Search for an article

HomeBusinessഓടിഎം 2025: മുംബൈയിൽ പ്രീമിയം ട്രാവൽ ഷോ വിജയകരമായി സമാപിച്ചു

ഓടിഎം 2025: മുംബൈയിൽ പ്രീമിയം ട്രാവൽ ഷോ വിജയകരമായി സമാപിച്ചു

Published on

spot_img

മുംബൈയിലെ ആധുനിക സൗകര്യമുള്ള ജിയോ വേൾഡ് കൺവെൻഷൻ സെൻററിൽ മൂന്ന് ദിവസമായി നടന്ന ഏഷ്യയിലെ പ്രമുഖ ട്രാവൽ ട്രേഡ് ഷോയായ OTM 2025 ഫെബ്രുവരി 1-ന് വിജയകരമായി അവസാനിച്ചു.

ടൂറിസം വകുപ്പ് മന്ത്രി ഗജേന്ദ്ര സിങ് ഷെഖാവത്ത് OTM 2025 ഉദ്ഘാടനം ചെയ്തു. സാമൂഹിക സാംസ്‌കാരിക വ്യവസായ രംഗത്തെ പ്രമുഖർ സന്നിഹിതരായിരുന്നു. .

ഈ വർഷം OTM 2025ൽ കൂടുതൽ എൺപതിലധികം രാജ്യങ്ങളിലെയും 30 ഇന്ത്യൻ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ടൂറിസം പവലിയൻ ഉൾപ്പെടെ 2,100-ലധികം പ്രദർശകരും 40,000-ത്തിലധികം പ്രൊഫഷണൽ ടൂറിസം വ്യവസായികളുടെ പങ്കാളിത്തവും ശ്രദ്ധേയമായി.

ആഗോള ടൂറിസം അവസരങ്ങളെ ഹൈലൈറ്റ് ചെയ്യുന്ന ഏഷ്യയിലെ ഏറ്റവും വലിയ ട്രാവൽ ഷോയിൽ തിരഞ്ഞെടുക്കപ്പെട്ട രാജ്യങ്ങളായ കംബോഡിയ, ഫ്രാൻസ്, ജോർജിയ, ഇസ്രായേൽ, ഇറ്റലി, ജപ്പാൻ, ജോർദ്ദാൻ, കെനിയ, കൊറിയ, മലദ്വീപ്, മൊറോക്കോ, പെറു, ഫിലിപ്പൈൻസ്, താൻസാനിയ, കെയ്മാൻ ദ്വീപുകൾ, ഉഗാണ്ട, യു.എസ്.എ, “വിസിറ്റ് ബ്രസ്സൽസ്”, “വിസിറ്റ് സരായെവോ” എന്നിവയുടെ പ്രത്യേക പവലിയനുകൾ ഉണ്ടായിരുന്നു.

കൂടാതെ, ആസർബൈജാൻ, ഈജിപ്ത്, ഗ്രീസ്, ഫിജി, മലേഷ്യ, മൗറീഷ്യസ്, മോസ്‌കോ, നേപ്പാൾ, ഖത്തർ, ശ്രീലങ്ക, സെന്റ് പീറ്റേഴ്സ്ബർഗ്, തായ്ലാൻഡ്, പട്ടായ, സർവാക്, ടോക്കിയോ തുടങ്ങി ലോകമെമ്പാടുമുള്ള പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളുടെയും ഔദ്യോഗിക പങ്കാളിത്തം OTM 2025- ഷോയെ സമ്പന്നമാക്കി.

OTM 2025-ന്റെ വിജയകരമായി സംഘടിപ്പിച്ചതിന് ഫെയർഫെസ്റ്റ് മീഡിയയെയും സംഘാടകരായ സഞ്ജീവ് അഗർവാളിനെയും കൾച്ചർ & ടൂറിസം മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്ത് അഭിനന്ദിച്ചു. മൂന്ന് പതിറ്റാണ്ടായി തുടരുന്ന ഷോ, ഇന്ത്യയുടെ വിനോദസഞ്ചാര മേഖലയുടെ വളർച്ചയ്ക്ക് വലിയ സംഭാവനയാണ് നൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

