HomeEntertainmentഎയ്മ വോയ്സ് ദേശീയ സംഗീത മത്സരം ഓഗസ്റ്റ് മുതൽ ഡിസംബർ വരെ; ഫൈനൽ കൊച്ചിയിൽ

എയ്മ വോയ്സ് ദേശീയ സംഗീത മത്സരം ഓഗസ്റ്റ് മുതൽ ഡിസംബർ വരെ; ഫൈനൽ കൊച്ചിയിൽ

Published on

മലയാളി ഗായകർക്കായി ആൾ ഇൻഡ്യ മലയാളി അസോസിയേഷൻ (എയ്മ) സംഘടിപ്പിക്കുന്ന ദേശീയ മലയാള സംഗീത മത്സര പരിപാടി “എയ്മ വോയ്സ് 2025” ഓഗസ്റ്റ് മുതൽ ഡിസംബർ വരെ നടക്കും. സംസ്ഥാന തല മത്സരങ്ങൾ ഓഗസ്റ്റ് 15 മുതൽ സെപ്റ്റംബർ 15നുള്ളിൽ അതാത് സംസ്ഥാന കേന്ദ്രങ്ങളിൽ നടക്കും. മലയാളം സെമി ക്ലാസ്സിക്കൽ, മെലഡി ഗാനങ്ങൾ അടങ്ങുന്ന റൗണ്ടുകളാണ് മത്സരത്തിൽ ഉണ്ടാകുക

മേഖലാതല മത്സരങ്ങൾ ഒക്ടോബർ 26 ദക്ഷിണ മേഖല ( ചെന്നൈ) നവംബർ 2 ഉത്തര മേഖല (ഡൽഹി) നവംബർ 9 പശ്ചിമ മേഖല (മുംബൈ) നവംബർ 16, പൂർവ്വ മേഖല (കൊൽക്കത്ത ) എന്നിങ്ങനെയാണ്. മേഖലാതല മത്സരങ്ങളിലെ വിജയികളെ പങ്കെടുപ്പിച്ചു കൊണ്ടുള്ള എയ്മ വോയ്സ് ഗ്രാന്റ് ഫിനാലെ ഡിസംബർ 25 മുതൽ 28 വരെ കൊച്ചിയിൽ നടക്കും.

സംസ്ഥാന മേഖലാ തല മത്സരങ്ങളിലെ വിജയികൾക്ക് സർട്ടിഫിക്കറ്റുകളും ട്രോഫികളും സമ്മാനമായി ലഭിക്കും ഗ്രാന്റ് ഫിനാലെയിലെ വിജയികൾക്ക് ഒന്നാം സമ്മാനം അൻപതിനായിരം രൂപയും രണ്ടാം സമ്മാനം ഇരുപത്തയ്യായിരം രൂപയും മൂന്നാം സമ്മാനം പതിനയ്യായിരം രൂപയും ട്രോഫികളും സർട്ടിഫിക്കറ്റുകളും ആണ് സമ്മാനങ്ങൾ.

ദക്ഷിണ മേഖലയിൽ ആന്ധ്രപ്രദേശ്, കർണാടക, കേരളം, പോണ്ടിച്ചേരി. തമിഴ്നാട്, തെലങ്കാന – പശ്ചിമ മേഖലയിൽ ഗോവ, ഗുജറാത്ത്, മഹാരാഷ്ട്ര, മദ്ധ്യപ്രദേശ് – ഉത്തരമേഖലയിൽ ഡൽഹി, ചണ്ഡീഗഡ്, ഹരിയാന, പഞ്ചാബ്, രാജസ്ഥാൻ, ഉത്തർ പ്രദേശ്, ഉത്തരാഖണ്ഡ് – പൂർവ്വ മേഖലയിൽ ആൻഡമാൻ, ആസാം, അരുണാചൽ പ്രദേശ്, ബിഹാർ, ഛത്തീസ്ഗഢ്, ഝാർഖണ്ഡ്, മേഘാലയ, നാഗാലാന്റ്, ഒഡീഷ, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള ഗായകരാണ് മത്സരിക്കുക.

