മുംബൈയിൽ ഒരു നീണ്ട ഇടവേളക്ക് ശേഷം മലയാള നാടകവേദി സജീവമാകുന്നു. മുംബൈ നാടക വേദിയിലെ പ്രമുഖരോടൊപ്പം പുതു തലമുറക്കാരും അണി നിരക്കുന്ന നാടകം ഏപ്രിൽ 27ന് ഡോംബിവ്‌ലി സാവിത്രിഭായ് ഫുലെ ഓഡിറ്റോറിയയിൽ ആദ്യ പ്രദർശനം. പ്രശസ്ത ചലച്ചിത്ര താരങ്ങളായ സന്തോഷ് കീഴാറ്റൂർ, വിനയ് ഫോർട്ട്, സന്തോഷ് കൃഷ്ണ തുടങ്ങിയവർ മുഖ്യാതിഥികളായിരിക്കും
മറാഠി ഗുജറാത്തി നാടകങ്ങളുടെ ഈറ്റില്ലമായ മുംബൈയിൽ മലയാള നാടകങ്ങൾക്കും വലിയ പ്രോത്സാഹനമാണ് ലഭിച്ചിട്ടുള്ളത്.
കഴിഞ്ഞ മൂന്ന് പതിറ്റാണ്ടോളമായി മുംബൈ നാടകരംഗത്ത് സജീവമായിരുന്ന സാരഥി തീയേറ്റേഴ്സ് ഒരു നീണ്ട ഇടവേളക്ക് ശേഷമാണ് പുതിയ നാടകവുമായി അരങ്ങിലെത്തുന്നത്.
കോവിഡ് മഹാമാരിക്ക് മുൻപു വരെ 11 വ്യത്യസ്ത നാടകങ്ങളിലൂടെ നിറഞ്ഞു നിന്നിരുന്ന സാരഥി തീയറ്റേഴ്‌സ് കുട്ടിച്ചാത്തൻ എന്ന പുതിയ നാടകവുമായാണ് വീണ്ടും സജീവമാകാനൊരുങ്ങുന്നത്
രംഗാവിഷ്കാരം തുടങ്ങി അണിയറയിലും അരങ്ങിലുമായി കേരളത്തിൽ നിന്നുള്ള പ്രഗത്ഭരും അണി നിരക്കുന്നു
നല്ല നാടകങ്ങൾ കാണാൻ പ്രേക്ഷകർക്ക് അവസരമൊരുക്കുകയാണ് സാരഥിയുടെ ലക്ഷ്യമെന്ന് അഭിനേതാവു കൂടിയായ സാരഥി സന്തോഷ് പറയുന്നു.
കുട്ടിച്ചാത്തൻ സാരഥിയുടെ പന്ത്രണ്ടാമത്തെ നാടകമാണ്. ഈ നാടകം സംവിധാനം ചെയ്യുന്നത് നാടക രചയിതാവു കൂടിയായ ജയൻ തിരുമനയും കോട്ടയും ഷാജിയും ചേർന്നാണ്.
ഏപ്രിൽ 27 ന് നാടകം അരങ്ങിലെത്തും .