Search for an article

HomeNewsമഹാരാഷ്ട്ര എച്ച് എസ് സി പരീക്ഷാ ഫലം; നൂറ് മേനി മികവിൽ മലയാളി സ്കൂളുകൾ

മഹാരാഷ്ട്ര എച്ച് എസ് സി പരീക്ഷാ ഫലം; നൂറ് മേനി മികവിൽ മലയാളി സ്കൂളുകൾ

Published on

spot_img

മഹാരാഷ്ട്ര യർ സെക്കൻഡറി ക്ലാസ് 12 പരീക്ഷയിൽ ഈ വർഷത്തെ വിജയശതമാനം 91.88% ആണ്, കഴിഞ്ഞ വർഷത്തെ 93.37% ൽ നിന്ന് നേരിയ കുറവാണ് ഇക്കുറി രേഖപ്പെടുത്തിയത്. ആകെ 14,27,085 വിദ്യാർത്ഥികൾ രജിസ്റ്റർ ചെയ്തു, അതിൽ 14,17,969 പേർ പരീക്ഷ എഴുതി, 13,02,873 വിദ്യാർത്ഥികൾ വിജയിച്ചു. പെൺകുട്ടികൾ ആൺകുട്ടികളേക്കാൾ മികച്ച പ്രകടനം കാഴ്ചവച്ചു. പെൺകുട്ടികളുടെ വിജയശതമാനം 94.54 ശതമാനവും ആൺകുട്ടികളുടെ വിജയശതമാനം 89.51 ശതമാനവുമാണ്. ഹയർ സെക്കൻഡറി ക്ലാസ് 12 പരീക്ഷ എഴുതിയ വിദ്യാർത്ഥികൾക്ക് മാർക്ക് വെരിഫിക്കേഷനും പുനർമൂല്യനിർണ്ണയത്തിനും മെയ് 20 വരെ അപേക്ഷിക്കാം. ഈ വർഷവും കൊങ്കൺ ജില്ലയാണ് മഹാരാഷ്ട്രയിലെ എല്ലാ ജില്ലകളിലും ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ചത്.

നൂറ് മേനി മികവിൽ മലയാളി സ്കൂളുകൾ

ഹോളി ഏഞ്ചൽസ് ജൂനിയർ കോളേജ്

ഡോംബിവ്‌ലി ഹോളി ഏഞ്ചൽസ് ജൂനിയർ കോളേജ് ഇക്കുറിയും നൂറു ശതമാനം വിജയം ഉറപ്പാക്കി. ഇത് തുടർച്ചയായ പതിനെട്ടാം വർഷമാണ് നൂറു മേനി മികവിൽ സ്കൂൾ തിളങ്ങുന്നത്.

സയൻസിലും കൊമേഴ്‌സിലുമായി പരീക്ഷയെഴുതിയ 155 വിദ്യാർത്ഥികളും ഉന്നത വിജയം നേടി . ശ്രേയ വിജയപ്രതാപ് ശുക്ള 94.33 %, സാൻവി പ്രസന്നഷെട്ടി 92.67 %, ഖുശി സഞ്ജയ് ജെയ്സ്വാൾ 91.83. എന്നിങ്ങനെയാണ് കൊമേഴ്‌സിലെ ‘ടോപ്പേഴ്‌സ്’ ലിസ്റ്റ്. സയൻസിൽ റോണക് ജയപ്രകാശ് വിശ്വകർമ്മ (89.50 %), ഹനീഷ സച്ചിൻ ജയിൻ (88.00),ക്രിസ്റ്റി ജോബിതോമസ് (87.33 ) എന്നിവരാണ് മുൻ നിരയിൽ.

ഡോ .ഉമ്മൻ ഡേവിഡാണ് ഹോളിഏഞ്ചൽസ് സ്കൂൾ ആൻഡ് കോളേജ് സ്ഥാപക ഡയറ്കറ്റർ. ബിജോയ് ഉമ്മനാണ് പ്രിൻസിപ്പൽ

ഡോംബിവ്‌ലി മോഡൽ കോളേജ്

ഡോംബിവ്‌ലി കേരളീയ സമാജത്തിന്റെ കീഴിലുള്ള മോഡൽ കോളേജ് കോമേഴ്‌സ്, ആർട്ട് വിഭാഗത്തിൽ 100 ശതമാനം വിജയം ഉറപ്പാക്കി. സയൻസ് വിഭാഗത്തിൽ 98% വിജയം നേടി.

