മുംബൈയിലെ ബികെസിയിലെ മേക്കർ മാക്സിറ്റിയിൽ ടെസ്‌ല ഇന്ത്യയിലെ ആദ്യത്തെ ഷോറൂം തുറക്കും,
മുംബൈയിലും ഡൽഹിയിലുമായാണ് ടെസ്‌ല ഷോറൂമുകൾ സ്വന്തമാക്കിയത്. ബാന്ദ്ര കുർള കോംപ്ലക്സ് മേക്കർ മാക്സിറ്റിയിൽ പ്രതിമാസം 35 ലക്ഷം രൂപക്ക് 3,000 ചതുരശ്ര അടി സ്ഥലവും, ഡൽഹി എയ്‌റോസിറ്റിയിൽ 25 ലക്ഷം രൂപ പ്രതിമാസ വാടകയ്ക്ക് 4,000 ചതുരശ്ര അടി സ്ഥലവും കരാറിലായി.
എലോൺ മസ്‌കിന്റെ ഓട്ടോമോട്ടീവ് കമ്പനിയായ ടെസ്‌ല, മുംബൈയിലെ ബാന്ദ്ര കുർള കോംപ്ലക്‌സിലാണ്
വാടകക്ക് ഷോറൂം സ്ഥലം അന്തിമമാക്കിയത്. മേക്കർ മാക്സിറ്റിയിലെ കൊമേഴ്‌സ്യൽ ടവറിന്റെ ഗ്രൗണ്ട് ഫ്ലോറിലാണ് 3000 ചതുരശ്ര അടി വിസ്തൃതിയുള്ള കാർ ഷോറൂം സ്ഥലം സ്ഥിതി ചെയ്യുന്നത്. പ്രതിമാസം ഏകദേശം 35 ലക്ഷം രൂപ വാടക ഈടാക്കുന്ന സ്ഥലത്ത് അത്യാവശ്യം കാർ പാർക്കിംഗ് സൗകര്യവുമുണ്ട്.
രാജ്യത്തെ ഏറ്റവും ചെലവേറിയ വാണിജ്യ റിയൽ എസ്റ്റേറ്റ് കേന്ദ്രമാണ് ബി.കെ.സി.
വാഹന വ്യവസായത്തിലെ ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും ഉയർന്ന ഷോറൂം വാടക ഇടപാടാണിതെന്നാണ് അറിയാൻ കഴിഞ്ഞത്.