ഇന്ത്യൻ ക്യാപിറ്റൽ മാർക്കറ്റിലെ പബ്ലിക് NCDs പ്രിന്റിങ്ങിൽ, കഴിഞ്ഞ 5 വർഷമായി ഒന്നാം സ്ഥാനത്തുള്ള MGM Print Tech, മാനേജിങ് ഡയറക്ടറായ റെന്നി ഫിലിപ്പോസ് ഇതിനകം നിരവധി ജീവ കാരുണ്യ പ്രവർത്തനങ്ങളിലൂടെ സമൂഹത്തിന് മാതൃകയാണ്.
മുംബൈ കൂടാതെ ജന്മനാട്ടിലും ജീവ കാരുണ്യ പ്രവർത്തനങ്ങൾ ചെയ്യുന്ന റെന്നി ഈ വർഷവും പതിവ് തെറ്റിച്ചില്ല. സ്വയം തൊഴിൽ ചെയ്ത്, സ്വയം പര്യാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയാണ് അർഹതപ്പെട്ട 100 പേർക്ക് തയ്യൽ മെഷീൻ വിതരണം ചെയ്യുവാൻ തീരുമാനിക്കുന്നത്. കഴിഞ്ഞ വർഷം, നിർധനരായ 5 പെൺകുട്ടികളുടെ, വിവാഹത്തിന് സാമ്പത്തിക സഹായവും നൽകിയിരുന്നു. കൂടാതെ കേരളത്തിലും
മുംബൈയിലുമുള്ള നിർധന കുടുംബങ്ങളിലെ കുട്ടികൾക്ക്, കുടയും ബാഗും നൽകി സഹായിച്ചു.
കർഷകരും കർഷകത്തൊഴിലാളികളും ഏറ്റവും കൂടുതലുള്ള, കുട്ടനാടൻ പ്രദേശമായ നിരണത്ത് നിന്നും പിറവിയെടുക്കുന്ന, പുതിയ ചുണ്ടൻ വള്ളമായ പുണ്യാളൻ നിരണം ചുണ്ടന്റെ മലർത്തൽ കർമ്മത്തിനോട് ചേർന്ന് തയ്യൽ മെഷീൻ വിതരണം ചെയ്യുമെന്ന് റെന്നി ഫിലിപ്പോസ് പറഞ്ഞു.
വള്ള സമിതിയുടെ പ്രസിഡൻ്റ് കൂടിയാണ് റെന്നി ഫിലിപ്പോസ്. വളരെ സാധാരണക്കാരായ നാട്ടുകാരുടെ മേൽനോട്ടത്തിലാണ് വള്ളം പണി പുരോഗമിക്കുന്നത്. തങ്ങളുടെ വള്ളം നീറ്റിൽ ഇറങ്ങുന്നതിന് മുന്നോടിയായി നടക്കുന്ന കാരുണ്യ പ്രവർത്തനത്തിന്റെ സന്തോഷത്തിലാണ് കരക്കാരും.