ഡോംബിവിലി കേരളീയ സമാജം സംഘടിപ്പിച്ച സാഹിത്യോത്സവത്തിൽ രാവിലെ 11 മണിക്ക് ആരംഭിച്ച മുകുന്ദ പർവ്വം സെഷൻ, മലയാളിയുടെ പ്രിയപ്പെട്ട എഴുത്തുകാരൻ എം മുകുന്ദന്റെ കഥാലോകം അടയാളപ്പെടുത്തി.
എഴുത്തുകാരൻ സുരേഷ് വർമ്മ അവതരിപ്പിച്ച മുകുന്ദൻ കഥകളെ ആധാരമാക്കിയുള്ള പ്രബന്ധം അനുവാചക ശ്രദ്ധ നേടി.
ആഘോഷിക്കപ്പെട്ട ഓട്ടോറിക്ഷക്കാരൻ്റെ ഭാര്യ, ജാനകിയും ആൻ്റണി ചെക്കോവും, മലയാള കഥാസാഹിത്യത്തിലെ തന്നെ നാഴികക്കല്ല് എന്നു വിശേഷിപ്പിക്കാവുന്ന ഡൽഹി 1981 തുടങ്ങിയ രചനകളും ഏറെ ചർച്ച ചെയ്യപ്പെടാത്ത ഏതാനും കഥകളും പരമാർശിച്ചാണ് സുരേഷ് വർമ്മ തൻ്റെ നിരീക്ഷണങ്ങൾ പങ്കു വച്ചത്.
വിവിധ കാലങ്ങളെയും വ്യത്യസ്തങ്ങളായ ഇതിവൃത്തങ്ങളെയും പ്രതിനിധീകരിക്കുന്ന കഥകളായിരുന്നു അവ. പ്രബന്ധ രചനയുടെ സാമ്പ്രദായിക ശൈലിയിൽ നിന്നും വഴി മാറിയുള്ള അവതരണമായിരുന്നു ഇത്.
Also Read | എം മുകുന്ദന് സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം
മറ്റുള്ളവർ പറയുമ്പോഴാണ് എഴുത്തുകാർ തങ്ങളുടെ രചനകളെ കൂടുതൽ അറിയുന്നതെന്നും സുരേഷ് വർമ്മയുടെ സർഗ്ഗാത്മകമായ അധ്വാനത്തെ അഭിനന്ദിക്കുന്നതായും എം. മുകുന്ദൻ അഭിപ്രായപ്പെട്ടു. പ്രബന്ധം വൈകാതെ പ്രസിദ്ധീകരിക്കണമെന്ന് കവി കല്പറ്റ നാരായണനും ഉപദേശിച്ചു.
പ്രവാസികളുടെ അക്ഷരസ്നേഹം നിറഞ്ഞുനിന്ന കഥാകാലം ദിവസം മുഴുവൻ സന്തോഷകരമായപുതിയ അനുഭവങ്ങൾ പകർന്നതായും സമഗ്രസംഭാവനയ്ക്കുള്ള പ്രഥമ സമാജം പുരസ്കാരം നേടിയ എം. മുകുന്ദൻ കൂട്ടിച്ചേർത്തു.
Also Read | ഇൻസ്റ്റാഗ്രാമിൽ താരമായി അഞ്ചു മാസം പ്രായമുള്ള പിഞ്ചു കുഞ്ഞ് !!