OTM 2025 എന്നത് അന്താരാഷ്ട്ര ടൂറിസം പ്ലാറ്റ്‌ഫോമായതോടൊപ്പം വിദേശത്തേക്ക് യാത്ര ചെയ്യാതെ തന്നെ എല്ലാ പ്രധാന ഡെസ്റ്റിനേഷൻ മാനേജ്മെന്റ് വിദഗ്ദ്ധരുമായി നേരിട്ട് ചർച്ചകൾ നടത്താനുള്ള അതുല്യ അവസരമാണ് പ്രദാനം ചെയ്യുന്നതെന്ന് പ്രമുഖ ട്രാവൽ ഏജൻസിയായ അക്ബർ ട്രാവൽസ്‌ സി ഇ ഓ പറഞ്ഞു

ടൂറിസം ബോർഡുകളും ഡെസ്റ്റിനേഷൻ പ്രതിനിധികളും പങ്കാളിത്തം പര്യാപ്തമാക്കുന്നതിനുള്ള മികച്ച വേദിയുമാണിതെന്ന് മുംബൈ ഡ്രീംസ് ഹോളിഡേസ് ഡയറക്ടർ സെയിൽസ് & മാർക്കറ്റിംഗ്, കെ.വി. ശിവ ദാസൻ അഭിപ്രായപ്പെട്ടു.

മൂന്നു ദിവസത്തെ ഈ B2B ഷോയിൽ വിനോദസഞ്ചാര വ്യവസായ രംഗത്തെ പ്രമുഖ വ്യക്തികളും കോർപ്പറേറ്റ് ട്രാവൽ കമ്പനികളും പങ്കെടുത്ത നിരവധി ചിന്താപരമായ ചർച്ചകൾ നടന്നു.

വിഭിന്ന രാജ്യങ്ങളുടെ ടൂറിസം ബോർഡുകൾ അവതരിപ്പിച്ച സാംസ്കാരിക പരിപാടികളും വിവിധ സമ്മാന നറുക്കെടുപ്പുകളും OTM 2025-നെ ആകര്‍ഷകമാക്കി

Latest articles

മുംബൈ മലയാളിയും ബോളിവുഡ് നർത്തകിയുമായ ശ്വേതാ വാരിയർ മെയ് 4 നു ഗുരുവായൂരിൽ നൃത്തം ചെയ്യും.

മുംബൈ മലയാളിയും, പുതു തലമുറയിലെ നർത്തകിയും സ്ട്രീറ്റ് ഓ ക്‌ളാസിക്കൽ എന്ന നൃത്തശൈലിയുടെ ആദ്യ ഗുരുവുമായ ശ്വേതാ വാരിയർ...

“നഗരവൽക്കരണം; അവസരങ്ങളും വെല്ലുവിളികളും” എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു.

നഗരവൽക്കരണത്തിന്റെ സങ്കീർണ്ണമായ വെല്ലുവിളികൾക്ക് സമഗ്രമായ പരിഹാരങ്ങൾ രൂപപ്പെടുത്തുന്നതിന് ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എഞ്ചിനീയേഴ്‌സ് (ഇന്ത്യ) എഞ്ചിനീയർമാർ, ആർക്കിടെക്റ്റുകൾ, അഡ്മിനിസ്ട്രേറ്റർമാർ എന്നിവരുടെ...

സീഗൾ ഇന്റർനാഷണൽ ഗ്രൂപ്പിന് മുംബൈയിൽ നവീകരിച്ച കോർപ്പറേറ്റ് ഓഫീസ്

മുംബൈയിൽ ഗ്ലോബൽ റിക്രൂട്ട്‌മെന്റ്, സ്‌കിൽ ഡെവലപ്മെന്റ് മേഖലകളിലെ മുൻനിര കമ്പനിയായ സീഗൾ ഇന്റർനാഷണൽ ഗ്രൂപ്പിന്റെ നവീകരിച്ച കോർപ്പറേറ്റ് ഓഫീസ്...

വിഷുക്കണിയും വിഷുക്കൈനീട്ടവുമായി വീണ്ടും വൃന്ദാവൻ കൈരളി .

പതിവു വർഷങ്ങളെപ്പോലെ ഈവർഷവും താനെ വൃന്ദാവൻ കൈരളി കൾച്ചറൽ അസോസിയേഷൻ വിഷുവിന് കണിയൊരുക്കുന്നു. ഏപ്രിൽ 14ന് വിഷു ദിവസം ബിൽഡിംഗ്‌...
spot_img

More like this