വഡോദര: ഗുജറാത്തിലെ മലയാളി സമാജങ്ങളുടെ മാതൃ സംഘടന ആയ ഫെഗ്മയുടെ നേതൃത്വത്തില്‍ പ്രദേശത്തെ മലയാളികളായ വ്യവസായ സംരംഭകരെ ഒരു കുടക്കീഴില്‍ അണിനിരത്തുക എന്ന ദൗത്യവുമായി രൂപികരിച്ച ഫെഗ്മ ചേബംർ ഓഫ് കോമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി (FECCI) യുടെ പ്രഥമ സമ്മേളനം ഇക്കഴിഞ്ഞ ഞായറാഴ്ച വഡോദര എം എസ് യൂണിവേഴ്സിറ്റി ഓഡിറ്റോറിയത്തിൽ നടന്നു. ശബരി ഗ്രൂപ്പ് ഓഫ് ഇൻഡസ്ട്രീസ് ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടറും ഫെഗ്മ ചേബംർ ഓഫ് കോമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയുടെ (FECCI) ചെയർമാനുമായ മോഹൻ ബി നായർ ഉത്ഘാടനം നിർവഹിച്ചു.
ലോകപ്രശസ്ത സാമ്പത്തിക മാനേജ്‌മെൻ്റ് വിദ്യാഭ്യാസ വിദഗ്ധരും ഗുജറാത്തിലെ നിരവധി വ്യവസായ പ്രമുഖരും ഫെഗ്മ അംഗ സമാജം പ്രതിനിധികളും പരിപാടികളിൽ പങ്കെടുത്തു.

ഫെഗ്മ ജനറല്‍ സെക്രട്ടറി ബി.ഷാജഹാന്‍ യോഗത്തിൽ പങ്കെടുത്തവർക്ക് സ്വാഗതം ആശംസിച്ചു ഫെഗ്മയുടെ കർമ്മ പദ്ധതികളുടെ പ്രവര്‍ത്തനങ്ങളും (FECCI )എന്ന സംഘടനയുടെ ഉദ്ദേശവും അതുകൊണ്ടുണ്ടാവുന്ന ഗുണങ്ങളെ പറ്റിയും പ്രസിഡന്റ് ഡോ. കെ എം രാമചന്ദ്രന്‍ വിവരിച്ചു.
വിവിധ വിഷയത്തെ ആസ്‌പദമാക്കി നടന്ന പ്രഭാഷണങ്ങൾ ചടങ്ങിന്‍റെ മുഖ്യ ആകര്‍ഷണമായി. ഉത്പാദന മേഖലയിലെ നിര്‍മിത ബുദ്ധിയെ പറ്റി എം എസ് യൂണിവേഴ്സിറ്റി കമ്പ്യൂട്ടര്‍ സയൻസ് ഡിപ്പാർട്മെന്റ് ഡെപ്യുട്ടി ഡയറക്ടറും എ. ഐ സ്പെഷ്യലിസ്റ്റുമായ ഡോ.വിരാല്‍ കപാഡിയ, ഐ ഐ. എം അഹമ്മദാബാദ് ഗോൾഡ് മെഡലിസ്റ്റും ഫിനാൻസ് ആൻഡ് അക്കൗണ്ട് മുൻ മേധാവിയും രാജ്യത്തെ പ്രമുഖ സാമ്പത്തീക ഗവേഷകനും ഈ വിഷയത്തെ ആധാരമാക്കി നിരവധി പുസ്തകങ്ങളുടെ രചയിതാവുമായ പ്രൊഫ. ജയന്ത് ആർ വര്‍മ ചെറുകിട ബിസിനസ് സംരംഭകർക്കുള്ള തന്ത്രങ്ങളും നിർദേശങ്ങളും നൽകി.
വളർന്നുവരുന്ന വിപണികളിൽ ബിസിനസ്സ് സാധ്യതയെ പറ്റി ദേശിയ അന്തർ ദേശിയ തലങ്ങളിലും 87 ൽ അധികം രാജ്യങ്ങളിൽ പ്രവർത്തന പരിചയവുമുള്ള ഡോ. ഉമേഷ് മേനോൻ, വിദ്യാഭ്യാസ രംഗത്തും ബിസിനസ് ശ്രുംഖല രംഗത്തും പ്രാവീണ്യമുള്ള ആർ കെ നായർ എന്നിവര്‍ മുഖ്യ പ്രഭാഷണം നടത്തി.
ഫെഗ്മ വൈസ് പ്രസിഡണ്ട് എംസി വിവേകാനന്ദൻ ട്രഷറർ രാജേഷ് കുറുപ്പ് സെൻട്രൽ സോൺ സെക്രട്ടറി സി വി നാരായണൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ബിജു സേവ്യർ, ഗിരീഷ് മേനോൻ, ആർ സി നായർ, രമേശ് നായർ എന്നിവരും പങ്കെടുത്തു.
ഫെഗ്മ അംഗ സമാജങ്ങളായ അഹമ്മദാബാദ്, അങ്കലേശ്വർ, ബറോഡ, ബറൂച്ച്, വാപ്പി, സൂററ്റ്, ഹജിറ, വത്സാഡ്, സിൽവാസ, ദമൻ, സരിഗം, ജാംനഗർ, മുന്ദ്ര, ഗാന്ധിധാം കച്ച് സമാജങ്ങളിലെ പ്രതിനിധികളും അതാത് പ്രദേശങ്ങളിലെ വ്യവസായ പ്രമുഖർക്കൊപ്പം ഗുജറാത്തിന്റെ വിവിധ മേഖലകളിൽ നിന്നും ചടങ്ങുകളിൽ പങ്കെടുത്തു.
ഫെഗ്മ ചേബംർ ഓഫ് കോമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി (FECCI) സെക്രട്ടറിയും ഫെഗ്മ വൈസ് പ്രസിഡന്റ്‌മായ ജയകുമാർ നായർ ചടങ്ങുകളുടെ ഭാഗമായവർക്ക് നന്ദി പറഞ്ഞു