മുംബൈ: പ്രമുഖ റിയല്‍ എസ്റ്റേറ്റ് ഡവലപ്പര്‍ ആയ കല്‍പതരു ലിമിറ്റഡ് പുറത്തിറക്കിയ ₹1,590 കോടി മൂല്യമുള്ള പ്രാഥമിക ഓഹരി വില്‍പ്പനയ്ക്ക് (IPO) നിയമോപദേശം നല്‍കിയത് ഇന്ത്യാ ലോ എല്‍എല്‍പി. ബി.എസ്.ഇയും എന്‍.എസ്.ഇയും ഉള്‍പ്പെടെ ദേശീയ ഓഹരി വിപണികളില്‍ കല്‍പതരുവിന്റെ ഓഹരികള്‍ ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്.
ഐ.പി.ഒ.യുടെ നിയമപരമായ എല്ലാ ഘടകങ്ങളിലും ഇന്ത്യാ ലോ എല്‍എല്‍പി നിര്‍ണായക പങ്കു വഹിച്ചു. റിയല്‍ എസ്റ്റേറ്റ് മേഖലയിലെ വ്യത്യസ്ത നിയമപരമായ ചട്ടങ്ങള്‍ മനസ്സിലാക്കി, പ്രൊജക്ടിന്റെ ആവശ്യങ്ങള്‍ക്ക് അനുസൃതമായ നിയമസഹായമാണ് കമ്പനിക്ക് നൽകിയതെന്ന് മാനേജിംഗ് പാർട്ണർ ഷിജു പി.വി അറിയിച്ചു.
പദ്ധതിയുടെ പ്രധാന ഘടകങ്ങളിലൊന്നായ സമഗ്ര ഡ്യൂ ഡിലിജന്‍സ് പ്രകാരം, കല്‍പതരുവിന്റെ ആസ്തികളിലെ ഉടമസ്ഥാവകാശം, നിയമാനുസൃതത, ഭൂസംബന്ധമായ തടസ്സങ്ങള്‍ എന്നിവ പരിശോധിക്കുകയും, ആവശ്യമായ പരിഹാര നടപടികള്‍ സ്വീകരിക്കുകയും ചെയ്തു.
RERA ഉള്‍പ്പെടെയുള്ള സംസ്ഥാന ഭൂമിനിയമങ്ങളുടെ അനുസൃതതയും SEBI (ICDR) റെഗുലേഷനുകള്‍ പ്രകാരമുള്ള മാസ്റ്റര്‍ ടൈറ്റില്‍ സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കലും ഇന്ത്യാ ലോയുടെ ചുമതലകളിലുണ്ടായിരുന്നു. റജിസ്ട്രാർമാര്‍, ഉപദേശകര്‍, മറ്റു ഇടനിലക്കാര്‍ എന്നിവരുമായി ഏകോപനം നടത്തി വിശദീകരണങ്ങളും സമയബന്ധിതമായി നല്‍കി.
ഈ ഐ.പി.ഒ.യുടെ വിജയത്തോടെ കല്‍പതരു ലിമിറ്റഡ്, ഇന്ത്യൻ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ വിപണിയിലെ വിശ്വാസം ശക്തിപ്പെടുത്തി.
ഇന്ത്യാ ലോ എല്‍എല്‍പി മാനേജിംഗ് പാർട്ടണർ ഷിജു പി.വി., പാർട്ടണർ സുരേഷ് പാലവ്, അസോസിയേറ്റ് പാർട്ടണർ ശ്വേത തിവാരി, അസോസിയേറ്റ് സുശ്മ ഗൗഡ തുടങ്ങിയവരാണ് ടീമിനെ നയിച്ചത്
