നവി മുംബൈയിലെ കോപ്പർഖൈർണയിൽ നടന്ന മോഷണത്തിന്റെ അന്വേഷണം നടത്തിയ പോലീസുകാരാണ് പ്രതി ഇരയുടെ സ്വന്തം ഭാര്യ തന്നെയാണെന്ന് കണ്ടെത്തിയത്. നാലു ലക്ഷം രൂപയുടെ മോഷണത്തെക്കുറിച്ച് അന്വേഷിച്ച പോലീസുകാരാണ് സംശയം തോന്നിയതനുസരിച്ചു സ്ത്രീയെ ചോദ്യം ചെയ്തത്.
49 കാരനായ ബിൽഡറുടെ ഭാര്യ കടം വീട്ടാനായി 3 ലക്ഷം രൂപയും ബാക്കി പണം സ്വർണം വാങ്ങുവാനും ഉപയോഗിച്ചുവെന്ന് പൊലീസിന് മൊഴി നൽകി. രണ്ടുപേരും വീട്ടിലില്ലാത്ത സമയത്ത് വീട്ടിൽ കവർച്ച നടന്നതായി യുവതി പരാതിപ്പെടുകയായിരുന്നു. സംഭവത്തിൽ വിശ്വാസ്യത വരുത്തുവാനായി വീടെല്ലാം അലങ്കോലമായി ഇട്ടതിന് ശേഷമായിരുന്നു യുവതിയുടെ നാടകീയമായ പരാതി. എന്നാൽ അന്വേഷണത്തിൽ യുവതിയുടെ പെരുമാറ്റത്തിലും മൊഴികൾ നൽകുന്നതിലെ അവ്യക്തതയും ഇവരെ കുടുക്കുകയായിരുന്നു. പിന്നീട് വിശദമായ ചോദ്യം ചെയ്യലിൽ യുവതി മോഷണം നടത്തിയതായി സമ്മതിച്ചു.
Subscribe & enable bell icon for regular update
- കനൽത്തുരുത്തുകൾ വനിതാനാടകം നാളെ; മന്ത്രി ഡോ. ആർ ബിന്ദു മുഖ്യാതിഥി
- മലയാളത്തിന്റെ ഇതിഹാസ താരത്തിന് ആശംസകളുമായി മുംബൈ മലയാളികൾ
- ഓടുന്ന ട്രെയിനിനടിയിൽ വീണ സ്ത്രീയെ റെയിൽവേ പോലീസ് സാഹസികമായി രക്ഷപ്പെടുത്തി
- നവതിയുടെ നിറവിൽ മലയാളത്തിന്റെ മഹാനടൻ
- മുംബൈയിൽ ഐഫോൺ 15 വാങ്ങാൻ യുവാക്കളുടെ നീണ്ട നിര