രോഫിയും സമ്മാനിച്ചു. പാരിതോഷികത്തോടൊപ്പം സർട്ടിഫിക്കറ്റുകളും വിജയികൾക്ക് കൈമാറി. മത്സരത്തിൽ പങ്കെടുത്ത എല്ലാ ടീമംഗങ്ങൾക്കും മെഡലും സർട്ടിഫിക്കറ്റും നൽകിയാണ് സംഘടന മലയാളി കായികതാരങ്ങളെ ചേർത്ത് പിടിച്ചത്. വിദ്യാഭ്യാസ രംഗത്തെ പ്രമുഖനായ പോൾ പറപ്പിള്ളിയും WMF ഭാരവാഹികളും ചേർന്ന് സമ്മാനങ്ങൾ വിതരണം ചെയ്തു.

    രാവിലെ 8 മണി മുതൽ രാത്രി 8 മണി വരെ നീണ്ടുനിന്ന ഈ ക്രിക്കറ്റ് മേള കായിക ആവേശത്തെയും കൂട്ടായ്മയെയും ഒരുമിപ്പിക്കുന്ന വേദിയായി.

    എം എൽ എ രാജേഷ് മോറെ ഉത്ഘാടനം നിർവഹിച്ച ടൂർണമെന്റിൽ ഗതാഗത മന്ത്രി പ്രതാപ് സർനായിക് മുഖ്യാതിഥിയായെത്തി കളിക്കാർക്ക് ആവേശം പകർന്നു. ദേശീയ ക്രിക്കറ്റ് ചാമ്പ്യൻ സുധിഷ് നായർ വിശിഷ്ടാതിഥിയായിരുന്നു.

    പ്രദേശത്തെ ജനപ്രതിനിധികൾ കൂടാതെ വിവിധ സംഘടനാ ഭാരവാഹികളും മലയാളി ക്രിക്കറ്റ് മാമാങ്കത്തിന് ആശംസകളുമായി ക്രീസിലെത്തി.

    വേൾഡ് മലയാളി ഫെഡറേഷൻ മഹാരാഷ്ട്ര സ്റ്റേറ്റ് കൗൺസിൽ പേട്രൺ ഡോ ഉമ്മൻ ഡേവിഡ്, പ്രസിഡന്റ് ഡോ റോയ് ജോൺ മാത്യു, സെക്രട്ടറി ഡൊമിനിക് പോൾ, ബിജോയ് ഉമ്മൻ എന്നിവർ നേതൃത്വം നൽകി. സ്പോർട്സ് കമ്മിറ്റിയുടെ ചുമതല വഹിക്കുന്ന ആന്റണി ഫിലിപ്പ്, ബിജു രാജൻ, സാവിയോ, ആരോഷ് തോമസ്, ശിവറാം, ഉണ്ണികൃഷ്ണ കുറുപ്പ്, പ്രേംലാൽ, ദീപ്തി, രമേശ് വാസു, ദിവ്യ, കൂടാതെ റെന്നി ഫിലിപ്പോസ്, വർഗീസ് ഫിലിപ്പ് എന്നിവരടങ്ങുന്ന സംഘമാണ് ഏകോപനം നിർവഹിച്ചത്.

    മലയാളികളുടെ ഐക്യവും കായികാത്മാവും പ്രകടമാക്കിയ ഈ ടൂർണമെന്റ്, മഹാരാഷ്ട്രയിലെ മലയാളി സമൂഹത്തിന് ഒരു വലിയ ആഘോഷവേദിയായി.

    മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി | AMCHI MUMBAI | APRIL 18 SATURDAY 4.30 P.M. | KAIRALI NEWS

    Latest articles

    മുംബൈ നാടകവേദിക്ക് നഷ്ടം: നടൻ രാമകൃഷ്ണ കൈമൾ വിട പറഞ്ഞു

    മുംബൈ നാടക രംഗത്തെ ശ്രദ്ധേയനായ നടൻ രാമകൃഷ്ണ കൈമൾ അന്തരിച്ചു. നഗരത്തിലെ വിവിധ നാടകവേദികളിലൂടെ നിരവധി മികച്ച കഥാപാത്രങ്ങൾക്ക്...

    മികച്ച പ്രതികരണവുമായി നേരിപ്പോട് ഹ്രസ്വചിത്രം (Video)

    റെയിൻബോ സിനി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ കെ. എ. ജി. വർഗ്ഗീസ് തിരക്കഥയും സംവിധാനവും നിർവഹിച്ച 25 മിനിറ്റ് ദൈർഘ്യമുള്ള...

    വേൾഡ് മലയാളി ഫെഡറേഷൻ മലയാളി പ്രീമിയർ ലീഗ് ആദ്യ സീസണ് ഗംഭീര തുടക്കം. (Video)

    വേൾഡ് മലയാളി ഫെഡറേഷൻ മഹാരാഷ്ട്ര സ്റ്റേറ്റ് കൗൺസിൽ സംഘടിപ്പിച്ച മലയാളി പ്രീമിയർ ലീഗ് എം എൽ എ രാജേഷ്...

    SNDP മുംബൈ–താനെ യൂണിയന്റെ വിശേഷാൽ പൊതുയോഗം ഏപ്രിൽ 19ന്

    മുംബൈ: ശ്രീനാരായണ ധർമ്മ പരിപാലന യോഗം (എസ്.എൻ.ഡി.പി യോഗം) മുംബൈ–താനെ യൂണിയന്റെ വിശേഷാൽ പൊതുയോഗം 2026 ഏപ്രിൽ 19...
    spot_img

    More like this

    മുംബൈ നാടകവേദിക്ക് നഷ്ടം: നടൻ രാമകൃഷ്ണ കൈമൾ വിട പറഞ്ഞു

    മുംബൈ നാടക രംഗത്തെ ശ്രദ്ധേയനായ നടൻ രാമകൃഷ്ണ കൈമൾ അന്തരിച്ചു. നഗരത്തിലെ വിവിധ നാടകവേദികളിലൂടെ നിരവധി മികച്ച കഥാപാത്രങ്ങൾക്ക്...

    മികച്ച പ്രതികരണവുമായി നേരിപ്പോട് ഹ്രസ്വചിത്രം (Video)

    റെയിൻബോ സിനി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ കെ. എ. ജി. വർഗ്ഗീസ് തിരക്കഥയും സംവിധാനവും നിർവഹിച്ച 25 മിനിറ്റ് ദൈർഘ്യമുള്ള...

    വേൾഡ് മലയാളി ഫെഡറേഷൻ മലയാളി പ്രീമിയർ ലീഗ് ആദ്യ സീസണ് ഗംഭീര തുടക്കം. (Video)

    വേൾഡ് മലയാളി ഫെഡറേഷൻ മഹാരാഷ്ട്ര സ്റ്റേറ്റ് കൗൺസിൽ സംഘടിപ്പിച്ച മലയാളി പ്രീമിയർ ലീഗ് എം എൽ എ രാജേഷ്...