ശ്രീനാരായണ ചൈതന്യാ ട്രസ്റ്റ് പൻവേലിൻ്റെ ആഭിമുഖ്യത്തിൽ നടന്ന കർക്കിടക വാവ് ബലിതർപ്പണത്തിൽ 587 പേർ പിതൃപുണ്യം തേടിയെന്ന് സെക്രട്ടറി ജയചന്ദ്രൻ കെ വാസു പറഞ്ഞു.
ആചര്യൻ ശ്രീമൻ ഹേമകീർത്തിയുടെ (ഗുരുപദം തൃശ്ശൂർ) കാർമ്മികത്വത്തിൽ ഖാന്ദേശ്വർ മഹാദേവ ക്ഷേത്രാങ്കണത്തിലാണ് ചടങ്ങുകൾ സംഘടിപ്പിച്ചത്.
ക്ഷേത്രാങ്കണത്തിലൊരുക്കിയ ബലിത്തറയിൽ നാക്കിലയിൽ ബലിപിണ്ടവും കറുകയും തുളസിയും ചേർത്തുവെച്ച് ആചാര്യൻ ചൊല്ലിക്കൊടുത്ത മന്ത്രങ്ങളുരുവിട്ട് ബലിതർപ്പണം നിർവഹിച്ച് മണ്മറഞ്ഞ പിതൃക്കളെ സ്മരിച്ചാണ് വിശ്വാസികൾ മടങ്ങിയത്.

