മലയാളം മിഷന്‍ മുംബൈ ചാപ്റ്റര്‍ നാസിക് മേഖലയുടെ ഒന്നാം വാര്‍ഷികവും നാസിക് മലയാളി മഹാ സംഗമവും നാസിക് സെക്രെട്ട് ഹാര്‍ട്ട് കോണ്‍വെന്‍റ്റ്റ് ഹൈസ്കൂളിന്‍റെ നിറഞ്ഞ സദസ്സില്‍ മലയാളം മിഷന്‍ ഡയറക്റ്റര്‍ പ്രൊഫ. സുജ സുസന്‍ ജോര്‍ജ്ജ് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ കെ പി എസ് നായർ അധ്യക്ഷതവഹിച്ചു. നാസിക്കിലെ വിവിധ സംഘടനാ പ്രതിനിധികളുടെയും വ്യവസായ പ്രമുഖരുടെയും സാന്നിധ്യം കൊണ്ട് സമ്പന്നമായിരുന്നു സാംസ്‌കാരിക സമ്മേളന നഗരി. വിശിഷ്ടാതിഥികളെ മുംബൈ ചാപ്റ്റര്‍ വൈസ് പ്രസിഡന്റ് ഉണ്ണി വി ജോര്‍ജ്ജ് സ്വാഗതം ചെയ്തു. നാസിക് മേഖലാ സെക്രട്ടറി പി കെ സെബാസ്റ്റ്യന്‍ പോയ വര്‍ഷത്തെ പ്രവർത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു . മോഹന്‍ കുമാര്‍, അഡ. പ്രേമ മേനോന്‍ , പ്രമീള സുരേന്ദ്രന്‍ , ജോര്‍ജ്ജ് തോമസ് , ഗോകുലം ഗോപാലകൃഷ്ണ പിള്ള , രാജേന്ദ്രന്‍ പിള്ള , സുരേഷ് കുമാര്‍ മാരാര്‍, എസ് കുമാര്‍, റവ. ഫാദര്‍. തോമസ് കളപുരക്കല്‍ , ഫ്രാന്‍സിസ് ചാക്കോ , ജയാ കുറുപ്പ്, ബിജു ഇ ഡി എന്നിവര്‍ ആശംസകള്‍ നേർന്ന് സംസാരിച്ചു. നാസിക് മേഖലാ കോഡിനേറ്റര്‍ ബാബുകുട്ടി ജോണ്‍ നന്ദി പ്രകാശിപ്പിച്ചു.
- Student Migration and Demographic Transition: Shaping Kerala’s Future
- 18000 കോടി രൂപയുടെ ആസ്തിയുണ്ടായിരുന്ന കമ്പനി വിറ്റത് വെറും 74 രൂപയ്ക്ക് !! ഇന്ത്യൻ വ്യവസായിയുടെ ഞെട്ടിപ്പിക്കുന്ന തകർച്ച
- പ്രമുഖ കോർപ്പറേറ്റ് നിയമസ്ഥാപനമായ ഇന്ത്യാ ലോ സിൽവർ ജൂബിലിയുടെ നിറവിൽ
മലയാളം മിഷന്‍ മുംബൈ ചാപ്‌റ്ററിന്റ്റെ ഒന്‍പതാമത്തെ മേഖലയായ നാസിക് 2018 ജൂലൈ മാസത്തില്‍ തുടക്കമിട്ട മലയാള പഠന പദ്ധതി ഒരു വര്‍ഷം പിന്നിടുമ്പോള്‍ വളരെ പരിമിതമായ സാഹചര്യത്തിലും വളർച്ചയുടെ പടവുകൾ കയറിയത് അഭിനന്ദനം അർഹിക്കുവെന്ന് പറഞ്ഞാണ് പ്രൊഫ സുജ സൂസൻ ജോർജ് പ്രസംഗം തുടങ്ങിയത്. 32 പഠന കേന്ദ്രങ്ങളും 84 അദ്ധ്യാപകരും 564 കുട്ടികളും അടങ്ങുന്ന ഒരു വലിയ ഭാഷാ ശക്തിയായി നാസിക് മേഖല കാഴ്ച വച്ച വളർച്ച ശ്ലാഘനീയമാണെന്ന് മലയാളം മിഷന്‍ ഡയറക്റ്റര്‍ പ്രൊഫ. സുജ സുസന്‍ ജോര്‍ജ്ജ് വ്യക്തമാക്കി. നാസിക് മലയാളികളുടെ മനസ്സിലും പുതു തലമുറക്കും ശ്രേഷ്ഠ ഭാഷയുടെ മഹത്വം പകർന്നാടിയാണ് പ്രൊഫസർ വേദി വിട്ടത്.
നാസിക്കിലെ മലയാളികളെ ജാതി മത രക്ഷ്ട്രീയ വ്യത്യാസമില്ലാതെ ഒരു കുടക്കീഴിൽ അണി നിരത്താൻ മലയാളം മിഷന്‍ നാസിക് മേഖല നടത്തുന്ന പ്രവർത്തന മികവിനെ ശ്ലാഘിച്ചു കൊണ്ടാണ് കെ പി എസ് നായര്‍ അധ്യക്ഷ പ്രസംഗത്തെ ഉപസംഹരിച്ചത്.