10 മുതൽ 15 വയസു വരെയുള്ള ജൂനിയർ, 16 മുതൽ 25 വയസു വരെയുള്ള സീനിയർ, 26 വയസിനു മുകളിലുള്ള സൂപ്പർ സീനിയർ എന്നീ മൂന്ന് വിഭാഗങ്ങളിലാണ് മത്സരങ്ങൾ. സംസ്ഥാന തല മത്സരങ്ങളിൽ നിന്നു ഓരോ ഗ്രൂപ്പിൽ നിന്നും മൂന്നു പേർ വീതം മേഖലാതല മത്സരങ്ങൾക്കു തെരഞ്ഞെടുക്കപ്പെടും, മേഖലാതല മത്സരങ്ങളിൽ നിന്ന് ഒരോ ഗ്രൂപ്പിൽ നിന്നും മൂന്ന് പേർ വീതം ഗ്രാന്റ് ഫിനാലെയിൽ മത്സരിക്കാനും അർഹതനേടും.

പങ്കെടുക്കാനാഗ്രഹിക്കുന്നവർ ഓഗസ്റ് 15 നു മുൻപായി www.myaima.org.in എന്ന വെബ്സൈറ്റിൽ പേർ രജിസ്റ്റർ ചെയ്യണമെന്ന് എയ്മ ദേശീയ പ്രസിഡന്റ് ഗോകുലം ഗോപാലൻ ജനറൽ സെക്രട്ടറി കെ ആർ മനോജ്, എയ്മവോയ്സ് സംഘാടക സമിതി ചെയർമാൻ പി എൻ ശ്രീകുമാർ എന്നിവർ അറിയിച്ചു. 500 രൂപയാണ് എൻട്രി ഫീസ്. കൂടുതൽ വിവരങ്ങൾക്ക് 9884909366 എന്ന നമ്പറിലും ബന്ധപ്പെടാം.

Latest articles

സുഗതാഞ്ജലി ആഗോള കാവ്യാലാപന മത്സരം: മുംബൈ ചാപ്റ്റർ ഫലപ്രഖ്യാപനം

മുംബൈ: മലയാളം മിഷൻ മുംബൈ ചാപ്റ്റർ തല സുഗതാഞ്ജലി ആഗോള കാവ്യാലാപന മത്സരത്തിന്റെ ഫലപ്രഖ്യാപനം നടന്നു. മുംബൈ ചാപ്റ്ററിന്...

അന്ധേരി മലയാളി സമാജത്തിന്റെ ഓണാഘോഷം സെപ്റ്റംബർ 27ന്; പ്രൊഫ. വി. മധുസൂദനൻ നായർ മുഖ്യാതിഥി

മുംബൈ: അന്ധേരി മലയാളി സമാജത്തിന്റെ ഓണാഘോഷവും 26-ാം വാർഷികാഘോഷവും സെപ്റ്റംബർ 27 ഞായറാഴ്ച വിപുലമായ പരിപാടികളോടെ സംഘടിപ്പിക്കും. രാവിലെ...

മുളുണ്ട് കേരള സമാജം ഓണാഘോഷം മുളുണ്ട് എം . എൽ . എ ശ്രീ.മിഹിർ കൊട്ടെച്ച മുഖ്യാതിഥി .

മുളുണ്ട് കേരള സമാജത്തിന്റ ഈ വർഷത്തെ ഓണാഘോഷം ഞായറാഴ്ച്ച സെപ്റ്റംബർ 20ന് മുളുണ്ട് വെസ്റ്റിലെ മഹാരാഷ്ട്ര സേവ സംഘ്...

കുവൈറ്റ് ദുരന്തം: മുംബൈയിൽ സംസ്കരിച്ചതിന്റെ പേരിൽ മലയാളി കുടുംബത്തിന് ധനസഹായം നിഷേധിച്ചതായി പരാതി; ഇടപെട്ട് ജോജോ തോമസ്

മുംബൈ: 2024-ൽ കുവൈറ്റിലെ മംഗഫിലുണ്ടായ ദാരുണമായ തീപിടിത്തത്തിൽ മരിച്ച കരുനാഗപ്പള്ളി സ്വദേശിയുടെ കുടുംബത്തിന് പ്രഖ്യാപിച്ച ധനസഹായം ഇതുവരെ ലഭിച്ചില്ലെന്ന്...
spot_img

More like this