സയൻസ് ഗ്രൂപ്പിൽ ത്രിഭുവൻ തൻവി പ്രദീപ് (86.17%), ഗുപ്ത സിമ്രാൻ വിമലേഷ്‌ (84.33%) എന്നിവർ മുൻ നിരയിലെത്തി. ആർട്സ് ഗ്രൂപ്പിൽ ക്രിസ്റ്റിൻ സന്തോഷ് (85.83 %), വർമ്മ വിനിത വിനോദ് (84.50) എന്നിവരും കോമേഴ്‌സ് വിഭാഗത്തിൽ ഭഗത് ദർഷി പ്രകാശ് (93.50%), ബേണ്ടാൽ അദിതി ആനന്ദ് (93%) എന്നിവർ മുൻ നിരയിലെത്തി.

ശ്രീനാരായണ ഗുരു കോളേജ്

ചെമ്പൂർ ആസ്ഥാനമായ ശ്രീനാരായണ ഗുരു ജൂനിയർ കോളേജ് ഇതാദ്യമായി 100 ശതമാനം വിജയം ഉറപ്പാക്കി. ശ്രീനാരായണ മന്ദിര സമിതിയുടെ കീഴിൽ പതിനൊന്നോളം വിദ്യാഭ്യാസ സ്ഥാപനങ്ങളായി പതിനായിരത്തോളം കുട്ടികളാണ് പഠിക്കുന്നത്. .

Latest articles

ഹർഷം 2025: പാലക്കാട്‌ പ്രവാസി കുടുംബ സംഗമം ആഗസ്റ്റ് മൂന്നിന്

പാലക്കാട്‌ പ്രവാസി സെന്ററിന്റെ അഞ്ചാമത് വാർഷിക കുടുംബ സംഗമം ഹർഷം 2025 ആഗസ്റ്റ്‌ 3 ന് നടക്കും. പാലക്കാട്‌...

എയ്മ വോയ്സ് ദേശീയ സംഗീത മത്സരം ഓഗസ്റ്റ് മുതൽ ഡിസംബർ വരെ; ഫൈനൽ കൊച്ചിയിൽ

മലയാളി ഗായകർക്കായി ആൾ ഇൻഡ്യ മലയാളി അസോസിയേഷൻ (എയ്മ) സംഘടിപ്പിക്കുന്ന ദേശീയ മലയാള സംഗീത മത്സര പരിപാടി “എയ്മ...

വിഎസിന്റെ വിയോഗത്തിൽ അനുശോചിച്ച് ഫെയ്മ മഹാരാഷ്ട്ര

മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ നിര്യാണത്തെ തുടർന്ന് ഫെഡറേഷൻ ഓഫ് ആൾ ഇന്ത്യാ മറുനാടൻ മലയാളി അസോസിയേഷൻസ് (FAIMA)...

മഹാരാഷ്ട്രയിൽ മുംബൈ, പാൽഘർ, താനെ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

മഹാരാഷ്ട്രയിൽ മുംബൈ അടക്കം വിവിധ മേഖലകളിൽ ഞായറാഴ്ച ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (IMD) യെല്ലോ അലർട്ട് പ്രഖ്യാപിച്ചു ....
spot_img

More like this

ഹർഷം 2025: പാലക്കാട്‌ പ്രവാസി കുടുംബ സംഗമം ആഗസ്റ്റ് മൂന്നിന്

പാലക്കാട്‌ പ്രവാസി സെന്ററിന്റെ അഞ്ചാമത് വാർഷിക കുടുംബ സംഗമം ഹർഷം 2025 ആഗസ്റ്റ്‌ 3 ന് നടക്കും. പാലക്കാട്‌...

എയ്മ വോയ്സ് ദേശീയ സംഗീത മത്സരം ഓഗസ്റ്റ് മുതൽ ഡിസംബർ വരെ; ഫൈനൽ കൊച്ചിയിൽ

മലയാളി ഗായകർക്കായി ആൾ ഇൻഡ്യ മലയാളി അസോസിയേഷൻ (എയ്മ) സംഘടിപ്പിക്കുന്ന ദേശീയ മലയാള സംഗീത മത്സര പരിപാടി “എയ്മ...

വിഎസിന്റെ വിയോഗത്തിൽ അനുശോചിച്ച് ഫെയ്മ മഹാരാഷ്ട്ര

മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ നിര്യാണത്തെ തുടർന്ന് ഫെഡറേഷൻ ഓഫ് ആൾ ഇന്ത്യാ മറുനാടൻ മലയാളി അസോസിയേഷൻസ് (FAIMA)...