പാലക്കാട് പ്രവാസി സെന്ററിന്റെ അഞ്ചാമത് വാർഷിക കുടുംബ സംഗമം ഹർഷം 2025 ആഗസ്റ്റ് 3 ന് നടക്കും. പാലക്കാട് സൂര്യരശ്മി ഓഡിറ്റോറിയത്തിൽ വൈകീട്ട് 3.30 ന് പരിപാടി ആരംഭിക്കും. സെന്റർ ‘റീഫ്രെയിം ലഹരി വിരുദ്ധ പ്രചാരണ’ത്തിന്റെ ഭാഗമായി നടത്തിയ ഉപന്യാസമത്സര വിജയികളെയും പത്ത്, പന്ത്രണ്ട് ക്ലാസുകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെയും പരിപാടിയിൽ ആദരിക്കും.
സെന്റർ കുടുംബാംഗങ്ങൾ അവതരിപ്പിക്കുന്ന വിവിധ കലാപാരിപാടികൾക്കു പുറമെ പ്രശസ്ത ഗായകനും സംഗീത സംവിധായകനുമായ കെ പി ബാലമുരളിയും സംഘവും അവതരിപ്പിക്കുന്ന ഗാനമേളയും നടക്കും. പ്രശസ്ത കഥകളി സംഗീതജ്ഞൻ കോട്ടക്കൽ മധു, പാലക്കാട് ലോകസഭ മെമ്പർ വി കെ ശ്രീകണ്ഠൻ, മേജർ ജനറൽ (റിട്ട) മണിയിൽ ഇന്ദ്രബാലൻ, മിൽമ ചെയർമാൻ കെ എസ് മണി, മുനിസിപ്പൽ ചെയർപേഴ്സൻ പ്രമീള ശശിധരൻ, പാലക്കാട് ഡിസ്ട്രിക്റ്റ് ലൈബ്രറി സെക്രട്ടറി ടി ആർ അജയൻ, അസ്സറ്റ് ഹോംസ് മാനേജിങ് ഡയറക്ടർ സുനിൽ കുമാർ തുടങ്ങിയവർ സംബന്ധിക്കും.
ഗൾഫ്, യൂറോപ്പ്, അമേരിക്ക ഉൾപ്പെടെ വിവിധരാജ്യങ്ങളിൽനിന്നുള്ള അംഗങ്ങളായുള്ള നൂറുകണക്കിന് കുടുംബങ്ങൾ സംഗമത്തിൽ പങ്കെടുക്കുമെന്ന് പ്രസിഡന്റ് കെ കെ പ്രദീപ്‌കുമാറും സെക്രട്ടറി ശശികുമാർ ചിറ്റൂരും പറഞ്ഞു. കലാ സാംസ്‌കാരിക പ്രവർത്തനങ്ങൾക്കു പുറമെ, പാലക്കാടിനെ കേന്ദ്രീകരിച്ചുള്ള വിവിധ മേഖലകളിൽ ജീവകാരുണ്യം, സംരംഭക സൗഹൃദം തുടങ്ങിയ കാര്യങ്ങളിൽ സെന്റർ ഒരു പ്രവാസി സംഘടന എന്ന നിലയിലാണ് പ്രവർത്തിക്കുന്നത്.
Harsham 2025
Date : August 3, 2025 Time 3.30 p.m.
Venue : Soorya Rashmi Convention Centre

