ബോളിവുഡ് നിലവിൽ മാന്ദ്യം നേരിടുന്നുവെന്ന് ആമിർ ഖാൻ സമ്മതിച്ചു, അതെ സമയം പുരോഗതിക്കുള്ള വലിയ സാധ്യതകളിൽ പ്രത്യാശ പ്രകടിപ്പിച്ചു.
മാറിയ കാലത്തെ പ്രേക്ഷക മുൻഗണനകൾ ഉൾക്കൊള്ളാൻ കഴിയാതെ പോയതാണ് ബോളിവുഡ് ചിത്രങ്ങൾക്ക് തിരിച്ചടിയായതെന്ന് ആമിർ പറഞ്ഞു. മറ്റ് ഏതൊരു വ്യവസായം പോലെ ബോളിവുഡിനും ഉയർച്ചയും താഴ്ചയും ബാധകമാണെന്നും എന്നാൽ ബോളിവുഡ് വളരുമെന്നും തുറന്നിടുന്നത് വലിയ സാധ്യതകളാണെന്നും ആമിർ ഖാൻ പറഞ്ഞു. നല്ല സിനിമകൾ സംഭവിക്കട്ടെയെന്നും ഇതിനായി അർത്ഥവത്തായ കഥകൾ പറയുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഇഷ്ടപ്പെടുന്നുവെന്നും ആമിർ സൂചിപ്പിച്ചു.
ബോളിവുഡിന് വളരാൻ വലിയ സാധ്യതയുണ്ടെന്നാണ് ആമിർ ഖാൻ വിശ്വസിക്കുന്നത് . നടന്റെ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ‘ലാൽ സിംഗ് ഛദ്ദ’ എന്ന ചിത്രം ബോക്സ് ഓഫീസിൽ കനത്ത പരാജയമായിരുന്നു.
അക്ഷയ് കുമാറിന്റെയും കഴിഞ്ഞ കാല ചിത്രങ്ങളെല്ലാം ഫ്ലോപ്പായിരുന്നു. മോഹൻലാലിൻറെ ഏറെ കൊട്ടിഘോഷിക്കപ്പെട്ട എമ്പുരാൻ സിനിമയുടെ ഹിന്ദി പതിപ്പിനും സ്വീകാര്യത ലഭിച്ചില്ല.